ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത്: ശി​വ​ശ​ങ്ക​ര്‍ ഉ​ൾ​പ്പെ​ടെ 29 പ്ര​തി​ക​ൾ
ന​യ​ത​ന്ത്ര സ്വ​ര്‍​ണ​ക്ക​ട​ത്ത്: ശി​വ​ശ​ങ്ക​ര്‍ ഉ​ൾ​പ്പെ​ടെ 29 പ്ര​തി​ക​ൾ
Friday, October 22, 2021 1:51 PM IST
കൊ​ച്ചി: ന​യ​ത​ന്ത്ര ചാ​ന​ല്‍ വ​ഴി​യു​ള്ള സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സി​ല്‍ ക​സ്റ്റം​സ് കോ​ട​തി​യി​ല്‍ കു​റ്റ​പ​ത്രം സ​മ​ര്‍​പ്പി​ച്ചു. മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ന്‍ പ്രി​സ​ന്‍​സി​പ്പ​ല്‍ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​ര്‍ ഉ​ൾ​പ്പെ​ടെ 29 പ്ര​തി​ക​ളാ​ണ് കേ​സി​ലു​ള്ള​ത്.

3000 പേ​ജു​ള്ള കു​റ്റ​പ​ത്ര​മാ​ണ് ത​യാ​റാ​ക്കി​യ​ത്. പി.എസ്. സരിത്താണ് കേസിലെ ഒന്നാംപ്രതി. എം. ശിവശങ്കര്‍ 29-ാം പ്രതിയാണ്. സ്വ​ര്‍​ണ​ക്ക​ട​ത്ത് അ​റി​ഞ്ഞി​ട്ടും എം.​ശി​വ​ശ​ങ്ക​ര്‍ മ​റ​ച്ചു​വെ​ച്ചു​വെ​ന്ന് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. പ​ണം തീ​വ്ര​വാ​ദ​ത്തി​ന് ഉ​പ​യോ​ഗി​ച്ചു​വെ​ന്ന് ക​ണ്ടെ​ത്താ​നാ​യി​ല്ലെ​ന്നും ക​സ്റ്റം​സ് പ​റ​യു​ന്നു.

അ​തേ​സ​മ​യം കേ​സി​ൽ അ​റ്റാ​ഷെ​യും കോ​ണ്‍​സു​ല്‍ ജ​ന​റ​ലും പ്ര​തി​ക​ള​ല്ല. 21 ത​വ​ണ​യാ​യി 169 കി​ലോ സ്വ​ര്‍​ണം ക​ട​ത്തി​യെ​ന്നും ക​സ്റ്റം​സ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്നു. ര​ണ്ടു ത​വ​ണ​ത്തെ ട്ര​യ​ലി​ന് ശേ​ഷം നി​ക്ഷേ​പ​ക​രെ ക​ണ്ടെ​ത്തി. ക​ട​ത്ത് സ്വ​ര്‍​ണം ആ​ഭ​ര​ണ​ങ്ങ​ളാ​ക്കി​യ​തി​നാ​ല്‍ മു​ഴു​വ​ന്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല.

2020 ജൂ​ലൈ അ​ഞ്ചി​നാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്തെ യു​എ​ഇ കോ​ണ്‍​സു​ലേ​റ്റ് വ​ഴി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന സ്വ​ര്‍​ണം ക​സ്റ്റം​സ് പി​ടി​കൂ​ടി​യ​ത്. ഇ​തി​ല്‍ പി​ന്നീ​ട് ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ന്‍​സി​യും എ​ന്‍​ഫോ​ഴ്‌​സ്‌​മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റും കേ​സെ​ടു​ത്തി​രു​ന്നു.

സ്വ​ര്‍​ണം ക​ള്ള​ക്ക​ട​ത്തു ന​ട​ത്തി​യ​തി​ന്, കേ​സി​ലെ മു​ഖ്യ​പ്ര​തി​ക​ളി​ല്‍ ഒ​രാ​ളാ​യ സ്വ​പ്‌​ന സു​രേ​ഷി​ന് എ​തി​രെ ചു​മ​ത്തി​യ കോ​ഫേ​പോ​സ ക​ഴി​ഞ്ഞ​യാ​ഴ്ച ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.