ഇ​ന്ന് 9361 പേ​ർ​ക്ക് കോ​വി​ഡ്; 99 മ​ര​ണം; ടി​പി​ആ​ർ 11.64
ഇ​ന്ന് 9361 പേ​ർ​ക്ക് കോ​വി​ഡ്; 99 മ​ര​ണം; ടി​പി​ആ​ർ 11.64
Friday, October 22, 2021 6:20 PM IST
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള​ത്തി​ല്‍ ഇ​ന്ന് 9361 പേ​ര്‍​ക്ക് കോ​വി​ഡ്-19 സ്ഥി​രീ​ക​രി​ച്ചു. എ​റ​ണാ​കു​ളം 1552, തി​രു​വ​ന​ന്ത​പു​രം 1214, കൊ​ല്ലം 1013, തൃ​ശൂ​ര്‍ 910, കോ​ട്ട​യം 731, കോ​ഴി​ക്കോ​ട് 712, ഇ​ടു​ക്കി 537, മ​ല​പ്പു​റം 517, പ​ത്ത​നം​തി​ട്ട 500, ക​ണ്ണൂ​ര്‍ 467, ആ​ല​പ്പു​ഴ 390, പാ​ല​ക്കാ​ട് 337, വ​യ​നാ​ട് 310, കാ​സ​ര്‍​ഗോ​ഡ് 171 എ​ന്നി​ങ്ങ​നേ​യാ​ണ് ജി​ല്ല​ക​ളി​ല്‍ ഇ​ന്ന് രോ​ഗ ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 80,393 സാ​മ്പി​ളു​ക​ളാ​ണ് പ​രി​ശോ​ധി​ച്ച​ത്. പ്ര​തി​വാ​ര ഇ​ന്‍​ഫെ​ക്ഷ​ന്‍ പോ​പ്പു​ലേ​ഷ​ന്‍ റേ​ഷ്യോ (WIPR) പ​ത്തി​ന് മു​ക​ളി​ലു​ള്ള 158 ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 211 വാ​ര്‍​ഡു​ക​ളാ​ണു​ള്ള​ത്. ഇ​വി​ടെ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ടാ​കും.

സം​സ്ഥാ​ന​ത്തെ വി​വി​ധ ജി​ല്ല​ക​ളി​ലാ​യി 2,81,286 പേ​രാ​ണ് ഇ​പ്പോ​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. ഇ​വ​രി​ല്‍ 2,72,412 പേ​ര്‍ വീ​ട്/​ഇ​ന്‍​സ്റ്റി​റ്റി​യൂ​ഷ​ണ​ല്‍ ക്വാ​റ​ന്‍റൈ​നി​ലും 8874 പേ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും നി​രീ​ക്ഷ​ണ​ത്തി​ലാ​ണ്. 825 പേ​രെ​യാ​ണ് പു​തു​താ​യി ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ച​ത്.
നി​ല​വി​ല്‍ 80,892 കോ​വി​ഡ് കേ​സു​ക​ളി​ല്‍, 9.8 ശ​ത​മാ​നം വ്യ​ക്തി​ക​ള്‍ മാ​ത്ര​മാ​ണ് ആ​ശു​പ​ത്രി/​ഫീ​ല്‍​ഡ് ആ​ശു​പ​ത്രി​ക​ളി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ലു​ണ്ടാ​യ 99 മ​ര​ണ​ങ്ങ​ളാ​ണ് കോ​വി​ഡ്-19 മൂ​ല​മാ​ണെ​ന്ന് ഇ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തു​കൂ​ടാ​തെ മ​തി​യാ​യ രേ​ഖ​ക​ളി​ല്ലാ​ത്ത​ത് കാ​ര​ണം സ്ഥി​രീ​ക​രി​ക്കാ​തി​രു​ന്ന ക​ഴി​ഞ്ഞ ജൂ​ണ്‍ 14 വ​രെ​യു​ള്ള 292 മ​ര​ണ​ങ്ങ​ളും, സു​പ്രീം​കോ​ട​തി വി​ധി​പ്ര​കാ​രം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​ന്റെ പു​തി​യ മാ​ര്‍​ഗ​നി​ര്‍​ദേ​ശ​മ​നു​സ​രി​ച്ച് അ​പ്പീ​ല്‍ ന​ല്‍​കി​യ 172 മ​ര​ണ​ങ്ങ​ളും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഇ​തോ​ടെ സം​സ്ഥാ​ന​ത്തെ ആ​കെ മ​ര​ണം 27,765 ആ​യി.

ഇ​ന്ന് രോ​ഗം സ്ഥി​രീ​ക​രി​ച്ച​വ​രി​ല്‍ 39 പേ​ര്‍ സം​സ്ഥാ​ന​ത്തി​ന് പു​റ​ത്ത് നി​ന്നും വ​ന്ന​വ​രാ​ണ്. 9012 പേ​ര്‍​ക്ക് സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. 254 പേ​രു​ടെ സ​മ്പ​ര്‍​ക്ക ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. 56 ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

രോ​ഗം സ്ഥി​രീ​ക​രി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന 9401 പേ​ര്‍ രോ​ഗ​മു​ക്തി നേ​ടി. തി​രു​വ​ന​ന്ത​പു​രം 1309, കൊ​ല്ലം 532, പ​ത്ത​നം​തി​ട്ട 183, ആ​ല​പ്പു​ഴ 401, കോ​ട്ട​യം 491, ഇ​ടു​ക്കി 626, എ​റ​ണാ​കു​ളം 1891, തൃ​ശൂ​ര്‍ 1121, പാ​ല​ക്കാ​ട് 437, മ​ല​പ്പു​റം 556, കോ​ഴി​ക്കോ​ട് 1004, വ​യ​നാ​ട് 141, ക​ണ്ണൂ​ര്‍ 519, കാ​സ​ര്‍​ഗോ​ഡ് 190 എ​ന്നി​ങ്ങ​നേ​യാ​ണ് രോ​ഗ​മു​ക്തി​യാ​യ​ത്.

ഇ​തോ​ടെ പേ​രാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച് 80,892 ഇ​നി ചി​കി​ത്സ​യി​ലു​ള്ള​ത്. 47,88,629 പേ​ര്‍ ഇ​തു​വ​രെ കോ​വി​ഡി​ല്‍ നി​ന്നും മു​ക്തി നേ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.