ശ​ക്ത​മാ​യ മ​ഴ: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ല​യോ​ര​ത്ത് രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ചു
ശ​ക്ത​മാ​യ മ​ഴ: പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ല​യോ​ര​ത്ത് രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ചു
Thursday, October 21, 2021 12:29 PM IST
പാ​ല​ക്കാ​ട്: ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്ന് പാ​ല​ക്കാ​ട് ജി​ല്ല​യി​ലെ മ​ല​യോ​ര പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ​യു​ള്ള രാ​ത്രി​യാ​ത്ര നി​രോ​ധി​ച്ചു. അ​ട്ട​പ്പാ​ടി, നെ​ല്ലി​യാ​മ്പ​തി രാ​ത്രി​യാ​ത്ര​യ്ക്കാ​ണ് വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ​ത്. പ​റ​മ്പി​ക്കു​ള​ത്തേ​ക്കും യാ​ത്ര അ​നു​വ​ദി​ക്കി​ല്ല. രാ​ത്രി ഏ​ഴ് മു​ത​ൽ രാ​വി​ലെ ആ​റു വ​രെ​യാ​ണ് വി​ല​ക്ക്.

ബു​ധ​നാ​ഴ്ച ക​ന​ത്ത മ​ഴ​യി​ൽ പാ​ല​ക്കാ​ട് വ്യാ​പ​ക ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യാ​രു​ന്നു. പാ​ല​ക്കാ​ട്ട് മം​ഗ​ലം ഡാം, ​പാ​ല​ക്കു​ഴി തു​ട​ങ്ങി​യ മ​ല​യോ​ര മേ​ഖ​ല​യി​ൽ നാ​ലി​ട​ത്ത് ഉ​രു​ൾ​പൊ​ട്ടി. ആ​ള​പാ​യ​മി​ല്ല. അ​മ്പ​തോ​ളം കു​ടും​ബ​ങ്ങ​ളെ സു​ര​ക്ഷി​ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കു മാ​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.