ല​ഹ​രി കേ​സ്; യു​വ​ന​ടി അ​ന​ന്യ പാ​ണ്ഡ​യെ ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും
ല​ഹ​രി കേ​സ്; യു​വ​ന​ടി അ​ന​ന്യ പാ​ണ്ഡ​യെ ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും
Friday, October 22, 2021 5:54 AM IST
മും​ബൈ: ല​ഹ​രി മ​രു​ന്ന് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് ബോ​ളി​വു​ഡ് താ​രം അ​ന​ന്യ പാ​ണ്ഡ​യെ നാ​ര്‍​കോ​ട്ടി​ക്‌ ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ ഇ​ന്ന് വീ​ണ്ടും ചോ​ദ്യം ചെ​യ്യും. അ​ന​ന്യ​യു​ടെ ഫോ​ണും ലാ​പ്‌​ടോ​പ്പും ശാ​സ്ത്രീ​യ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​മാ​ക്കാ​നാ​ണ് എ​ന്‍​സി​ബി​യു​ടെ തീ​രു​മാ​നം.

ക​ഴി​ഞ്ഞ ദി​വ​സം അ​ന​ന്യ​യു​ടെ വീ​ട്ടി​ല്‍ ന​ട​ത്തി​യ റെ​യ്ഡി​ലാ​ണ് പോ​ലീ​സ് മൊ​ബൈ​ല്‍ ഫോ​ണും ലാ​പ്‌​ടോ​പ്പും പി​ടി​കൂ​ടി​യ​ത്. എ​ന്‍​സി​ബി വീ​ണ്ടും ചോ​ദ്യം ചെ​യ്യ​ലി​ന് വി​ളി​പ്പി​ച്ച സാ​ഹ​ച​ര്യ​ത്തി​ല്‍ അ​ടു​ത്ത ദി​വ​സ​ങ്ങ​ളി​ല്‍ ഷൂ​ട്ടിം​ഗി​ന് സ​മ്മ​തം ന​ല്‍​ക​രു​തെ​ന്ന് അ​ന​ന്യ ത​ന്‍റെ ടീ​മി​ന് നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യാ​ണ് സൂ​ച​ന.

അ​തേ​സ​മ​യം, ല​ഹ​രി​പാ​ര്‍​ട്ടി കേ​സി​ല്‍ ജ​യി​ലി​ല്‍ ക​ഴി​യു​ന്ന ആ​ര്യ​ന്‍ ഖാ​ന്‍റെ​യും മ​റ്റ് ഏ​ഴു പ്ര​തി​ക​ളു​ടേ​യും ജു​ഡീ​ഷ​ല്‍ ക​സ്റ്റ​ഡി ഈ ​മാ​സം 30 വ​രെ നീ​ട്ടി. മും​ബൈ പ്ര​ത്യേ​ക നാ​ര്‍​ക്കോ​ട്ടി​ക് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ കോ​ട​തി​യാ​ണ് ജു​ഡീ​ഷ്യ​ല്‍ ക​സ്റ്റ​ഡി നീ​ട്ടി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.