ക​രാ​റു​കാ​ര​ൻ ശ​മ്പ​ളം ത​രു​ന്നി​ല്ല;‌‌ വാ​ങ്ങാ​ൻ തോ​ക്കു​മാ​യി അ​ങ്ക​മാ​ലി​യി​ൽ; ര​ണ്ട് യു​പി​ക്കാ​ർ അ​റ​സ്റ്റി​ൽ
ക​രാ​റു​കാ​ര​ൻ ശ​മ്പ​ളം ത​രു​ന്നി​ല്ല;‌‌ വാ​ങ്ങാ​ൻ തോ​ക്കു​മാ​യി അ​ങ്ക​മാ​ലി​യി​ൽ; ര​ണ്ട് യു​പി​ക്കാ​ർ അ​റ​സ്റ്റി​ൽ
Thursday, October 21, 2021 9:54 PM IST
കൊ​ച്ചി: ശ​മ്പ​ള കു​ടി​ശി​ക വാ​ങ്ങാ​ൻ തോ​ക്കു​മാ​യി അ​ങ്ക​മാ​ലി​യി​ലെ​ത്തി​യ ര​ണ്ട് അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍ പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശ് സ​ഹ​ര​ണ്‍​പു​ര്‍ സ്വ​ദേ​ശി​ക​ളാ​യ ബു​ര്‍​ഹ​ന്‍ അ​ഹ​മ്മ​ദ് (21), ഗോ​വി​ന്ദ് കു​മാ​ര്‍ (27) എ​ന്നി​വ​രെ​യാ​ണ് പോ​ലീ​സ് അ​റ​സ​റ്റ് ചെ​യ്ത​ത്. പ്ര​തി​ക​ളി​ല്‍ നി​ന്ന് വെ​ടി​മ​രു​ന്ന് നി​റ​ച്ച് ഉ​പ​യോ​ഗി​ക്കു​ന്ന പി​സ്റ്റ​ളി​ന് പു​റ​മേ ക​ത്തി​യും വ​യ​ര്‍​ക്ക​ട്ട​റും ക​ണ്ടെ​ടു​ത്തി​ട്ടു​ണ്ട്.

കെ​ട്ടി​ട നി​ര്‍​മാ​ണ തൊ​ഴി​ലാ​ളി​യാ​യ ബു​ര്‍​ഹാ​ന് ക​രാ​റു​കാ​ര​ന്‍ 48,000 രൂ​പ​യോ​ളം ന​ല്‍​കാ​നു​ണ്ടെ​ന്നാ​ണ് പ​റ​യു​ന്ന​ത്. പ​ല​ത​വ​ണ ചോ​ദി​ച്ചി​ട്ടും പ​ണം ത​രാ​ൻ ക​രാ​റു​കാ​ര​ൻ ത​യാ​റാ​യി​ല്ല. ഇ​ത് വാ​ങ്ങി​യെ​ടു​ക്കാ​ൻ സു​ഹൃ​ത്താ​യ ഗോ​വി​ന്ദ് കു​മാ​റി​നെ കൊ​ണ്ടു തോ​ക്ക് വാ​ങ്ങി​പ്പി​ക്കു​ക​യും യു​പി​യി​ൽ നി​ന്ന് അ​ങ്ക​മാ​ലി​യി​ലേ​ക്ക് വ​രു​ത്തി​ക്കു​ക​യാ​യി​രു​ന്നു.

ബു​ര്‍​ഹ​നും ഗോ​വി​ന്ദ് കു​മാ​റും തോ​ക്കു​മാ​യി ക​റ​ങ്ങി ന​ട​ക്കു​ന്ന വി​വ​രം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ. ​കാ​ർ​ത്തി​കി​ന് ല​ഭി​ച്ചി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് ഇ​രു​വ​രേ​യും പി​ടി​കൂ​ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.