ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ‍​യ്ക്ക് ചെ​ല​വാ​യ​ത് 87.63 ല​ക്ഷം രൂ​പ
ര​ണ്ടാം പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ സ​ത്യ​പ്ര​തി​ജ്ഞ‍​യ്ക്ക് ചെ​ല​വാ​യ​ത് 87.63 ല​ക്ഷം രൂ​പ
Thursday, October 21, 2021 8:42 PM IST
തി​രു​വ​ന​ന്ത​പു​രം: ര​ണ്ടാം പി​ണ​റാ​യി മ​ന്ത്രി​സ​ഭ​യു​ടെ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നു സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ പ​ന്ത​ലും സ്റ്റേ​ജും ഒ​രു​ക്കാ​ൻ ചെ​ല​വാ​യ​ത് 87.63 ല​ക്ഷം രൂ​പ.

ക​ഴി​ഞ്ഞ മേ​യ് 20നു ​ന​ട​ന്ന സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ന്‍റെ പ​ന്ത​ലും സ്റ്റേ​ജും സം​ബ​ന്ധി​ച്ചു പൊ​തു​മ​രാ​മ​ത്ത് കെ​ട്ടി​ട വി​ഭാ​ഗം ചീ​ഫ് എ​ൻ​ജി​നി​യ​ർ സ​മ​ർ​പ്പി​ച്ച വി​ശ​ദ​മാ​യ എ​സ്റ്റി​മേ​റ്റ് തു​ക പ​രി​ശോ​ധി​ച്ച ശേ​ഷം തു​ക അ​നു​വ​ദി​ച്ച് പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി.

കോ​വി​ഡ് നി​യ​ന്ത്ര​ണം പാ​ലി​ച്ച് ഏ​ർ​പ്പെ​ടു​ത്തി​യ സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​ൽ 500 പേ​ർ​ക്കാ​യി പ്ര​വേ​ശ​നം നി​ജ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തി​നാ​യി ഒ​രു​ക്കി​യ പ​ന്ത​ൽ പി​ന്നീ​ട് ഏ​റെ​നാ​ൾ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ കേ​ന്ദ്ര​മാ​യും ഉ​പ​യോ​ഗി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.