മോ​ന്‍​സ​ന്‍റെ വീ​ട്ടി​ൽ ബെ​ഹ്‌​റ പോ​യ​ത് താ​ൻ പ​റ​ഞ്ഞി​ട്ട്: അ​നി​ത പു​ല്ല​യി​ല്‍
മോ​ന്‍​സ​ന്‍റെ വീ​ട്ടി​ൽ ബെ​ഹ്‌​റ പോ​യ​ത് താ​ൻ പ​റ​ഞ്ഞി​ട്ട്: അ​നി​ത പു​ല്ല​യി​ല്‍
Thursday, October 21, 2021 10:39 PM IST
കൊ​ച്ചി: പു​രാ​വ​സ്തു ത​ട്ടി​പ്പു കേ​സി​ല്‍ അ​റ​സ്റ്റി​ലാ​യ മോ​ന്‍​സ​ന്‍ മാ​വു​ങ്ക​ലി​ന്‍റെ മു​ന്‍ സു​ഹൃ​ത്തും വേ​ള്‍​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ന്‍ അം​ഗ​വു​മാ​യ അ​നി​താ പു​ല്ല​യി​ലി​യി​ല്‍​നി​ന്നു ക്രൈം ​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​സം​ഘം മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. വി​ദേ​ശ​ത്തു​ള്ള അ​നി​ത​യി​ല്‍​നി​ന്നു വീ​ഡി​യോ കോ​ള്‍ വ​ഴി​യാ​ണ് വി​വ​ര​ങ്ങ​ള്‍ തേ​ടി​യ​ത്.

മോ​ന്‍​സ​ന്‍റെ സാ​മ്പ​ത്തി​ക ത​ട്ടി​പ്പി​ല്‍ പ​ങ്കി​ല്ലെ​ന്നാ​ണ് അ​നി​ത ന​ല്‍​കി​യ മൊ​ഴി. താ​ന്‍ പ​റ​ഞ്ഞ​ത​നു​സ​രി​ച്ചാ​ണ് മു​ന്‍ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക്‌​നാ​ഥ് ബെ​ഹ്‌​റ മോ​ന്‍​സ​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​തെ​ന്നും അ​നി​ത മൊ​ഴി ന​ല്‍​കി.

അ​നി​ത​യ്ക്കു ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് മോ​ന്‍​സ​ന്‍റെ മു​ന്‍ ഡ്രൈ​വ​ര്‍ അ​ജി ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​ർ നേ​ര​ത്തെ മൊ​ഴി ന​ൽ​കി​യി​രു​ന്നു. മോ​ന്‍​സ​നു​മാ​യു​ള്ള ബ​ന്ധം, അ​യാ​ളു​മാ​യു​ള്ള സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ള്‍, ഉ​ന്ന​ത​രെ പ​രി​ച​യ​പ്പെ​ട്ട​തി​ലു​ള്ള പ​ങ്ക് തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളാ​ണ് ക്രൈം​ബ്രാ​ഞ്ച് അ​നി​ത​യോ​ടു ചോ​ദി​ച്ച​റി​ഞ്ഞ​ത്.

പ്ര​വാ​സി സം​ഘ​ട​നാ ഭാ​ര​വാ​ഹി​യെ​ന്ന നി​ല​യി​ലാ​ണ് മോ​ന്‍​സ​നു​മാ​യി പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്നു വൈ​കി​യാ​ണ് അ​റി​ഞ്ഞ​തെ​ന്നും അ​നി​ത പ​റ​ഞ്ഞു. മോ​ന്‍​സ​നു​മാ​യി ന​ല്ല ബ​ന്ധ​മാ​യി​രു​ന്നു ആ​ദ്യം ഉ​ണ്ടാ​യി​രു​ന്ന​ത്.

നാ​ട്ടി​ലെ​ത്തു​ന്ന സ​മ​യ​ങ്ങ​ളി​ല്‍ പ്ര​വാ​സി​ക​ളു​ടെ പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​ശ​യ​വി​നി​മ​യം ന​ട​ത്തി​യി​രു​ന്നു. പി​ന്നീ​ട് ചി​ല കാ​ര​ണ​ങ്ങ​ളാ​ല്‍ മോ​ന്‍​സു​മാ​യി തെ​റ്റി. സൗ​ഹൃ​ദം അ​വ​സാ​നി​പ്പി​ച്ച​ശേ​ഷ​മാ​ണ് മോ​ന്‍​സ​ന്‍ ത​ട്ടി​പ്പു​കാ​ര​നാ​ണെ​ന്ന് അ​റി​ഞ്ഞ​തെ​ന്നും അ​നി​ത ക്രൈം ​ബ്രാ​ഞ്ചി​നോ​ട് വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.