കി​രാ​ത​ഭ​ര​ണം..! പ്രി​യ​ങ്ക​യെ ത​ട​ഞ്ഞ് വീ​ണ്ടും യോ​ഗി പോ​ലീ​സ്; പ്ര​തി​ഷേ​ധം
കി​രാ​ത​ഭ​ര​ണം..! പ്രി​യ​ങ്ക​യെ ത​ട​ഞ്ഞ് വീ​ണ്ടും യോ​ഗി പോ​ലീ​സ്; പ്ര​തി​ഷേ​ധം
Wednesday, October 20, 2021 5:41 PM IST
ല​ക്നോ: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച യു​വാ​വി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ കാ​ണാ​നു​ള്ള കോ​ൺ​ഗ്ര​സ് നേ​താ​വ് പ്രി​യ​ങ്ക ഗാ​ന്ധി​യു​ടെ യാ​ത്ര ത​ട​ഞ്ഞ് ഉ​ത്ത​ർ​പ്ര​ദേ​ശ് പോ​ലീ​സ്. ല​ക്നോ​വി​ൽ​നി​ന്ന് റോ​ഡ് മാ​ർ​ഗം ആ​ഗ്ര​യി​ലേ​ക്ക് പോ​കു​ന്ന​തി​നി​ടെ​യാ​ണ് പ്രി​യ​ങ്ക​യെ ത​ട​ഞ്ഞ​ത്. മ​ണി​ക്കൂ​റു​ക​ള്‍​ക്ക് ശേ​ഷം പ്രി​യ​ങ്ക​യേ​യും ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന യു​പി പി​സി​സി അ​ധ്യ​ക്ഷ​ന്‍ അ​ജ​യ്കു​മാ​ര്‍ ല​ല്ലു​വി​നെ​യും ക​സ്റ്റ​ഡി​യി​ല്‍ എ​ടു​ത്തു.

ഇ​തേത്തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രും പോ​ലീ​സും ത​മ്മി​ൽ നേ​രി​യ സം​ഘ​ർ​ഷ​വു​മു​ണ്ടാ​യി. പ്രി​യ​ങ്ക സ​ന്ദ​ര്‍​ശ​ന​ത്തി​നു​ള്ള അ​നു​വാ​ദം മു​ന്‍​കൂ​ട്ടി വാ​ങ്ങി​യി​ട്ടി​ല്ലെ​ന്നും അ​തു​കൊ​ണ്ടാ​ണ് ത​ട​ഞ്ഞ​തെ​ന്നു​മാ​ണ് യു​പി പോ​ലീ​സ് ന​ൽ​കു​ന്ന വി​ശ​ദീ​ക​ര​ണം. പ്രി​യ​ങ്ക​യ്ക്കു ചു​റ്റും പോ​ലീ​സു​കാ​രു​ൾ​പ്പെ​ടെ ഒ​രു കൂ​ട്ടം പേ​ർ നി​ൽ​ക്കു​ന്ന​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

യോ​ഗി സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക​ൾ ജ​ന​ങ്ങ​ൾ​ക്ക് വ​ള​രെ​യ​ധി​കം ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്നെ​ന്ന് പ്രി​യ​ങ്ക മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. യു​പി സ​ര്‍​ക്കാ​ര്‍ എ​ന്തി​നെ​യാ​ണ് ഭ​യ​ക്കു​ന്ന​തെ​ന്ന് പ്രി​യ​ങ്ക ഗാ​ന്ധി ചോ​ദി​ച്ചു. ഒ​രാ​ൾ മ​ര​ണ​പ്പെ​ട്ടി​രി​ക്കു​ന്നു. ഇ​വി​ടെ എ​ന്താ​ണു പ്ര​ശ്നം? എ​ന്താ​ണു ക്ര​മ​സ​മാ​ധാ​ന വി​ഷ​യം? പ​റ​യൂ- പ്രി​യ​ങ്ക ചോ​ദി​ച്ചു.

ഇ​രു​പ​ത്തി​യ​ഞ്ചു​ല​ക്ഷം രൂ​പ മോ​ഷ്ടി​ച്ച കേ​സി​ല്‍ കു​റ്റാ​രോ​പി​ത​നാ​യി​രു​ന്ന അ​രു​ണ്‍ എ​ന്ന യു​വാ​വാ​ണ് ക​ഴി​ഞ്ഞ ദി​വ​സം പോ​ലീ​സ് ക​സ്റ്റ​ഡി​യി​ൽ മ​രി​ച്ച​ത്. ചോ​ദ്യം ചെ​യ്യ​ലി​നി​ടെ ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യി​രു​ന്നു. തു​ട​ർ​ന്ന് അ​രു​ണി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ന്നും എ​ന്നാ​ൽ ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ലെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.