യു​പി​യി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി-​എ​സ്ബി​എ​സ്പി സ​ഖ്യം
യു​പി​യി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി-​എ​സ്ബി​എ​സ്പി സ​ഖ്യം
Thursday, October 21, 2021 7:31 AM IST
ല​ക്നോ: യു​പി നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി​യും സു​ഹെ​ൽ​ദേ​വ് ഭാ​ര​തീ​യ സ​മാ​ജ് പാ​ർ​ട്ടി(​എ​സ്ബി​എ​സ്പി)​യും സ​ഖ്യ​ത്തി​ൽ മ​ത്‌​സ​രി​ക്കും. ഇ​ന്ന​ലെ എ​സ്പി അ​ധ്യ​ക്ഷ​ൻ അ​ഖി​ലേ​ഷ് യാ​ദ​വും എ​സ്ബി​എ​സ്പി അ​ധ്യ​ക്ഷ​ൻ ഓം​പ്ര​കാ​ശ് രാ​ജ്ഭ​റും സം​യു​ക്ത​മാ​യാ​ണ് ഇ​ക്കാ​ര്യം പ്ര​ഖ്യാ​പി​ച്ച​ത്.

ദ​ളി​തു​ക​ൾ, സ്ത്രീ​ക​ൾ, പി​ന്നാ​ക്ക വി​ഭാ​ഗം എ​ന്നി​വ​ർ​ക്കു​വേ​ണ്ടി യോ​ജി​ച്ചു പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഇ​രു നേ​താ​ക്ക​ളും പ​റ​ഞ്ഞു. യു​പി നി​യ​മ​സ​ഭ​യി​ൽ എ​സ്ബി​എ​സ്പി​ക്ക് നാ​ല് എം​എ​ൽ​എ​മാ​രാ​ണു​ള്ള​ത്. കി​ഴ​ക്ക​ൻ യു​പി​യി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​ന​മു​ള്ള പാ​ർ​ട്ടി​യാ​യ എ​സ്ബി​എ​സ്പി 2017ൽ ​ബി​ജെ​പി​യു​മാ​യി സ​ഖ്യ​ത്തി​ലാ​യി​രു​ന്നു മ​ത്‌​സ​രി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.