ഹോം​വ​ർ​ക്ക് ചെ​യ്യാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​ധ്യാ​പ​ക​ന്‍റെ മ​ർ​ദ​നം; ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
ഹോം​വ​ർ​ക്ക് ചെ​യ്യാ​ത്ത​തി​ന്‍റെ പേ​രി​ൽ അ​ധ്യാ​പ​ക​ന്‍റെ മ​ർ​ദ​നം; ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി മ​രി​ച്ചു
Friday, October 22, 2021 2:38 AM IST
ജ​യ്പു​ർ: ഹോം​വ​ര്‍​ക്ക് ചെ​യ്യാ​ത്ത​തി​ന്‍റെ പേ​രി​ല്‍ അ​ധ്യാ​പ​ക​ന്‍റെ ക്രൂ​ര​മ​ര്‍​ദ​ന​മേ​റ്റ വി​ദ്യാ​ര്‍​ഥി മ​രി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ചു​രു ജി​ല്ല​യി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളി​ല്‍ ഏ​ഴാം ക്ലാ​സു​കാ​ര​ന്‍ ആ​ണ് മ​രി​ച്ച​ത്. ഗ​ണേ​ശ്(13)​എ​ന്നാ​ണ് മ​രി​ച്ച വി​ദ്യാ​ർ​ഥി​യു​ടെ പേ​ര്.

ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. ഗ​ണേ​ശ് ഹോം​വ​ര്‍​ക്ക് ചെ​യ്തി​ല്ലെ​ന്ന് അ​ധ്യാ​പ​ക​ന്‍ മ​നോ​ജ് മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ച് അ​റി​യി​ച്ചി​രു​ന്നു. തൊ​ട്ടു​പി​ന്നാ​ലെ കു​ട്ടി അ​ബോ​ധാ​വ​സ്ഥ​യി​ലാ​ണെ​ന്ന് വി​ളി​ച്ചു പ​റ​ഞ്ഞു.

ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും ഗ​ണേ​ശി​നെ ര​ക്ഷി​ക്കാ​നാ​യി​ല്ല. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ളു​ടെ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ല്‍ മ​നോ​ജി​നെ​തി​രെ കേ​സെ​ടു​ത്ത​ത​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.