ജാ​മ്യം നി​ഷേ​ധി​ക്കാ​ൻ വി​വേ​കാ​ന​ന്ദ​നും! ഷ​ർ​ജീ​ൽ ഇ​മാ​മി​ന് വീ​ണ്ടും കാ​രാ​ഗൃ​ഹം
ജാ​മ്യം നി​ഷേ​ധി​ക്കാ​ൻ വി​വേ​കാ​ന​ന്ദ​നും! ഷ​ർ​ജീ​ൽ ഇ​മാ​മി​ന് വീ​ണ്ടും കാ​രാ​ഗൃ​ഹം
Friday, October 22, 2021 6:38 PM IST
ന്യൂ​ഡ​ൽ​ഹി: ജെ​എ​ൻ​യു വി​ദ്യാ​ർ​ഥി​യും ആ​ക്ടി​വി​സ്റ്റു​മാ​യ ഷ​ർ​ജീ​ൽ ഇ​മാ​മി​ന് ജാ​മ്യം നി​ഷേ​ധി​ച്ച് ഡ​ൽ​ഹി കോ​ട​തി. സ്വാ​മി വി​വേ​കാ​ന​ന്ദ​ന്‍റെ വാ​ക്കു​ക​ൾ ഉ​ദ്ധ​രി​ച്ചാ​യി​രു​ന്നു കോ​ട​തി​യു​ടെ ന​ട​പ​ടി.

ന​മ്മു​ടെ ചി​ന്ത​ക​ളാ​ണ് ന​മ്മ​ളെ രൂ​പ​പ്പെ​ടു​ത്തു​ന്ന​ത്. അ​തി​നാ​ൽ ചി​ന്തി​ക്കു​ന്ന​ത് എ​ന്താ​ണെ​ന്ന് ശ്ര​ദ്ധി​ക്കു​ക. വാ​ക്കു​ക​ൾ ര​ണ്ടാ​മ​താ​ണ്. ചി​ന്ത​ക​ൾ‌ ജീ​വി​ക്കു​ന്നു. അ​വ വ​ള​രെ ദൂ​രം സ​ഞ്ച​രി​ക്കു​ന്നു- എ​ന്ന വി​വേ​കാ​ന​ന്ദ​ന്‍റെ വാ​ക്കു​ക​ൾ കോ​ട​തി എ​ടു​ത്തു​പ​റ​ഞ്ഞു.

2019ല്‍ ​ജാ​മി​യ​ന​ഗ​ര്‍ പ്ര​ദേ​ശ​ത്ത് പ്ര​കോ​പ​ന​പ​ര​മാ​യ പ്ര​സം​ഗം ന​ട​ത്തി​യെ​ന്നും അ​ക്ര​മ​ത്തി​ന് പ്രേ​രി​പ്പി​ച്ചെ​ന്നും ആ​രോ​പി​ച്ചാ​യി​രു​ന്നു ഷ​ർ​ജീ​ൽ അ​റ​സ്റ്റി​ലാ​യ​ത്. സാ​മു​ദാ​യി​ക ഭി​ന്നി​പ്പു​ണ്ടാ​ക്കു​ന്ന​വ​യാ​യി​രു​ന്നു 2019 ഡി​സം​ബ​ർ 13 ന് ​ഷ​ർ​ജീ​ൽ ന​ട​ത്തി​യ പ്ര​സം​ഗ​മെ​ന്ന് ഡ​ൽ​ഹി സാ​കേ​ത് കോ​ട​തി അ​ഡീ​ഷ​ണ​ൽ സെ​ഷ​ൻ​സ് ജ​ഡ്ജി അ​നൂ​ജ് അ​ഗ​ർ​വാ​ൾ ജാ​മ്യം ത​ള്ളി നി​രീ​ക്ഷി​ച്ചു.

ഭ​ര​ണ​ഘ​ട​ന ആ​വി​ഷ്‌​കാ​ര സ്വാ​ത​ന്ത്ര്യം ഉ​റ​പ്പു ന​ൽ​കു​ന്നു​ണ്ടെ​ങ്കി​ലും അ​ത് സ​മൂ​ഹ​ത്തെ ഭി​ന്നി​പ്പി​ക്കാ​നാ​യി ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന് കോ​ട​തി ചൂ​ണ്ടി​ക്കാ​ട്ടി. യു​എ​പി​എ പ്ര​കാ​ര​മാ​ണ് ഷ​ർ​ജീ​ലി​നെ​തി​രെ കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.