ദു​ര​ന്ത​സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി പോ​ക​രു​ത്; റ​വ​ന്യു മ​ന്ത്രി
ദു​ര​ന്ത​സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി പോ​ക​രു​ത്; റ​വ​ന്യു മ​ന്ത്രി
Thursday, October 21, 2021 7:27 PM IST
തി​രു​വ​ന​ന്ത​പു​രം: ദു​ര​ന്ത ബാ​ധി​ത മേ​ഖ​ല​ക​ളി​ൽ ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി പോ​ക​രു​തെ​ന്നു റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ. ര​ക്ഷാ പ്ര​വ​ർ​ത്ത​ന​ത്തി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ മാ​ത്ര​മാ​ക​ണം ഇ​ത്ത​രം മേ​ഖ​ല​ക​ളി​ൽ പോ​കേ​ണ്ട​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്തെ ദു​രി​താ​ശ്വാ​സ ക്യാം​പു​ക​ൾ സ​ന്ദ​ർ​ശി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.‌

സം​സ്ഥാ​ന​ത്തു ജാ​ഗ്ര​ത തു​ട​ര​ണം. ആ​ളു​ക​ൾ അ​നാ​വ​ശ്യ​മാ​യി പു​റ​ത്തി​റ​ങ്ങ​രു​ത്. കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പ് അ​നു​സ​രി​ച്ച് ര​ണ്ട് ദി​വ​സം കൂ​ടി ശ്ര​ദ്ധി​ക്ക​ണം. പ​ല​യി​ട​ത്തും ഇ​പ്പോ​ഴും ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ക്കു​ക​യാ​ണ്.

എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​യി ഒ​രു​മി​ച്ച് പ്ര​വ​ർ​ത്തി​ക്ക​ണം. ദു​ര​ന്ത ബാ​ധി​ത​ർ​ക്ക് ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​ൽ ഒ​രു വീ​ഴ്ച​യും ഉ​ണ്ടാ​കി​ല്ല. പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ വി​മ​ർ​ശ​ന​ത്തി​നു മ​റു​പ​ടി പ​റ​യേ​ണ്ട അ​വ​സ​ര​മ​ല്ല ഇ​പ്പോ​ൾ. അ​ങ്ങ​നെ ത​ർ​ക്ക​ത്തി​നു​ള്ള സ​മ​യ​മ​ല്ല.

എ​ല്ലാ​യി​ട​ത്തും രാ​ഷ്ട്രീ​യ​ത്തി​ന് അ​തീ​ത​മാ​യി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്താ​ൻ എ​ല്ലാ​വ​രും ഒ​റ്റ​ക്കെ​ട്ടാ​ണ്. കേ​ന്ദ്ര കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ വി​ഭാ​ഗ​ത്തി​ന്‍റെ കാ​ലാ​വ​സ്ഥാ മു​ന്ന​റി​യി​പ്പു​ക​ൾ ഒ​ട്ടും വൈ​കാ​തെ ജ​ന​ങ്ങ​ളി​ൽ എ​ത്തി​ക്കു​ന്നു​ണ്ട്.

മ​ഴ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വ​രു​ന്ന വ്യാ​ജ വാ​ർ​ത്ത​ക​ൾ ഷെ​യ​ർ ചെ​യ്യ​രു​തെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.