നൂറു കോടി വാക്സിൻ: രാ​ജ്യം പു​തു​ച​രി​ത്ര​മെ​ഴു​തി​യെ​ന്ന് മോ​ദി
നൂറു കോടി വാക്സിൻ: രാ​ജ്യം പു​തു​ച​രി​ത്ര​മെ​ഴു​തി​യെ​ന്ന് മോ​ദി
Friday, October 22, 2021 1:45 PM IST
ന്യൂ​ഡ​ൽ​ഹി: നൂ​റ് കോ​ടി ഡോ​സ് വാ​ക്സി​നേ​ഷ​നി​ലൂ​ടെ രാ​ജ്യം പു​തു​ച​രി​ത്ര​മെ​ഴു​തി​യെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ഇ​ന്ത്യ അ​സാ​ധാ​ര​ണ ല​ക്ഷ്യ​ത്തി​ലെ​ത്തി​യെ​ന്നും അ​ദ്ദേ​ഹം രാ​ജ്യ​ത്തെ അ​ഭി​സം​ബോ​ധ​ന ചെ​യ്തു​കൊ​ണ്ട് പ​റ​ഞ്ഞു.

ഇ​ത് ഓ​രോ ഇ​ന്ത്യ​ക്കാ​ര​ന്‍റെ​യും നേ​ട്ട​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ ക​രു​ത്തി​ന്‍റെ പ്ര​തി​ഫ​ല​നം കൂ​ടി​യാ​ണ് ഇ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. നൂ​റ് വ​ർ​ഷ​ത്തി​നി​ടെ​യു​ണ്ടാ​യ വ​ലി​യ മ​ഹാ​മാ​രി​യാ​ണ് കോ​വി​ഡ്. അ​തി​നെ അ​തി​ജീ​വി​ക്കാ​ൻ ഇ​ന്ത്യ​ക്ക് ക​ഴി​യു​മോ​യെ​ന്ന് ചോ​ദി​ച്ച​വ​ർ​ക്കു​ള്ള മ​റു​പ​ടി​യാ​ണി​ത്.

രാ​ജ്യം കൊ​റോ​ണ​യി​ൽ​നി​ന്ന് കൂ​ടു​ത​ൽ സു​ര​ക്ഷി​ത​മെ​ന്ന് ലോ​കം വി​ല​യി​രു​ത്തും. വാ​ക്സീ​നി​ൽ യാ​തൊ​രു വി​വേ​ച​ന​വു​മി​ല്ല. വി​ഐ​പി സം​സ്കാ​രം മാ​റ്റി​നി​ർ​ത്തി. വി​ള​ക്ക് ക​ത്തി​ക്കാ​ൻ പ​റ​ഞ്ഞ​പ്പോ​ൾ അ​തു​കൊ​ണ്ട് കൊ​റോ​ണ പോ​കു​മോ​യെ​ന്ന് ചു​ച്ഛി​ച്ചു. എ​ന്നാ​ൽ അ​ത് രാ​ജ്യ​ത്തി​ന്‍റെ ഒ​രു​മ​യാ​ണ് കാ​ട്ടി​യ​തെ​ന്നും മോ​ദി പ​റ​ഞ്ഞു.



രാ​ജ്യ​ത്തെ സാ​ന്പ​ത്തി​ക രം​ഗം മെ​ച്ച​പ്പെ​ട്ടു​ന്നു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​ദേ​ശ ഏ​ജ​ൻ​സി​ക​ൾ രാ​ജ്യ​ത്തി​ന്‍റെ സ​ന്പ​ദ് വ്യ​വ​സ്ഥ​യെ ശു​ഭ​ക​ര​മാ​യി കാ​ണു​ന്നു. രാ​ജ്യ​ത്തേ​ക്ക് വ​ലി​യ നി​ക്ഷേ​പം വ​രു​ന്നു. റി​യ​ൽ എ​സ്റ്റേ​റ്റ്, കാ​ർ​ഷി​ക മേ​ഖ​ല​ക​ൾ പു​രോ​ഗ​തി കൈ​വ​രി​ക്കു​ന്നു.

മാ​സ്ക് ജീ​വി​ത ശൈ​ലി​യു​ടെ ഭാ​ഗ​മാ​ക്കി മാ​റ്റ​ണം. പു​റ​ത്തി​റ​ങ്ങു​ന്പോ​ൾ ചെ​രു​പ്പി​ട്ടി​റ​ങ്ങു​ന്ന​തു​പോ​ലെ മാ​സ്കും ധ​രി​ക്ക​ണം. വാ​ക്സീ​ൻ എ​ടു​ത്ത​വ​ർ എ​ടു​ക്കാ​ത്ത​വ​രെ അ​തി​ന് പ്രേ​രി​പ്പി​ക്ക​ണ​മെ​ന്നും മോ​ദി കൂ​ട്ടി​ച്ചേ​ർ​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.