റോ​ഡ് ത​ട​ഞ്ഞ് സ​മ​രം ന​ട​ത്താ​ൻ നി​ങ്ങ​ൾ​ക്ക് എ​ന്ത​വ​കാ​ശം..‍? ക​ർ​ഷ​ക​രോ​ട് സു​പ്രീം കോ​ട​തി
റോ​ഡ് ത​ട​ഞ്ഞ് സ​മ​രം ന​ട​ത്താ​ൻ നി​ങ്ങ​ൾ​ക്ക് എ​ന്ത​വ​കാ​ശം..‍? ക​ർ​ഷ​ക​രോ​ട് സു​പ്രീം കോ​ട​തി
Thursday, October 21, 2021 1:00 PM IST
ന്യൂ​ഡ​ൽ​ഹി: ക​ർ​ഷ​ക സ​മ​ര​ത്തി​നെ​തി​രേ വി​മ​ർ​ശ​​ന​വു​മാ​യി സു​പ്രീം കോ​ട​തി. റോ​ഡ് ത​ട​ഞ്ഞ് സ​മ​രം ന​ട​ത്താ​ൻ നി​ങ്ങ​ൾ​ക്ക് എ​ന്ത​വ​കാ​ശ​മെ​ന്നാ​ണ് സം​യു​ക്ത കി​സാ​ൻ മോ​ർ​ച്ച​യോ​ട് സു​പ്രീം കോ​ട​തി ചോ​ദി​ച്ച​ത്.

ക​ർ​ഷ​ക​ർ​ക്ക് പ്ര​തി​ഷേ​ധി​ക്കാ​ൻ അ​വ​കാ​ശ​മു​ണ്ട്. എ​ന്നാ​ൽ അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് റോ​ഡ് ഉ​പ​രോ​ധി​ക്കാ​നാ​കി​ല്ലെ​ന്നും കോ​ട​തി നി​രീ​ക്ഷി​ച്ചു. പ്ര​തി​ഷേ​ധി​ക്കു​ന്ന ക​ർ​ഷ​ക​രെ റോ​ഡി​ൽ​നി​ന്ന് നീ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​യി​ലാ​ണ് കോ​ട​തി​യു​ടെ വി​മ​ർ​ശ​നം.

ഹ​ർ​ജി​യി​ൽ ഡി​സം​ബ​ർ ഏ​ഴി​ന് വാ​ദം കേ​ൾ​ക്കും. അ​തേ​സ​മ​യം, പോ​ലീ​സ് ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്താ​ത്ത​താ​ണ് പ്ര​ശ്ന​ങ്ങ​ൾ​ക്ക് കാ​ര​ണ​മെ​ന്ന് കി​സാ​ൻ മോ​ർ​ച്ച മ​റു​പ​ടി ന​ൽ​കി. ക​ർ​ഷ​ക​രെ ഡ​ൽ​ഹി രാം​ലീ​ല മൈ​താ​ന​ത്തോ ജ​ന്ദ​ർ മ​ന്ദ​റി​ലോ പ്ര​തി​ഷേ​ധി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും കി​സാ​ൻ മോ​ർ​ച്ച് ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.