സി​ൽ​വ​ർ ലൈ​നി​നു​ള്ള അ​ന്തി​മഅ​നു​മ​തി വേ​ഗ​ത്തി​ലാ​ക്ക​ണം; കേ​ന്ദ്ര​ത്തോ​ട് മു​ഖ്യ​മ​ന്ത്രി
സി​ൽ​വ​ർ ലൈ​നി​നു​ള്ള അ​ന്തി​മഅ​നു​മ​തി വേ​ഗ​ത്തി​ലാ​ക്ക​ണം; കേ​ന്ദ്ര​ത്തോ​ട് മു​ഖ്യ​മ​ന്ത്രി
Friday, October 22, 2021 5:28 PM IST
ന്യൂ​ഡ​ൽ​ഹി: സെ​മി ഹൈ​സ്പീ​ഡ് റെ​യി​ല്‍ ലൈ​ന്‍ പ്രോ​ജ​ക്ടാ​യ സി​ൽ​വ​ർ ലൈ​നി​നു​ള്ള അ​ന്തി​മ അ​നു​മ​തി വേ​ഗ​ത്തി​ലാ​ക്ക​ണ​മെ​ന്ന് കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ക്കാ​ര്യം ഉ​ന്ന​യി​ച്ച് മു​ഖ്യ​മ​ന്ത്രി കേ​ന്ദ്ര റെ​യി​ല്‍​വേ മ​ന്ത്രി അ​ശ്വ​നി വൈ​ഷ്ണ​വി​നെ ക​ണ്ടു.

അ​ന്താ​രാ​ഷ്ട്ര ഏ​ജ​ൻ​സി​ക​ൾ മു​ഖേ​ന എ​ടു​ക്കു​ന്ന ലോ​ണു​ക​ളു​ടെ ക​ട​ബാ​ധ്യ​ത ഏ​റ്റെ​ടു​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ഇ​രു​വ​രും ച​ർ​ച്ച ന​ട​ത്തി. 33,700 കോ​ടി രൂ​പ കേ​ന്ദ്ര സാ​മ്പ​ത്തി​ക കാ​ര്യ വ​കു​പ്പു മു​ഖാ​ന്തി​രം ജി​ഐ​സി​എ, എ​ഡി​ബി, എ​ഐ ഐ ​ബി, കെ​എ​ഫ്ഡ​ബ്‌​ള്യൂ എ​ന്നീ ഏ​ജ​ന്‍​സി​ക​ളി​ല്‍ നി​ന്ന് ലോ​ണാ​യി ക​ണ്ടെ​ത്താ​നാ​ണ് പ്രൊ​പ്പോ​സ​ൽ. ഇ​ത് സം​സ്ഥാ​ന​ത്തി​ന് ഏ​റ്റെ​ടു​ക്കാ​നാ​കു​മോ എ​ന്ന​ത് പ​രി​ശോ​ധി​ക്കും.

പ്രോ​ജ​ക്ടി​നെ കൂ​ടു​ത​ൽ പ്രാ​യോ​ഗി​ക​മാ​ക്കാ​നു​ള്ള മാ​ർ​ഗ്ഗ​ങ്ങ​ളാ​ണ് കേ​ന്ദ്ര റെ​യി​ൽ മ​ന്ത്രാ​ല​യം ആ​ലോ​ചി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര​മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ക​ട​ബാ​ധ്യ​ത റെ​യി​ൽ​വേ​യ്ക്ക് ഏ​റ്റെ​ടു​ക്കാ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ഇ​ത് സം​ബ​ന്ധി​ച്ച് വ്യ​ക്ത​ത വ​രു​ത്താ​ൻ സം​സ്ഥാ​ന​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഇ​ത് സം​ബ​ന്ധി​ച്ച് തു​ട​ർ ച​ർ​ച്ച​ക​ൾ ന​ട​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.

63,941 കോ​ടി രൂ​പ​യു​ടെ പ്രോ​ജ​ക്ടാ​ണ് സി​ൽ​വ​ർ ലൈ​ൻ. ഇ​തി​ല്‍ 2150 കോ​ടി രൂ​പ​യാ​ണ് കേ​ന്ദ്ര വി​ഹി​തം. 975 കോ​ടി മ​തി​പ്പു​വി​ല​യു​ള്ള 185 ഹെ​ക്ട​ര്‍ ഭൂ​മി​യും റെ​യി​ല്‍​വേ​യു​ടേ​താ​ണ്. ബാ​ക്കി തു​ക സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ക​ണ്ടെ​ത്തേ​ണ്ട​തു​ണ്ട്. 13,362 കോ​ടി ഭൂ​മി ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് വേ​ണ്ടി വ​രും. ഇ​ത് ഹ​ഡ്‌​കോ​യും കി​ഫ്ബി​യും സം​സ്ഥാ​ന സ​ര്‍​ക്കാ​രും ചേ​ര്‍​ന്ന് വ​ഹി​ക്കും. ബാ​ക്കി​യു​ള്ള തു​ക റെ​യി​ല്‍​വേ, സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍, പ​ബ്ലി​ക് എ​ന്നി​ങ്ങ​നെ ഇ​ക്വി​റ്റി വ​ഴി ക​ണ്ടെ​ത്തും.

പ്രോ​ജ​ക്ടി​ന് റെ​യി​ല്‍​വേ മ​ന്ത്രാ​ല​യം പ്രാ​ഥ​മി​ക അം​ഗീ​കാ​രം ന​ല്‍​കു​ക​യും അ​ന്തി​മ അ​നു​മ​തി​ക്കാ​യി ഡീ​റ്റെ​യി​ല്‍​ഡ് പ്രോ​ജ​ക്ട് റി​പ്പോ​ര്‍​ട്ട് കേ​ര​ള സ​ര്‍​ക്കാ​ര്‍ റെ​യി​ല്‍​വേ ബോ​ര്‍​ഡി​ന് സ​മ​ര്‍​പ്പി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. നി​ല​വി​ൽ കേ​ന്ദ്ര ധ​ന​മ​ന്ത്രാ​ല​യം ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​യു​മാ​യി മു​ന്നോ​ട്ട് പോ​കാ​ന്‍ അ​നു​മ​തി ന​ല്‍​കി​യി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.