ആ​ര്യ​ന് മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി​യി​ട്ടി​ല്ല; ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് അ​ന​ന്യ പാ​ണ്ഡെ
ആ​ര്യ​ന് മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി​യി​ട്ടി​ല്ല; ആ​രോ​പ​ണ​ങ്ങ​ൾ നി​ഷേ​ധി​ച്ച് അ​ന​ന്യ പാ​ണ്ഡെ
Friday, October 22, 2021 5:06 PM IST
മും​ബൈ: ആ​ഡം​ബ​ര​ക്ക​പ്പ​ലി​ലെ ല​ഹ​രി​പ്പാ​ർ​ട്ടി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ൽ ബോ​ളി​വു​ഡ് ന​ടി അ​ന​ന്യ പാ​ണ്ഡെ​യെ നാ​ര്‍​ക്കോ​ട്ടി​ക്സ് ക​ണ്‍​ട്രോ​ള്‍ ബ്യൂ​റോ (എ​ന്‍​സി​ബി) വീണ്ടും ചോ​ദ്യം ചെ​യ്തു. ല​ഹ​രി​മ​രു​ന്ന് ഉ​പ​യോ​ഗിച്ചിട്ടില്ലെന്നും കൈമാറിയിട്ടില്ലെന്നും ഇ​വ​ർ ചോ​ദ്യം ചെ​യ്യ​ലി​ൽ പറഞ്ഞു.

കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ൻ ഖാ​നു​മാ​യി ന​ട​ത്തി​യ വാ​ട്സ്ആ​പ്പ് ചാ​റ്റു​ക​ൾ സം​ബ​ന്ധി​ച്ചാ​യി​രു​ന്നു പ്ര​ധാ​ന​മാ​യും എ​ൻ​സി​ബി ചോ​ദി​ച്ച​റി​ഞ്ഞ​തെ​ന്ന് എ​എ​ൻ​ഐ റി​പ്പോ​ർ​ട്ട് ചെ​യ്തു. ചാ​റ്റി​ൽ ആ​ര്യ​ൻ ക​ഞ്ചാ​വ് ആ​വ​ശ്യ​പ്പെ​ട്ടെ​ന്നും ഇ​ത് സം​ഘ​ടി​പ്പി​ച്ച് ന​ൽ​കാ​മെ​ന്ന് അ​ന​ന്യ പ​റ​ഞ്ഞ​താ​യു​മാ​ണ് ആ​രോ​പ​ണം.

2018-19 ൽ ​ആ​ര്യ​നു​മാ​യി അ​ന​ന്യ ന​ട​ത്തി​യ ചാ​റ്റാ​ണ് എ​ൻ​സി​ബി വീ​ണ്ടെ​ടു​ത്ത​ത്. ആ​ര്യ​ന് മ​യ​ക്കു​മ​രു​ന്ന് ഇ​ട​പാ​ടു​കാ​രു​ടെ ന​മ്പ​റു​ക​ൾ ന​ൽ​കി മൂ​ന്ന് ത​വ​ണ ന​ടി സ​ഹാ​യി​ച്ച​താ​യും ചാ​റ്റി​ൽ​നി​ന്നും എ​ൻ​സി​ബി മ​ന​സി​ലാ​ക്കി​യി​രു​ന്നു. താ​ൻ ഒ​രി​ക്ക​ലും മ​യ​ക്കു​മ​രു​ന്ന് ക​ഴി​ക്കു​ക​യോ കൈ​മാ​റു​ക​യോ ചെ​യ്തി​ട്ടി​ല്ലെ​ന്ന് ന​ടി എ​ൻ​സി​ബി ഉ​ദ്യോ​ഗ​സ്ഥ​രോ​ട് പ​റ​ഞ്ഞു.

വ്യാ​ഴാ​ഴ്ച ര​ണ്ട് മ​ണി​ക്കൂ​റോ​ളം എ​ന്‍​സി​ബി അ​ന​ന്യ​യെ ചോ​ദ്യം ചെ​യ്തി​രു​ന്നു. ആ​ര്യ​ന്‍ ഖാ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ അ​റ​സ്റ്റി​ലാ​യ ല​ഹ​രി മ​രു​ന്നു​കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന​ന്യ​യു​ടെ മും​ബൈ​യി​ലെ വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്തു​ക​യും ലാ​പ്ടോ​പ്പും മൊ​ബൈ​ല്‍ ഫോ​ണും പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.​അ​ന​ന്യ പാ​ണ്ഡെ കേ​സി​ല്‍ നി​ര്‍​ണാ​യ​ക ക​ണ്ണി​യാ​ണെ​ന്നാ​ണ് എ​ന്‍​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ വെ​ളി​പ്പെ​ടു​ത്തു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.