കു​തി​ച്ചു​യ​രു​ന്ന ഇ​ന്ധ​ന​വി​ല: കൈ​മ​ല​ർ​ത്തി മോ​ദി സ​ർ​ക്കാ​ർ, മി​ണ്ടാ​തെ പ്ര​തി​പ​ക്ഷ​വും
കു​തി​ച്ചു​യ​രു​ന്ന ഇ​ന്ധ​ന​വി​ല: കൈ​മ​ല​ർ​ത്തി മോ​ദി സ​ർ​ക്കാ​ർ, മി​ണ്ടാ​തെ പ്ര​തി​പ​ക്ഷ​വും
Thursday, October 21, 2021 9:53 AM IST
ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്ത് മോ​ദി സ​ർ​ക്കാ​രി​ന്‍റെ ജ​ന​ദ്രോ​ഹ ന​ട​പ​ടി​ക​ൾ തു​ട​രു​ന്നു. ഇ​ന്ധ​ന​വി​ല നൂ​റു ക​ട​ന്ന് റോ​ക്ക​റ്റു​പോ​ലെ കു​തി​ച്ചി​ട്ടും കേ​ന്ദ്ര സ​ർ​ക്കാ​ർ മി​ണ്ടാ​ട്ട​മി​ല്ലാ​തെ മു​ന്നോ​ട്ട് പോ​കു​ക​യാ​ണ്. എ​ല്ലാ ദു​രി​ത​വും സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ ത​ല​യി​ൽ കെ​ട്ടി​വ​ച്ചി​രി​ക്കു​ക​യാ​ണ് കേ​ന്ദ്രം.

കോ​വി​ഡ് മ​ഹാ​മാ​രി സൃ​ഷ്ടി​ച്ച സാ​മ്പ​ത്തി​ക​ത്ത​ക​ർ​ച്ച കാ​ര​ണം വ​രു​മാ​നം ഇ​ല്ലാ​താ​കു​ക​യോ നാ​മ​മാ​ത്ര​മാ​കു​ക​യോ ചെ​യ്ത പാ​വ​പ്പെ​ട്ട​ർ​ക്കും സാ​ധാ​ര​ണ​ക്കാ​ർ​ക്കും നേ​രെ ന​ട​ത്തു​ന്ന ക​ട​ന്നാ​ക്ര​മ​ണ​മാ​ണ് പെ​ട്രോ​ളി​ന്‍റെ​യും ഡീ​സ​ലി​ന്‍റെ​യും നി​ത്യേ​ന ഉ​യ​രു​ന്ന വി​ല.

ഇ​ന്ധ​ന​വി​ല വ​ർ​ധ​ന​ക്ക് കാ​ര​ണം ഉ​പ​യോ​ഗം കൂ​ടി​യ​താ​ണെ​ന്ന വി​ചി​ത്ര വാ​ദ​മാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​ർ ഉ​ന്ന​യി​ക്കു​ന്ന​ത്. കോ​വി​ഡി​നു​ശേ​ഷം പെ​ട്രോ​ൾ ഉ​പ​യോ​ഗം 10-15 ശ​ത​മാ​ന​വും ഡീ​സ​ൽ ഉ​പ​യോ​ഗം 6-10 ശ​ത​മാ​ന​വും വ​ർ​ധി​ച്ചെ​ന്നാ​ണ് കേ​ന്ദ്ര പെ​ട്രോ​ളി​യം മ​ന്ത്രി ഹ​ർ​ദീ​പ്‌ സിം​ഗ് പു​രി​യു​ടെ ന്യാ​യീ​ക​ര​ണം.

ഡീ​സ​ൽ വി​ല​വ​ർ​ധ​ന​യി​ൽ വ​ലി​യ ഉ​ത്ക​ണ്ഠ പ്ര​ക​ടി​പ്പി​ക്കു​ന്ന പ്ര​തി​പ​ക്ഷ​ത്തി​നും കേ​ന്ദ്ര​ത്തി​നെ​തി​രേ കാ​ര്യ​മാ​യ ആ​ക്ഷേ​പ​മൊ​ന്നും ഉ​ന്ന​യി​ക്കാ​നി​ല്ല. കോ​ൺ​ഗ്ര​സ് നേ​താ​വ് രാ​ഹു​ൽ ഗാ​ന്ധി മാ​ത്ര​മാ​ണ് പു​ട്ടി​ന് പീ​ര​പോ​ലെ ഇ​ട​യ്ക്കി​ടെ ട്വി​റ്റ​റി​ൽ വി​മ​ർ​ശ​നം ഉ​ന്ന​യി​ക്കു​ന്ന​ത്.

ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യ്‌​ക്കെ​തി​രെ വ​ലി​യ തോ​തി​ല്‍ സ​മ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ച്ചി​രു​ന്ന ഒ​രു രാ​ഷ്ട്രീ​യ പാ​ര്‍​ട്ടി​യാ​ണ് ഇ​പ്പോ​ള്‍ കേ​ന്ദ്ര​ത്തി​ല്‍ ഭ​ര​ണ​ത്തി​ലു​ള്ള​ത്. ന​രേ​ന്ദ്ര മോ​ദി സ​ര്‍​ക്കാ​ര്‍ അ​ധി​കാ​ര​ത്തി​ലേ​റി​യ​തി​ന് ശേ​ഷം ഉ​ണ്ടാ​യ ഇ​ന്ധ​ന വി​ല വ​ര്‍​ധ​ന​യു​ടെ ക​ണ​ക്കു​ക​ള്‍ അ​മ്പ​ര​പ്പി​ക്കു​ന്ന​താ​ണ്.

ന​രേ​ന്ദ്ര മോ​ദി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ എ​ന്‍​ഡി​എ സ​ര്‍​ക്കാ​ര്‍ കേ​ന്ദ്ര​ത്തി​ല്‍ അ​ധി​കാ​ര​ത്തി​ല്‍ എ​ത്തു​ന്ന​ത് 2014 ല്‍ ​ആ​യി​രു​ന്നു. തു​ട​ര്‍​ച്ച​യാ​യി ര​ണ്ട് ടേം ​കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള യു​പി​എ സ​ര്‍​ക്കാ​ര്‍ കേ​ന്ദ്രം ഭ​രി​ച്ച​തി​ന് ശേ​ഷ​മാ​യി​രു​ന്നു ഇ​ത്. ഇ​ന്ധ​ന വി​ല നി​യ​ന്ത്ര​ണാ​ധി​കാ​രം സ​ര്‍​ക്കാ​രി​ല്‍ നി​ന്ന് മാ​റ്റി​യ​ത് യു​പി​എ സ​ര്‍​ക്കാ​ര്‍ ആ​യി​രു​ന്നു.

എ​ന്താ​യാ​ലും 2014 ല്‍​അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ വി​ല 108 ഡോ​ള​ര്‍ ആ​യി​രു​ന്നു. അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ ക്രൂ​ഡ് ഓ​യി​ല്‍ വി​ല ബാ​ര​ലി​ന് 108 ഡോളർ ഉ​ണ്ടാ​യി​രു​ന്ന അ​ക്കാ​ല​ത്ത് ഇ​ന്ത്യ​യി​ലെ പെ​ട്രോ​ള്‍ ഡ​ൽ​ഹി​യി​ല്‍ 71.41 രൂ​പ ആ​യി​രു​ന്നു. അ​ക്കാ​ല​ത്ത് ഡീ​സ​ല്‍ വി​ല 48 നും 49 ​നും ഇ​ട​യി​ല്‍ ആ​യി​രു​ന്നു.

എ​ന്നാ​ല്‍ ഇ​ന്ന് അ​ന്താ​രാ​ഷ്ട്ര വി​പ​ണി​യി​ല്‍ അ​സം​സ്‌​കൃ​ത എ​ണ്ണ​യു​ടെ വി​ല 80 ഡോ​ള​റി​ലാ​ണ്. തി​രു​വ​ന​ന്ത​പു​ര​ത്ത് ഇ​ന്ന് പെ​ട്രോ​ള്‍ വി​ല 108.79 രൂ​പ​യും ഡീ​സ​ല്‍ വി​ല ലി​റ്റ​റി​ന് 102.40 രൂ​പ​യും ആ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.