ഇം​ഗ്ല​ണ്ട് തീ​യ​തി കു​റി​ച്ചു; മാ​റ്റി​വ​ച്ച അ​ഞ്ചാം ടെ​സ്റ്റ് അ​ടു​ത്ത ജൂ​ലൈ​യി​ൽ
ഇം​ഗ്ല​ണ്ട് തീ​യ​തി കു​റി​ച്ചു; മാ​റ്റി​വ​ച്ച അ​ഞ്ചാം ടെ​സ്റ്റ് അ​ടു​ത്ത ജൂ​ലൈ​യി​ൽ
Friday, October 22, 2021 7:07 PM IST
മാ​ഞ്ച​സ്റ്റ​ർ: ഇ​ന്ത്യ-​ഇം​ഗ്ല​ണ്ട് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ മാ​റ്റി​വ​ച്ച അ​ഞ്ചാം മ​ത്സ​രം അ​ടു​ത്ത വ​ർ​ഷം ജൂ​ലൈ ഒ​ന്നി​ന് ന​ട​ക്കും. ഇം​ഗ്ല​ണ്ട് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ആ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന പൂ​ർ​ത്തി​യാ​ക്കാ​ൻ ക​ഴി​യാ​തി​രു​ന്ന പ​ര​മ്പ​ര​യു​ടെ ഭാ​ഗ​മാ​യി​രി​ക്കും മ​ത്സ​ര​മെ​ന്നും ഇ​സി​ബി വ്യ​ക്ത​മാ​ക്കി.

എ​ഡ്ജ്ബാ​സ്റ്റ​ണി​ലാ​ണ് മ​ത്സ​രം ന​ട​ക്കു​ക. പ​ര​മ്പ​ര​യി​ൽ നാ​ലു മ​ത്സ​ര​ങ്ങ​ൾ ക​ഴി​ഞ്ഞ​പ്പോ​ൾ ഇ​ന്ത്യ 2-1ന് ​മു​ന്നി​ലാ​ണ്. ജൂ​ലൈ​യി​ൽ ഇ​ന്ത്യ​യും ഇം​ഗ്ല​ണ്ടും ത​മ്മി​ൽ ഏ​ക​ദി​ന, ട്വ​ന്‍റി20 പ​ര​മ്പ​ര ന​ട​ക്കു​ന്ന​തി​നു മു​ൻ​പാ​യാ​ണ് ടെ​സ്റ്റ്. ഏ​ക​ദി​ന, ട്വ​ന്‍റി20 പ​ര​മ്പ​ര​ക​ളി​ൽ മൂ​ന്നു വീ​തം മ​ത്സ​ര​ങ്ങ​ളാ​ണ് ഉ​ണ്ടാ​വു​ക.

ഇ​ന്ത്യ​യു​ടെ സ​പ്പോ​ർ​ട്ടിം​ഗ് സ്റ്റാ​ഫി​ന് കോ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് മ​ത്സ​രം ഉ​പേ​ക്ഷി​ച്ച​ത്. ആ​ർ​ടി​പി​സി​ആ​ർ പ​രി​ശോ​ധ​ന​യി​ൽ നെ​ഗ​റ്റീ​വാ​യെ​ങ്കി​ലും ഇന്ത്യൻ താരങ്ങൾ ക​ളി​ക്കാ​ൻ വി​സ​മ്മ​തി​ച്ച​താ​ണ് മ​ത്സ​രം ന​ട​ക്കാ​തി​രു​ന്ന​ത്. മ​ത്സ​രം തു​ട​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​ൻ​പ് പി​ന്മാ​റു​ക​യാ​ണെ​ന്ന് ഇ​ന്ത്യ ഇം​ഗ്ല​ണ്ടി​നെ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.