പത്തനംതിട്ടയിൽ എ ഗ്രൂപ്പിനെ വട്ടപ്പൂജ്യമാക്കി; ശിവദാസൻ നായർ തെറിച്ചു
പത്തനംതിട്ടയിൽ എ ഗ്രൂപ്പിനെ വട്ടപ്പൂജ്യമാക്കി; ശിവദാസൻ നായർ തെറിച്ചു
Friday, October 22, 2021 1:49 PM IST
പ​ത്ത​നം​തി​ട്ട: എ ​ഗ്രൂ​പ്പി​ന്‍റെ സ​മ്പൂ​ര്‍​ണാ​ധി​പ​ത്യ​ത്തി​നു കീ​ഴി​ലു​ണ്ടാ​യി​രു​ന്ന പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ല്‍ നി​ന്ന് ഒ​രാ​ളെ​പ്പോ​ലും കെ​പി​സി​സി ഭാ​ര​വാ​ഹി​ത്വ​ത്തി​ല്‍ എ​ത്തിക്കാ​നാ​യി​ല്ല. എ​ന്നാ​ല്‍, ഐ ​ഗ്രൂ​പ്പി​ല്‍ നി​ന്നൊ​രാ​ള്‍ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്ഥാ​ന​ത്തും മ​റ്റൊ​രാ​ള്‍ കെ​പി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വി​ലും ഉ​ള്‍​പ്പെ​ട്ട​ത് മ​റു​വി​ഭാ​ഗ​ത്തെ ഞെ​ട്ടി​ക്കു​ക​യും ചെ​യ്തു.

പ്രതികരണം പാരയായി

ക​ഴി​ഞ്ഞ കെ​പി​സി​സി​യി​ല്‍ ജി​ല്ല​യി​ല്‍നി​ന്നു ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​മാ​രാ​യി​രു​ന്ന​വ​രി​ല്‍ ഐ ​ഗ്രൂ​പ്പു​കാ​ര​നാ​യ പ​ഴ​കു​ളം മ​ധു​വി​നു മാ​ത്ര​മാ​ണ് സ്ഥാ​നം നി​ല​നി​ര്‍​ത്താ​നാ​യ​ത്. എ ​ഗ്രൂ​പ്പു​കാ​ര​നാ​യ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​ര്‍​ക്കു സ്ഥാ​നം ന​ഷ്ട​മാ​യി. ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രു​ടെ നി​യ​മ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പാ​ര്‍​ട്ടി​യി​ല്‍ വി​വാ​ദ​മു​ണ്ടാ​യ​പ്പോ​ള്‍ പ്ര​തി​ക​ര​ണം ന​ട​ത്തി​യ കെ. ​ശി​വ​ദാ​സ​ന്‍ നാ​യ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തി​രു​ന്നു.



അന്നു കെ. ​അ​നി​ല്‍ കു​മാ​റി​നൊ​പ്പം പാ​ര്‍​ട്ടി ന​ട​പ​ടി​യെ വി​മ​ര്‍​ശി​ച്ച ശി​വ​ദാ​സ​ന്‍ നാ​യ​രു​ടെ സ​സ്‌​പെ​ന്‍​ഷ​ന്‍ പി​ന്നീ​ടു പി​ന്‍​വ​ലി​ച്ചു. കെ​പി​സി​സി ഭാ​ര​വാ​ഹി​ത്വ​ത്തി​ലേ​ക്കു അ​ദ്ദേ​ഹ​ത്തെ പ​രി​ഗ​ണി​ക്കു​മെ​ന്ന സൂ​ച​ന അ​ന്നു​ണ്ടാ​യി​രു​ന്നു.

നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സീ​റ്റ് നി​ഷേ​ധി​ച്ച​തി​ന്‍റെ പേ​രി​ല്‍ ഇ​ട​ഞ്ഞ ഡി​സി​സി മു​ന്‍ പ്ര​സി​ഡ​ന്‍റ് പി. ​മോ​ഹ​ന്‍​രാ​ജി​നെ കെ​പി​സി​സി പു​ന സം​ഘ​ട​നാ​വേ​ള​യി​ല്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന പ്ര​തീ​ക്ഷ​യു​ണ്ടാ​യി​രു​ന്നു. അ​തു​മു​ണ്ടാ​യി​ല്ല.

ആരും മിണ്ടില്ല!

ഡി​സി​സി പ്ര​സി​ഡ​ന്‍റ് പ​ദ​വി ഒ​ഴി​ഞ്ഞ് അ​ഞ്ചു​ വ​ര്‍​ഷ​ത്തി​ലേ​റെ​യാ​യെ​ങ്കി​ലും മോ​ഹ​ന്‍ ​രാ​ജി​നെ പി​ന്നീ​ടു പാ​ര്‍​ട്ടി​ത​ല​ത്തി​ലേ​ക്കു പ​രി​ഗ​ണി​ച്ചി​ട്ടി​ല്ല. സ്ഥാ​ന​മൊ​ഴി​ഞ്ഞ ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജി​നെ കെ​പി​സി​സി​യി​ല്‍ ക്ഷ​ണി​താ​വ് മാ​ത്ര​മാ​ക്കി.

ജി​ല്ല​യി​ല്‍നി​ന്നു കെ​പി​സി​സി എ​ക്‌​സി​ക്യൂ​ട്ടീ​വി​ലേ​ക്ക് ജോ​ര്‍​ജ് മാ​മ്മ​ന്‍ കൊ​ണ്ടൂ​രി​നു മാ​ത്ര​മാ​ണ് ഇ​ടം ല​ഭി​ച്ച​ത്. നി​ല​വി​ല്‍ പ​ദ​വി ല​ഭി​ച്ച ര​ണ്ടു​പേ​രും ഐ ​വി​ഭാ​ഗ​ത്തി​ല്‍ കെ.​സി. വേ​ണു​ഗോ​പാ​ലി​നെ​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ​യും പി​ന്തു​ണ​യ്ക്കു​ന്ന​വ​രാ​ണ്. എ ​വി​ഭാ​ഗ​ത്തി​ലെ കെ. ​ജ​യ​വ​ര്‍​മ, റെ​ജി തോ​മ​സ് എ​ന്നി​വ​രെ​യും ഇ​ത്ത​വ​ണ ഒ​ഴി​വാ​ക്കി.

കെ​പി​സി​സി സെ​ക്ര​ട്ട​റി​മാ​രാ​യി​രു​ന്ന റി​ങ്കു ചെ​റി​യാ​ന്‍, എ​ന്‍. ഷൈ​ലാ​ജ് എ​ന്നി​വ​രും പു​തി​യ സ​മി​തി​യി​ല്‍ ഇ​ല്ല. എ ​ഗ്രൂ​പ്പു​കാ​ര​നാ​യ സ​തീ​ഷ് കൊ​ച്ചു​പ​റ​മ്പി​ലി​നെ ഡി​സി​സി പ്ര​സി​ഡ​ന്‍റാ​ക്കി​യെ​ങ്കി​ലും പി​ന്നീ​ടു​ള്ള ഭാ​ര​വാ​ഹി​ത്വ​ങ്ങ​ളി​ല്‍ ഗ്രൂ​പ്പ് പ​രി​ഗ​ണ​ന വേ​ണ്ടെ​ന്ന നി​ല​പാ​ടാ​ണ് കെ​പി​സി​സി നേ​താ​ക്ക​ള്‍​ക്കു​ള്ള​ത്.

ജി​ല്ല​യി​ല്‍നി​ന്നു​ള്ള സീ​നി​യർ നേ​താ​ക്ക​ള്‍ പ​ല​രും ഇ​തി​ല്‍ അ​തൃ​പ്ത​രാ​ണ്. ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ല്‍ അ​തൃ​പ്തി പ​ര​സ്യ​മാ​ക്കാ​ന്‍ ആ​രും ത​യാ​റു​മ​ല്ല. അച്ചടക്ക നടപടി പേടിച്ചാണ് പലരും മിണ്ടാത്തതെന്നാണ് സൂചന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.