ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ നോ​മി​നി​ക്കു കി​ട്ടി; ചെ​ന്നി​ത്ത​ല​യു​ടെ നോ​മി​നി​യെ വെ​ട്ടി
ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ നോ​മി​നി​ക്കു കി​ട്ടി; ചെ​ന്നി​ത്ത​ല​യു​ടെ നോ​മി​നി​യെ വെ​ട്ടി
Friday, October 22, 2021 1:43 PM IST
ക​ണ്ണൂ​ർ: കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം എ ​ഗ്രൂ​പ്പി​നു ന​ല്കി​യ​തി​ൽ കണ്ണൂരിലെ ഐ ​ഗ്രൂ​പ്പി​ലെ ഒ​രു വി​ഭാ​ഗ​ത്തി​നു ക​ടു​ത്ത അ​തൃ​പ്തി. ഈ ​അ​തൃ​പ്തി പ​ര​സ്യ​മാ​യി ഗ്രൂ​പ്പ് നേ​താ​ക്ക​ളോ​ടു പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്തു. ഐ ​ഗ്രൂ​പ്പി​ൽനി​ന്നു സ​ജീ​വ് മാ​റോ​ളി​യും വി.​എ.​നാ​രാ​യ​ണ​നും ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ നോ​മി​നി​ക​ളാ​യി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യു​ടെ പ​ട്ടി​ക​യി​ൽ അ​വ​സാ​നം​വ​രെ ഇ​ടം നേ​ടി​യി​രു​ന്നു.

ഇ​തി​ൽ വി.​എ. നാ​രാ​യ​ണ​ൻ എ​ട്ടു​ വ​ർ​ഷ​മാ​യി കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​ണ്. അ​ഞ്ചു​ വ​ർ​ഷം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യ​വ​രെ പ​രി​ഗ​ണി​ക്ക​ണ്ട എ​ന്ന മാ​ന​ദ​ണ്ഡം വ​ന്ന​തോ​ടെ വി.​എ. നാ​രാ​യ​ണ​ൻ പ​ട്ടി​ക​യി​ൽനി​ന്നു പു​റ​ത്താ​യി.

പാച്ചേനിയും അതൃപ്തൻ

സ​ജീ​വ് മാ​റോ​ളി സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തേ​ക്കു പ​രി​ഗ​ണി​ക്ക​പ്പെ​ടു​മെ​ന്ന് ഏ​റെ​ക്കു​റെ ഉ​റ​പ്പാ​യി​രു​ന്നു. എ​ന്നാ​ൽ, പ​ട്ടി​ക​യി​ൽ ഈ​ഴ​വ സ​മു​ദാ​യ​ത്തി​നു കൂ​ടു​ത​ൽ‌ പ്രാ​തി​നി​ധ്യം ല​ഭി​ച്ച​തി​നാ​ൽ സ​ജീ​വ് മാ​റോ​ളി​യും ഒ​ഴി​വാ​ക്ക​പ്പെ​ട്ടു. മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി​ക്കും പ്ര​ത്യേ​ക പ​രി​ഗ​ണ​ന ല​ഭി​ച്ചി​ല്ല. പാ​ച്ചേ​നി​യും അ​തൃ​പ്തി പ്ര​ക​ടി​പ്പി​ച്ച​താ​യാ​ണ് സൂ​ച​ന.



സ്ഥാ​ന​മൊ​ഴി​ഞ്ഞ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​ർ പ്ര​ത്യേ​ക ക്ഷ​ണി​താ​ക്ക​ൾ മാ​ത്ര​മാ​ണെന്നു കെ​പി​സി​സി മാ​ന​ദ​ണ്ഡം വ​ച്ച​തോ​ടെ സ​തീ​ശ​നും പു​റ​ത്താ​യി. കൂ​ടാ​തെ, നി​യ​മ​സ​ഭാ തെ​ര​ഞ്ഞ​ടു​പ്പി​നെ ചൊ​ല്ലി​യു​ള്ള എ-​ഐ ഗ്രൂ​പ്പു​ക​ൾ ത​മ്മി​ലു​ള്ള പ്ര​ശ്ന​ത്തി​നു​ള്ള പ​രി​ഹാ​ര ഫോ​ർ​മു​ല​യാ​യാ​ണ് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യു​ള്ള എ ​ഗ്രൂ​പ്പി​ലെ സോ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ നി​യ​മ​ന​ത്തെ കാ​ണു​ന്ന​ത്.

ഉമ്മൻ ചാണ്ടിയുടെ പിടി

ഉ​മ്മ​ൻ​ ചാ​ണ്ടി​യു​ടെ ശ​ക്ത​മാ​യി ഇ​ട​പെ​ട്ട​താ​യാ​ണ് സൂ​ച​ന. ഇ​ത്ത​വ​ണ​ത്തെ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​രി​ക്കൂ​റി​ൽനി​ന്നു കെ.​സി. ജോ​സ​ഫ് പി​ന്മാ​റി​യ​പ്പോ​ൾ സോ​ണി സെ​ബാ​സ്റ്റ്യ​ന്‍റെ പേ​രാ​യി​രു​ന്നു ഉ​യ​ർ​ന്നു കേ​ട്ടി​രു​ന്ന​ത്. പ​ര​ന്പ​രാ​ഗ​ത​മാ​യി എ ​ഗ്രൂ​പ്പി​ന്‍റെ സീ​റ്റാ​ണ് ഇ​രി​ക്കൂ​ർ. എ​ന്നാ​ൽ, കെ.​സി. വേ​ണു​ഗോ​പാ​ലി​ന്‍റെ നോ​മി​നി​യാ​യി സ​ജീ​വ് ജോ​സ​ഫാ​ണ് ഇ​രി​ക്കൂ​റി​ൽ മ​ത്സ​രി​ച്ച​ത്.

എ ​ഗ്രൂ​പ്പി​ൽ നി​ന്നും സീ​റ്റ് ഐ ​ഗ്രൂ​പ്പ് പി​ടി​ച്ചെ​ടു​ത്ത​പ്പോ​ൾ എ ​ഗ്രൂ​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ്യാ​പ​ക പ്ര​തി​ഷേ​ധം ന​ട​ന്നി​രു​ന്നു. ഉ​മ്മ​ൻ​ചാ​ണ്ടി നേ​രി​ട്ടു വന്നു ഗ്രൂ​പ്പ് നേ​താ​ക്ക​ളു​ടെ യോ​ഗം വി​ളി​ച്ചു സം​സാ​രി​ച്ചാ​ണ് പ്ര​ശ്ന​ങ്ങ​ളൊ​തു​ക്കി​യ​ത്. തു​ട‌​ർ​ന്നാ​ണ് ഇ​രി​ക്കൂ​റി​ൽ എ ​ഗ്രൂ​പ്പ് നേ​താ​ക്ക​ൾ പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്.

ഇരിക്കൂർ പുകയുന്നു

അ​ന്നു പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​മാ​ണ് എ ​ഗ്രൂ​പ്പ് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ, ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം ഐ ​ഗ്രൂ​പ്പി​ലെ സു​ധാ​ക​ര​പ​ക്ഷ​ക്കാ​ര​നാ​യ മാ​ർ​ട്ടി​ൻ ജോ​ർ​ജി​ന് ന​ല്കു​ക​യാ​യി​രു​ന്നു. ഇ​തി​ലും അ​മ​ർ​ഷം വ്യാ​പ​ക​മാ​യി​രു​ന്നു.

തു​ട​ർ​ന്ന് കോ​ൺ​ഗ്ര​സി​ന്‍റെ രാ​ഷ്‌​ട്രീ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ​നി​ന്ന് എ ​ഗ്രൂ​പ്പി​ലെ പ്ര​മു​ഖ​ർ വി​ട്ടു​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. കെ​പി​സി​സി ലി​സ്റ്റി​ൽ എ ​ഗ്രൂ​പ്പ് ത​ഴ​യ​പ്പെ​ട്ടാ​ൽ കോ​ൺ​ഗ്ര​സി​ന്‍റെ ശ​ക്ത​മാ​യ അ​ടി​ത്ത​റ​യു​ള്ള ഇ​രി​ക്കൂ​റി​ൽ കോ​ൺ​ഗ്ര​സി​നെ കാ​ത്തി​രി​ക്കു​ന്ന​തു വ​ലി​യ വെ​ല്ലു​വി​ളി​യാ​കും. ഇ​തു മു​ന്നി​ൽ​ക്ക​ണ്ടാ​ണ് കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ്ഥാ​നം സോ​ണി സെ​ബാ​സ്റ്റ്യ​നു ന​ല്കി പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. നി​ല​വി​ൽ യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സ്ഥാ​നം എ ​ഗ്രൂ​പ്പ് നേ​താ​വാ​യ പി.​ടി. മാ​ത്യു​വി​നാ​ണ്.

കെ​എ​സ്‌​യു-​യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന ഭാ​ര​വാ​ഹി​യാ​യി​രു​ന്ന സോ​ണി സെ​ബാ​സ്റ്റ്യ​ൻ നി​ല​വി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും മാ​ർ​ക്ക​റ്റ് ഫെ​ഡ് ചെ​യ​ർ​മാ​നു​മാ​ണ്. ത​ളി​പ്പ​റ​ന്പ് കാ​ർ​ഷി​ക വി​ക​സ​ന ബാ​ങ്ക് പ്ര​സി​ഡ​ന്‍റാ​യും റ​ബ​ർ ഉ​ത്പാ​ദ​ക സ​ഹ​ക​ര​ണ​സം​ഘം അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ്, കാ​ർ​ഷി​ക സ​ർ​വ​ക​ലാ​ശാ​ല എ​ക്സി​ക്യൂ​ട്ടീ​ന് ക​മ്മി​റ്റി അം​ഗം, കാ​ലി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് അം​ഗം എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ക​രു​വ​ഞ്ചാ​ൽ തേ​ർ​മ​ല സ്വ​ദേ​ശി​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.