പാ​യി​പ്പാ​ട്ട് ര​ണ്ടു​പേ​ർ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ഒ​രാ​ൾ തോ​ട്ടി​ലെ വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ലും
പാ​യി​പ്പാ​ട്ട് ര​ണ്ടു​പേ​ർ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ലും ഒ​രാ​ൾ തോ​ട്ടി​ലെ വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ലും
Friday, October 22, 2021 11:52 AM IST
ച​ങ്ങ​നാ​ശേ​രി: പാ​യി​പ്പാ​ട്ട് ര​ണ്ടു​പേ​ർ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലും ഒ​രാ​ളെ തോ​ട്ടി​ലെ വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ലും ക​ണ്ടെ​ത്തി. കോ​ട്ട​മു​റി അ​ട​വി​ച്ചി​റ കു​ന്നേ​ൽ സു​നി​ൽ (43), പാ​യി​പ്പാ​ട് പു​ത്ത​ൻ​കാ​വ് വി​രു​ത്തി​യി​ൽ ജ​യ​കു​മാ​ർ (സി​ബി-58) എ​ന്നി​വ​രെ​യാ​ണ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്. പാ​യി​പ്പാ​ട് അ​ട​വി​ച്ചി​റ ചി​റ​യി​ൽ സ​ത്യ​ൻ(48)​യാ​ണ് തോ​ട്ടി​ലെ വെ​ള്ള​ത്തി​ൽ മ​രി​ച്ച നി​ല​യി​ൽ കാ​ണ​പ്പെ​ട്ട​ത്.

ഇ​ല​ക്ട്രീ​ഷ്യ​നാ​യ ജ​യ​കു​മാ​റി​നെ ക​ഴി​ഞ്ഞ രാ​ത്രി 11-നാ​ണ് വീ​ടി​നു​ള്ളി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ബ​ന്ധു​ക്ക​ൾ ക​ണ്ടെ​ത്തി​യ​ത്. തൃ​ക്കൊ​ടി​ത്താ​നം കി​ളി​മ​ല​ക്ക​ടു​ത്തു​ള്ള അ​യി​ത്ത​മു​ണ്ട​കം പാ​ട​ശേ​ഖ​ര​ത്തി​നു സ​മീ​പം മ​ര​ത്തി​ൽ തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​ണ് സു​നി​ലി​ന്‍റെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. ഇ​യാ​ൾ തൂ​ങ്ങി​മ​രി​ച്ച മ​ര​ത്തി​നു സ​മീ​പ​ത്തു​ള്ള തോ​ട്ടി​ലാ​ണ് സ​ത്യ​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. സു​നി​ലും സ​ത്യ​നും സ​മീ​പ​വാ​സി​ക​ളും ബ​ന്ധു​ക്ക​ളു​മാ​ണ്.

ഇ​ന്നു പു​ല​ർ​ച്ചെ ഈ ​ഭാ​ഗ​ത്തു​കൂ​ടി വ​ന്ന നാ​ട്ടു​കാ​രാ​ണ് ഇ​രു​വ​രേ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. തൃ​ക്കൊ​ടി​ത്താ​നം എ​സ്ച്ച്ഒ ഇ.​അ​ജീ​ബ്, എ​സ് ഐ ​അ​ഖി​ൽ​ദേ​വ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം സം​ഭ​വ സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റും മ​റ്റ് അ​ന്വേ​ഷ​ങ്ങ​ളും ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

സു​നി​ലി​ന്‍റെ​യും സ​ത്യ​ന്‍റെ​യും മ​ര​ണ​ത്തി​ൽ ദു​രൂ​ഹ​ത​യു​ള്ള​തി​നാ​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ന​ട​ത്തു​ന്നു​ണ്ട്. ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​ങ്ങ​ളോ ഭി​ന്ന​ത​യോ ഉ​ണ്ടാ​യി​ട്ടു​ണ്ടോ എ​ന്നും പോ​ലീ​സ് പ​രി​ശോ​ധി​ക്കു​ന്നു​ണ്ട്. പോ​സ്റ്റ്മാ​ർ​ട്ട​ത്തി​നു ശേ​ഷ​മേ മ​ര​ണ​കാ​ര​ണം വ്യ​ക്ത​മാ​കു​ക​യു​ള്ളു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.