ഇ​ടു​ക്കി ക​മ്പ​ക​ക്കാ​നം കൂ​ട്ട​ക്കൊ​ല​; പ്ര​തി അ​നീ​ഷ് മ​രി​ച്ച നി​ല​യി​ൽ
ഇ​ടു​ക്കി ക​മ്പ​ക​ക്കാ​നം കൂ​ട്ട​ക്കൊ​ല​; പ്ര​തി അ​നീ​ഷ് മ​രി​ച്ച നി​ല​യി​ൽ
Thursday, October 21, 2021 7:48 PM IST
അ​ടി​മാ​ലി: ഇ​ടു​ക്കി ക​മ്പ​ക​ക്കാ​നം കൂ​ട്ട​ക്കൊ​ല​ക്കേ​സി​ലെ ഒ​ന്നാം പ്ര​തി അ​നീ​ഷി​നെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. വി​ഷം ക​ഴി​ച്ച് ജീ​വ​നൊ​ടു​ക്കി​യ​താ​ണെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. അ​ടി​മാ​ലി കൊ​ര​ങ്ങാ​ട്ട​യി​ലെ വീ​ട്ടി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​രാ​ഴ്ച​യി​ലേ​റെ പ​ഴ​ക്കു​മു​ണ്ട്.

2018 ജൂ​ലാ​യ് 29ന് ​രാ​ത്രി​യാ​ലാ​യി​രു​ന്നു അ​നീ​ഷും കൂ​ട്ടു​പ്ര​തി ലി​ബീ​ഷും ചേ​ർ​ന്ന് നാ​ലം​ഗ കു​ടും​ബ​ത്തെ അ​തി​ക്രൂ​ര​മാ​യി കൊ​ല​പ്പെ​ടു​ത്തി​യ​ത്. കൊ​ല്ല​പ്പെ​ട്ട കൃ​ഷ്ണ​ന്‍റെ ശി​ഷ്യ​നാ​യി​രു​ന്നു അ​നീ​ഷ്. കൃ​ഷ്ണ​നി​ല്‍ നി​ന്ന് മാ​ന്ത്രി​ക​സി​ദ്ധി​യും ശ​ക്തി​യും കൈ​വ​ശ​പ്പെ​ടു​ത്തു​ന്ന​തി​നും, സ്വ​ര്‍​ണം ത​ട്ടി​യെ​ടു​ക്കാ​നു​മാ​ണ് ഇ​രു​വ​രും ചേ​ര്‍​ന്ന് കൊ​ല​പാ​ത​കം ന​ട​ത്തി​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ആ​രെ​യും ഞെ​ട്ടി​പ്പി​ക്കു​ന്ന​ത​ര​ത്തി​ൽ അ​തി​ക്രൂ​ര​മാ​യാ​യി​രു​ന്നു കൊ​ല​പാ​ത​കം. മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്ന പ്ര​തി​ക​ൾ കൃ​ഷ്ണ​നെ​യും കു​ടും​ബ​ത്തെ​യും ത​ല​യ്ക്ക​ടി​ച്ചാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​ത്. രാ​ത്രി ഒ​ന്നോ​ടെ​യാ​ണ് അ​നീ​ഷും ലി​ബീ​ഷും കൃ​ഷ്ണ​ന്‍റെ വീ​ട്ടി​ലെ​ത്തു​ന്ന​ത്.

വീ​ട്ടി​ലെ​ത്തി​യ ഇ​വ​ര്‍ ആ​ദ്യം വൈ​ദ്യു​തി വിഛേ​ദി​ച്ചു. പി​ന്നീ​ട് വീ​ട്ടു​വ​ള​പ്പി​ലു​ണ്ടാ​യി​രു​ന്ന ആ​ടി​നെ ഉ​പ​ദ്ര​വി​ച്ചു. ആ​ട് ക​ര​യു​ന്ന ശ​ബ്ദം​കേ​ട്ട് കൃ​ഷ്ണ​ന്‍ വീ​ടി​ന് പു​റ​ത്തി​റ​ങ്ങി. ഈ ​സ​മ​യം അ​ടു​ക്ക​ള​വാ​തി​ലി​ന് സ​മീ​പം പ​തു​ങ്ങി​നി​ന്നി​രു​ന്ന ഇ​രു​വ​രും ബൈ​ക്കി​ന്‍റെ ഷോ​ക്ക് അ​ബ്‌​സോ​ര്‍​ബ​ര്‍ പൈ​പ്പ് ഉ​പ​യോ​ഗി​ച്ച് കൃ​ഷ്ണ​നെ അ​ടി​ച്ചു​വീ​ഴ്ത്തി.

കൃ​ഷ്ണ​നു പി​ന്നാ​ലെ എ​ത്തി​യ ഭാ​ര്യ സു​ശീ​ല​യെ​യും ത​ല​യ്ക്ക​ടി​ച്ചു. സു​ശീ​ല ആ​ക്ര​മ​ണം ചെ​റു​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും അ​ടി​ച്ചു​വീ​ഴ്ത്തി. ഇ​തി​നി​ടെ​യാ​ണ് മ​ക​ള്‍ ആ​ര്‍​ഷ അ​ക്ര​മി​ക​ളെ ക​മ്പി​വ​ടി​യു​മാ​യി നേ​രി​ട്ട​ത്.

അ​നീ​ഷി​നെ ക​മ്പി​വ​ടി കൊ​ണ്ട് അ​ടി​ച്ചെ​ങ്കി​ലും ഇ​യാ​ള്‍ ആ​ര്‍​ഷ​യെ വാ​യ​പൊ​ത്തി കീ​ഴ്‌​പ്പെ​ടു​ത്താ​ന്‍ ശ്ര​മി​ച്ചു. ഇ​തി​നി​ടെ ആ​ര്‍​ഷ​യു​ടെ ക​ടി​യേ​റ്റ് അ​നീ​ഷി​ന്‍റെ കൈ​ക്ക് പ​രി​ക്കേ​ല്‍​ക്കു​ക​യും ചെ​യ്തു. പ​ക്ഷേ, ആ​ര്‍​ഷ​യ്ക്ക് അ​ധി​ക​നേ​രം ഇ​രു​വ​രെ​യും ചെ​റു​ത്തു​നി​ല്‍​ക്കാ​നാ​യി​ല്ല.

അ​ടു​ക്ക​ള ഭാ​ഗ​ത്തേ​ക്ക് ഓ​ടി​യ ആ​ര്‍​ഷ​യെ ര​ണ്ടു​പേ​രും ചേ​ര്‍​ന്ന് അ​ടി​ച്ചു​വീ​ഴ്ത്തി. ശ​ബ്ദം കേ​ട്ടെ​ത്തി​യ അ​ര്‍​ജു​നെ വാ​ക്ക​ത്തി കൊ​ണ്ട് വെ​ട്ടി​ക്കൊ​ല്ലു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് ചു​റ്റി​ക കൊ​ണ്ട് അ​ടി​ച്ച് മ​ര​ണം ഉ​റ​പ്പു​വ​രു​ത്തി.

നാ​ലു​പേ​രും മ​രി​ച്ചെ​ന്ന് ഉ​റ​പ്പു​വ​രു​ത്തി​യ ശേ​ഷ​മാ​ണ് ഇ​രു​വ​രും സ്വ​ര്‍​ണ​വും പ​ണ​വും കൈ​ക്ക​ലാ​ക്കി വീ​ട്ടി​ല്‍ നി​ന്ന് മ​ട​ങ്ങി​യ​ത്. കൊ​ല​പാ​ത​കം ന​ട​ത്തി​യ​തി​ന്‍റെ പി​റ്റേ​ദി​വ​സ​മാ​ണ് നാ​ലു​പേ​രു​ടെ​യും മൃ​ത​ദേ​ഹ​ങ്ങ​ള്‍ കു​ഴി​ച്ചു​മൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.