ക്യാ​മ്പു​ക​ളി​ൽ എ​ല്ലാം ദി​വ​സ​വും മെ​ഡി​ക്ക​ൽ സം​ഘം സ​ന്ദ​ർ​ശി​ക്കും: ആ​രോ​ഗ്യ​മ​ന്ത്രി‌
ക്യാ​മ്പു​ക​ളി​ൽ എ​ല്ലാം ദി​വ​സ​വും മെ​ഡി​ക്ക​ൽ സം​ഘം സ​ന്ദ​ർ​ശി​ക്കും: ആ​രോ​ഗ്യ​മ​ന്ത്രി‌
Friday, October 22, 2021 5:18 PM IST
തി​രു​വ​ന​ന്ത​പു​രം: ദു​രി​താ​ശ്വാ​സ ക്യാ​മ്പു​ക​ളി​ല്‍ എ​ല്ലാ ദി​വ​സ​വും മെ​ഡി​ക്ക​ല്‍ സം​ഘം സ​ന്ദ​ര്‍​ശി​ക്ക​ണ​മെ​ന്ന് ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ല്‍ നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ർ​ജ്. അ​ത​ത് ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​ദേ​ശ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ല്‍ സം​ഘ​മാ​യി​രി​ക്കും ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്കു​ക. ഇ​ട​യ്ക്കി​ട​യ്ക്ക് മെ​ഡി​ക്ക​ല്‍ ക്യാ​മ്പും സം​ഘ​ടി​പ്പി​ക്കു​ന്ന​താ​ണ്.

പ്ര​ശ്‌​ന​ബാ​ധി​ത മേ​ഖ​ല​ക​ളാ​യ ഇ​ടു​ക്കി, കോ​ട്ട​യം, പ​ത്ത​നം​തി​ട്ട, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ലെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ യോ​ഗ​ത്തി​ല്‍ പ്ര​ത്യേ​കം ച​ര്‍​ച്ച ചെ​യ്തു. ഇ​വി​ടെ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളും ചി​കി​ത്സ​യും ഉ​റ​പ്പ് വ​രു​ത്തി​യി​ട്ടു​ണ്ട്. മ​ഴ തു​ട​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഈ ​ജി​ല്ല​ക​ളി​ല്‍ കൂ​ടു​ത​ല്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്ന് ഡിഎംഒമാ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​രെ പ്ര​ത്യേ​കം പാ​ര്‍​പ്പി​ക്ക​ണം. കോ​വി​ഡ് പോ​സി​റ്റീ​വാ​യ​വ​രെ ഡി​സി​സി​ക​ളി​ലേ​ക്കോ സി​എ​ഫ്എ​ല്‍​ടി​സി​ക​ളി​ലേ​ക്കോ മാ​റ്റ​ണം. പോ​സി​റ്റീ​വാ​യ​വ​രു​ടെ കു​ടും​ബാം​ഗ​ങ്ങ​ളെ പ്ര​ത്യേ​ക​മാ​യി നി​രീ​ക്ഷി​ക്ക​ണം. ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രു​ടെ മാ​ന​സി​കാ​രോ​ഗ്യം നി​ല​നി​ര്‍​ത്താ​ന്‍ മാ​ന​സി​ക രോ​ഗ വി​ദ​ഗ്ധ​രു​ടെ സേ​വ​നം ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രും ക്യാ​മ്പി​ലു​ള്ള​വ​രും ഉ​ള്‍​പ്പെ​ടെ മ​ലി​ന​ജ​ല​വു​മാ​യി ബ​ന്ധ​പ്പെ​ടാ​ന്‍ സാ​ധ്യ​ത​യു​ള്ള എ​ല്ലാ​വ​ര്‍​ക്കും എ​ലി​പ്പ​നി പ്ര​തി​രോ​ധ ഗു​ളി​ക​യാ​യ ഡോ​ക്‌​സി​സൈ​ക്ലി​ന്‍ ന​ല്‍​കേ​ണ്ട​താ​ണെ​ന്നും നി​ര്‍​ദേ​ശം ന​ല്‍​കി.

ക്യാ​മ്പു​ക​ളി​ലു​ള്ള എ​ല്ലാ​വ​ര്‍​ക്കും കോ​വി​ഡ് വാ​ക്‌​സി​നേ​ഷ​ന്‍ ഉ​റ​പ്പാ​ക്കാ​ണം. ഇ​തി​നാ​യി പ്ര​ത്യേ​ക പ​ദ്ധ​തി ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. ക്യാ​മ്പു​ക​ളി​ല്‍ ക​ഴി​യു​ന്ന​വ​രി​ല്‍ ആ​ദ്യ ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​നു​ള്ള​വ​രു​ടേ​യും ര​ണ്ടാം ഡോ​സ് വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ന്‍ കാ​ലാ​വ​ധി​യെ​ത്തി​വ​രു​ടേ​യും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു വ​രു​ന്നു. അ​ത​നു​സ​രി​ച്ച് അ​വ​രു​ടെ വാ​ക്‌​സി​നേ​ഷ​ന്‍ ഉ​റ​പ്പ് വ​രു​ത്തു​ന്ന​താ​ണ്. വാ​ക്‌​സി​ന്‍ എ​ടു​ക്കാ​ത്ത ആ​രും ത​ന്നെ ക്യാ​മ്പു​ക​ള്‍ സ​ന്ദ​ര്‍​ശി​ക്ക​രു​ത്.

മ​ഴ തു​ട​രു​ന്ന​തി​നാ​ല്‍ മ​റ്റ് പ​ക​ര്‍​ച്ച​വ്യാ​ധി​ക​ള്‍​ക്കും സാ​ധ്യ​ത​യു​ണ്ട്. പ​ക​ര്‍​ച്ച​വ്യാ​ധി​യു​ണ്ടാ​കാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പാ​ലി​ക്കേ​ണ്ട​താ​ണ്. ക്യാ​മ്പു​ക​ളു​ടെ പ​രി​സ​രം കൊ​തു​ക് വ​ള​രാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്ക​ണം. തി​ള​പ്പി​ച്ചാ​റ്റി​യ​തോ ക്ലോ​റി​നേ​റ്റ് ചെ​യ്ത​തോ ആ​യ വെ​ള്ളം മാ​ത്ര​മേ കു​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കാ​വൂ. അ​വ​ബോ​ധം ശ​ക്തി​പ്പെ​ടു​ത്തും.

ക്യാ​മ്പു​ക​ളി​ല്‍ നി​ന്നും വീ​ടു​ക​ളി​ലേ​ക്ക് മ​ട​ങ്ങു​ന്ന​വ​ര്‍ പ്ര​ത്യേ​കം ശ്ര​ദ്ധി​ക്കേ​ണ്ട​താ​ണ്. വീ​ടും പ​രി​സ​ര​വും ശു​ചി​യാ​ക്ക​ണം. കി​ണ​ര്‍ ക്ലോ​റി​നേ​റ്റ് ചെ​യ്ത​തി​ന് ശേ​ഷം മാ​ത്ര​മേ വെ​ള്ളം ഉ​പ​യോ​ഗി​ക്കാ​ന്‍ പാ​ടു​ള്ളൂ. പാ​മ്പ് ക​ടി​യേ​ല്‍​ക്കാ​തി​രി​ക്കാ​ന്‍ പ്ര​ത്യേ​ക ജാ​ഗ്ര​ത പു​ല​ര്‍​ത്ത​ണ​മെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.