ഇ​നി ആ ​കാ​ലി​ല്‍ തൊ​ട്ടു വേ​ദ​നി​പ്പി​ക്കി​ല്ല: സു​ധ ച​ന്ദ്ര​നോ​ട് മാ​പ്പ് പ​റ​ഞ്ഞ് സി​ഐ​എ​സ്എ​ഫ്
ഇ​നി ആ ​കാ​ലി​ല്‍ തൊ​ട്ടു വേ​ദ​നി​പ്പി​ക്കി​ല്ല: സു​ധ ച​ന്ദ്ര​നോ​ട് മാ​പ്പ് പ​റ​ഞ്ഞ് സി​ഐ​എ​സ്എ​ഫ്
Friday, October 22, 2021 5:58 PM IST
ന്യൂ​ഡ​ല്‍​ഹി: അ​റ്റു​പോ​യ ജീ​വി​തം ഒ​രു കൃ​ത്രി​മ കാ​ലി​ന്‍റെ ചു​വ​ടു​ക​ളി​ലൂ​ടെ തി​രി​കെ പി​ടി​ച്ചു വി​ജ​യി​ച്ച ന​ര്‍​ത്ത​കി സു​ധ ച​ന്ദ്ര​നോ​ട് പ​റ്റി​യ പി​ഴ​വി​ല്‍ മാ​പ്പ് പ​റ​ഞ്ഞ് സി​ഐ​എ​സ്എ​ഫ്.

വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ത​ന്‍റെ കൃ​ത്രി​മ കാ​ല്‍ ഊ​രി​മാ​റ്റി പ​രി​ശോ​ധി​ക്കു​ന്ന​ത് വേ​ദ​നി​പ്പി​ക്കു​ന്നു എ​ന്ന പ്ര​ശ​സ്ത ന​ര്‍​ത്ത​കി സു​ധ ച​ന്ദ്ര​ന്‍റെ പ​രാ​തി​യി​ലാ​ണ് സി​ഐ​എ​സ്എ​ഫ് മാ​പ്പ് പ​റ​ഞ്ഞ​ത്. സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഓ​രോ ത​വ​ണ​യും ത​ന്‍റെ കൃ​ത്രി​മ കാ​ല്‍ ഊ​രി മാ​റ്റി പ​രി​ശോ​ധി​ക്കു​ന്ന​ത് മൂ​ലം വ​ള​രെ വേ​ദ​ന അ​നു​ഭ​വി​ക്കേ​ണ്ടി വ​രു​ന്നു എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് സു​ധ ച​ന്ദ്ര​ന്‍ പ​രാ​തി ഉ​ന്ന​യി​ച്ച​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ​യും കേ​ന്ദ്ര സ​ര്‍​ക്കാ​രി​ന്‍റെ​യും ശ്ര​ദ്ധ ക്ഷ​ണി​ച്ചാ​യി​രു​ന്നു ദേ​ശീ​യ ച​ല​ച്ചി​ത്ര പു​ര​സ്‌​കാ​ര ജേ​താ​വ് കൂ​ടി​യാ​യ സു​ധ​യു​ടെ പ​രാ​തി.

വി​മാ​ന യാ​ത്ര​ക​ള്‍​ക്കി​ടെ താ​ന്‍ നേ​രി​ടേ​ണ്ടി വ​രു​ന്ന ദു​രി​തം ചൂ​ണ്ടി​ക്കാ​ട്ടി സു​ധ ച​ന്ദ്ര​ന്‍ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ​യി​ല്‍ പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് പ്ര​തി​ക​ര​ണം അ​റി​യി​ച്ച​ത്. അ​തോ​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ സു​ര​ക്ഷ ചു​മ​ത​ല​യു​ള്ള സി​ഐ​എ​സ്എ​ഫ് മാ​പ്പ് അ​പേ​ക്ഷി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

"സു​ധ ച​ന്ദ്ര​നോ​ട് ഞ​ങ്ങ​ള്‍ മാ​പ്പ് പ​റ​യു​ന്നു. എ​ന്ത് കൊ​ണ്ടാ​ണ് വ​നി​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ അ​വ​രു​ടെ കൃ​ത്രി​മ​ക്കാ​ല്‍ അ​ഴി​ച്ചു പ​രി​ശോ​ധി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട​ത് എ​ന്ന കാ​ര്യം പ​രി​ശോ​ധി​ക്കും. യാ​ത്ര​ക്കാ​ര്‍​ക്ക് ഒ​രു ത​ര​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​ക്കു​ന്ന​ത​ല്ല. സു​ധ​യ്ക്ക് മേ​ലി​ല്‍ ഒ​രു ത​ര​ത്തി​ലു​ള്ള ബു​ദ്ധി​മു​ട്ടു​ക​ളും ഉ​ണ്ടാ​കി​ല്ല' - സി​ഐ​എ​സ്എ​ഫ് വ്യ​ക്ത​മാ​ക്കി.

പ്ര​ധാ​ന​മ​ന്ത്രി​യോ​ടും കേ​ന്ദ്ര സ​ര്‍​ക്കാ​രി​നോ​ടും ഉ​ള്ള അ​പേ​ക്ഷ എ​ന്നു വ്യ​ക്ത​മാ​ക്കി​യാ​ണ് സു​ധ ത​ന്‍റെ ദു​രി​തം വി​വ​രി​ച്ച​ത്. താ​ന്‍ കൃ​ത്രി​മ കാ​ല്‍ വെ​ച്ച് നൃ​ത്തം ചെ​യ്ത് ച​രി​ത്രം ര​ചി​ക്കു​ക​യും രാ​ജ്യ​ത്തി​ന്‍റെ അ​ഭി​മാ​ന​മാ​കു​ക​യും ചെ​യ്ത വ്യ​ക്തി​യാ​ണ്. ഓ​രോ ത​വ​ണ​യും വി​വ​മാ​ന യാ​ത്ര​ക​ള്‍ ന​ട​ത്തു​മ്പോ​ള്‍ എ​യ​ര്‍​പോ​ര്‍​ട്ടു​ക​ളി​ല്‍ കൃ​ത്രി​മ കാ​ല്‍ അ​ഴി​ച്ചു മാ​റ്റി പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​യാ​കേ​ണ്ടി വ​രു​ന്നു.

ഡി​റ്റ​ക്ട​ര്‍ ഉ​പ​യോ​ഗി​ച്ച് കൃ​ത്രി​മ കാ​ല്‍ പ​രി​ശോ​ധി​ച്ചൂ കൂ​ടെ എ​ന്നു ചോ​ദി​ച്ചി​ട്ടും ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഇ​ത് അ​ഴി​ച്ചു വെ​പ്പി​ക്കു​ക​യാ​ണ് പ​തി​വ്. ഇ​ത് മ​നു​ഷ്യ​ത്വ പ​ര​മാ​ണോ, ഇ​തേ​ക്കു​റി​ച്ചാ​ണോ രാ​ജ്യം ഇ​പ്പോ​ള്‍ സം​സാ​രി​ച്ചു കൊ​ണ്ടി​രി​ക്കു​ന്ന​ത്. ഇ​താ​ണോ ന​മ്മു​ടെ സ​മൂ​ഹ​ത്തി​ല്‍ ഒ​രു സ്ത്രീ ​മ​റ്റൊ​രു സ്ത്രീ​ക്കു ന​ല്‍​കു​ന്ന ബ​ഹു​മാ​നം എ​ന്നും സു​ധ പ്ര​ധാ​ന​മ​ന്ത്രി ഉ​ള്‍​പ്പ​ടെ ഉ​ള്ള​വ​രോ​ട് ചോ​ദി​ച്ചു. അ​തി​ന്‍റെ അ​ന​ന്ത​ര ഫ​ല​മാ​യി​രു​ന്നു സി​ഐ​എ​സ്എ​ഫ് ന​ട​ത്തി​യ മാ​പ്പ് അ​പേ​ക്ഷ. ത​ന്നെ പോ​ലെ​യു​ള്ള മു​തി​ര്‍​ന്ന പൗ​ര​ന്‍​മാ​ര്‍​ക്ക് പ്ര​ത്യേ​ക തി​രി​ച്ച​റി​യി​ല്‍ കാ​ര്‍​ഡ് ന​ല്‍​ക​ണ​മെ​ന്നും അ​വ​ര്‍ പ്ര​ധാ​ന​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​ന്‍​പാ​ണ് മ​ദ്രാ​സി​ല്‍ നി​ന്ന് നൃ​ത്ത പ​രി​പാ​ടി​ക്ക് ശേ​ഷം ര​ക്ഷി​താ​ക്ക​ളോ​ടൊ​പ്പം വീ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന​തി​നി​ടെ തി​രു​ച്ചി​റ​പ്പ​ളി​യി​ല്‍ വ​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി സു​ധ​യു​ടെ കാ​ല്‍ ന​ഷ്ട​പ്പെ​ടു​ന്ന​ത്. ഏ​റെ നാ​ള​ത്തെ വി​ശ്ര​മ​ത്തി​ന് ശേ​ഷം കൃ​ത്രി​മ കാ​ലു​മാ​യി സു​ധ​നൃ​ത്ത​രം​ഗ​ത്തും അ​ഭി​ന​യ​രം​ഗ​ത്തും തി​രി​ച്ചെ​ത്തി.

ഒ​ട്ട​ന​വ​ധി ടെ​ലി​വി​ഷ​ന്‍ പ​രി​പാ​ടി​ക​ളി​ല്‍ ഷോ​ക​ളി​ല്‍ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട് സു​ധ. ത​ന്‍റെ സ്വ​ന്തം ജീ​വി​ത​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി എ​ടു​ത്ത മ​യൂ​രി എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലെ അ​ഭി​ന​യ​ത്തി​നാ​ണ് ദേ​ശീ​യ അ​വാ​ര്‍​ഡ് ല​ഭി​ച്ച​ത്.

സെബി മാത്യു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.