മും​ബൈ​യി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ വ​ൻ അ​ഗ്നി​ബാ​ധ; ഒ​രാ​ൾ മ​രി​ച്ചു
മും​ബൈ​യി​ലെ ബ​ഹു​നി​ല കെ​ട്ടി​ട​ത്തി​ൽ വ​ൻ അ​ഗ്നി​ബാ​ധ; ഒ​രാ​ൾ മ​രി​ച്ചു
Friday, October 22, 2021 1:24 PM IST
മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ മും​ബൈ​യി​ൽ ആ​ഡം​ബ​ര ബ​ഹു​നി​ല ഫ്ളാ​റ്റ് സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ഒ​രാ​ൾ മ​രി​ച്ചു. തീ​പി​ടി​ത്ത​ത്തി​ൽ നി​ന്നും ര​ക്ഷ​പെ​ടാ​ൻ കെ​ട്ടി​ട​ത്തി​ൽ നി​ന്നും താ​ഴേ​യ്ക്ക് ചാ​ടി​യ ആ​ളാ​ണ് ത​ല​യ്ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ് മ​രി​ച്ച​ത്. നി​ര​വ​ധി പേ​ർ കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ കു​ടു​ങ്ങി​ക്കി​ട​ക്കു​ന്നു​വെ​ന്നാ​ണ് സം​ശ​യം. ഫ​യ​ർ​ഫോ​ഴ്സും പോ​ലീ​സും തീ​യ​ണ​യ്ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണ്.

ഉ​ച്ച​യോ​ടെ​യാ​ണ് 64 നി​ല കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ൽ അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്. കെ​ട്ടി​ട​ത്തി​ന്‍റെ 19-ാം നി​ല​യി​ലാ​ണ് ആ​ദ്യം തീ​പി​ടി​ച്ച​ത്. പി​ന്നാ​ലെ 20-ാം നി​ല​യി​ലേ​ക്കും തീ​പ​ട​രു​ക​യാ​യി​രു​ന്നു. ആ​ദ്യ ഏ​ഴ് നി​ല​ക​ളി​ലും പാ​ർ​ക്കിം​ഗ് സൗ​ക​ര്യ​മു​ള്ള കെ​ട്ടി​ട​ത്തി​ന്‍റെ ശേ​ഷി​ക്കു​ന്ന ഭാ​ഗ​ത്താ​ണ് ആ​ളു​ക​ൾ താ​മ​സി​ക്കു​ന്ന​ത്.

തീ​പ​ട​ർ​ന്ന 19-ാം നി​ല​യു​ടെ മു​ക​ളി​ലേ​ക്ക് നി​ര​വ​ധി പേ​ർ കു​ടു​ങ്ങി​യെ​ന്നാ​ണ് സം​ശ​യി​ക്കു​ന്ന​ത്. വ​ലി​യ​തോ​തി​ൽ പ്ര​ദേ​ശ​ത്ത് പു​ക പ​ട​രു​ക​യും ചെ​യ്തി​ട്ടു​ണ്ട്. തീ​പി​ടി​ത്ത​ത്തി​ന്‍റെ കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. മും​ബൈ മേ​യ​ർ കി​ഷോ​രി പെ​ഡ്നേ​ക്ക​ർ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പ്ര​മു​ഖ​ർ സ്ഥ​ല​ത്ത് എ​ത്തി​യി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.