സ്വ​ർ​ണ​ക്ക​ട​ത്ത്: ഉ​ന്ന​ത​ർ​ക്ക് പ​ങ്കു​ള്ള​താ​യി ക​ണ്ടെ​ത്താ​നാ​കാ​തെ ക​സ്റ്റം​സ്
സ്വ​ർ​ണ​ക്ക​ട​ത്ത്: ഉ​ന്ന​ത​ർ​ക്ക് പ​ങ്കു​ള്ള​താ​യി ക​ണ്ടെ​ത്താ​നാ​കാ​തെ ക​സ്റ്റം​സ്
Friday, October 22, 2021 1:50 PM IST
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്ക് ഇ​ട​യാ​ക്കി​യ ന​യ​ത​ന്ത്ര സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സി​ൽ ക​സ്റ്റം​സ് കു​റ്റ​പ​ത്രം സ​മ​ർ​പി​ച്ചു. മ​ന്ത്രി​മാ​ർ​ക്കോ ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​താ​ക്ക​ൾ​ക്കോ സ്വ​ർ​ണ​ക്ക​ട​ത്തി​ൽ പ​ങ്കു​ള്ള​താ​യി ക​ണ്ടെ​ത്താ​ൻ ക​സ്റ്റം​സി​നാ​യി​ട്ടി​ല്ല. സ്വ​ർ​ണ​ക്ക​ട​ത്തി​ന് ഒ​ത്താ​ശ ചെ​യ്ത അ​റ്റാ​ഷെ​യും കോ​ൺ​സു​ൽ ജ​ന​ല​റും നി​ല​വി​ൽ പ്ര​തി​ക​ള​ല്ല.

മു​ഖ്യ​മ​ന്ത്രി​യു​ടെ മു​ൻ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി എം. ​ശി​വ​ശ​ങ്ക​റി​നെ 29-ാം പ്ര​തി​യാ​ക്കി​യാ​ണ് ക​സ്റ്റം​സ് കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്. സ്വ​ര്‍​ണ​ക്ക​ട​ത്ത് അ​റി​ഞ്ഞി​ട്ടും ശി​വ​ശ​ങ്ക​ര്‍ മ​റ​ച്ചു​വെ​ച്ചു എ​ന്നു മാ​ത്ര​മാ​ണ് കു​റ്റ​പ​ത്ര​ത്തി​ൽ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം സ്വ​ര്‍​ണ​ക്ക​ട​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ളി​ലും ഗൂ​ഢാ​ലോ​ച​ന​യി​ലും ശി​വ​ശ​ങ്ക​റി​ന് പ​ങ്കു​ണ്ടെ​ന്നാ​യി​രു​ന്നു​വെ​ന്നാ​ണ് ഇ​ഡി​യു​ടെ ക​ണ്ടെ​ത്ത​ൽ. എ​ൻ​ഐ​എ സ​മ​ർ​പ്പി​ച്ച ആ​ദ്യ കു​റ്റ​പ​ത്ര​ത്തി​ൽ ശി​വ​ശ​ങ്ക​റി​ന്‍റെ പേ​ര് പോ​ലും ഇ​ല്ലാ​യി​രു​ന്നു.

സ്വ​ർ​ണ​ക്ക​ട​ത്തി​ലൂ​ടെ ല​ഭി​ക്കു​ന്ന പ​ണം തീ​വ്ര​വാ​ദ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്ക​പ്പെ​ട്ടു​വെ​ന്നാ​യി​രു​ന്നു എ​ൻ​ഐ​എ​യു​ടെ ക​ണ്ടെ​ത്ത​ൽ. എ​ന്നാ​ൽ ആ ​നി​ഗ​മ​ന​ത്തെ സാ​ധൂ​ക​രി​ക്കു​ന്ന തെ​ളി​വു​ക​ളൊ​ന്നും ക​സ്റ്റം​സി​ന് ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.

ശി​വ​ശ​ങ്ക​ർ സ്വ​ർ​ണ​ക്ക​ട​ത്തി​ൽ നി​ന്നും സാ​മ്പ​ത്തി​ക​നേ​ട്ട​മു​ണ്ടാ​ക്കി​യെ​ന്ന് ക​ണ്ടെ​ത്താ​ൻ ക​സ്റ്റം​സി​നാ​യി​ട്ടി​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.