ഗൗ​രി വ​ധം: മോ​ഹ​ന്‍ നാ​യി​ക്കി​നെ ഒ​ഴി​വാ​ക്ക​രു​ത്; കെ​സി​ഒ​സി​എ ചു​മ​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി
ഗൗ​രി വ​ധം: മോ​ഹ​ന്‍ നാ​യി​ക്കി​നെ ഒ​ഴി​വാ​ക്ക​രു​ത്; കെ​സി​ഒ​സി​എ ചു​മ​ത്ത​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി
Thursday, October 21, 2021 7:40 PM IST
ന്യൂ​ഡ​ല്‍​ഹി: ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി​ക​ളെ ഒ​ളി​വി​ല്‍ ക​ഴി​യാ​ന്‍ സ​ഹാ​യി​ച്ച മോ​ഹ​ന്‍ നാ​യി​ക്കി​നെ​തി​രേ സം​ഘ​ടി​ത കു​റ്റം​കൃ​ത്യം ത​ട​യ​ല്‍ നി​യ​മം ചു​മ​ത്തു​ക ത​ന്നെ വേ​ണ​മെ​ന്ന് സു​പ്രീം​കോ​ട​തി. ഇ​യാ​ളെ ഈ ​വ​കു​പ്പി​ല്‍ നി​ന്നൊ​ഴി​വാ​ക്കി​യ​തി​നെ​തി​രേ ഗൗ​രി ല​ങ്കേ​ഷി​ന്‍റെ സ​ഹോ​ദ​രി ക​വി​ത ല​ങ്കേ​ഷ് സു​പ്രീം​കോ​ട​തി​യി​ല്‍ ന​ല്‍​കി​യ ഹ​ര്‍​ജി​യി​ലാ​ണ് സു​പ്രീം​കോ​ട​തി നി​ര്‍​ദേ​ശം.

ഗൗ​രി ല​ങ്കേ​ഷി​നെ കൊ​ല​പ്പെ​ടു​ത്തി​യ പ​ര​ശു​റാം വാം​ഗ്മോ​റെ അ​ട​ക്കം 19 പേ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു എ​ങ്കി​ലും ഇ​വ​രു​ടെ വി​ചാ​ര​ണ ആ​രം​ഭി​ച്ചി​രു​ന്നി​ല്ല. മോ​ഹ​ന്‍ നാ​യി​ക്കി​നെ​തി​രേ സം​ഘ​ടി​ത കു​റ്റ​കൃ​ത്യം ത​ട​യ​ല്‍ നി​യ​മം (കെ​സി​ഒ​സി​എ) ചു​മ​ത്തി​യ​ത് റ​ദ്ദാ​ക്കി​യ ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി വി​ധി​യാ​ണ് ജ​സ്റ്റീ​സു​മാ​രാ​യ എ.​എം. ഖാ​ന്‍​വി​ല്‍​ക്ക​ര്‍, ദി​നേ​സ് മ​ഹേ​ശ്വ​രി, സി.​ടി. ര​വി​കു​മാ​ര്‍ എ​ന്നി​വ​ര്‍ ഉ​ള്‍​പ്പെ​ട്ട ബെ​ഞ്ച് റ​ദ്ദാ​ക്കി​യ​ത്.

ക​ര്‍​ണാ​ട​ക ഹൈ​ക്കോ​ട​തി ന​ട​പ​ടി​ക്കെ​തി​രേ ക​വി​ത ല​ങ്കേ​ഷ് ന​ല്‍​കി​യ ഹ​ര്‍​ജി​യി​ല്‍ സെ​പ്റ്റം​ബ​ര്‍ 21ന് ​വാ​ദം പൂ​ര്‍​ത്തി​യാ​ക്കി​യ ശേ​ഷം സു​പ്രീം​കോ​ട​തി വി​ധി പ​റ​യു​ന്ന​തി​നാ​യി മാ​റ്റി വെ​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.