ജ​പ്തി ന​ട​പ​ടി​ക​ൾ​ക്ക് ഡി​സം​ബ​ർ 31 വ​രെ മോ​റ​ട്ടോ​റി​യം; ന​ട​പ​ടി പ്രാ​ബ​ല്യ​ത്തി​ൽ
ജ​പ്തി ന​ട​പ​ടി​ക​ൾ​ക്ക് ഡി​സം​ബ​ർ 31 വ​രെ മോ​റ​ട്ടോ​റി​യം; ന​ട​പ​ടി പ്രാ​ബ​ല്യ​ത്തി​ൽ
Friday, October 22, 2021 7:26 PM IST
തി​രു​വ​ന​ന്ത​പു​രം: ജ​പ്തി ന​ട​പ​ടി​ക​ൾ​ക്ക് ഈ ​വ​ർ​ഷം ഡി​സം​ബ​ർ 31 വ​രെ മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച് റ​വ​ന്യു വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി. ക​ർ​ഷ​ക​രും മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളും ചെ​റു​കി​ട ക​ച്ച​ട​വ​ട​ക്കാ​രും വി​വി​ധ ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നെ​ടു​ത്ത വാ​യ്പ​യ്ക്കാ​ണ് മോ​റ​ട്ടോ​റി​യം പ്ര​ഖ്യാ​പി​ച്ച് ഉ​ത്ത​ര​വി​റ​ക്കി​യ​ത്.

സം​സ്ഥാ​ന​ത്തെ മ​ഴ​ക്കെ​ടു​തി​യെ തു​ട​ർ​ന്നു​ണ്ടാ​യ കൃ​ഷി​നാ​ശ​വും ക​ട​ലാ​ക്ര​മ​ണ​വും കോ​വി​ഡ് ലോ​ക്ഡൗ​ണും ക​ണ​ക്കി​ലെ​ടു​ത്താ​ണ് തീ​രു​മാ​നം. ഇ​തോ​ടെ മോ​റ​ട്ടോ​റി​യം സം​സ്ഥാ​ന​ത്തു പ്രാ​ബ​ല്യ​ത്തി​ലാ​യി.

ഹൗ​സിം​ഗ് ബോ​ർ​ഡ്, കോ ​ഓ​പ​റേ​റ്റീ​വ് ഹൗ​സിം​ഗ് ഫെ​ഡ​റേ​ഷ​ൻ, പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന കോ​ർ​പ്പ​റേ​ഷ​ൻ, വെ​ജി​റ്റ​ബി​ൾ ആ​ൻ​ഡ് ഫ്രൂ​ട്ട് പ്ര​മോ​ഷ​ൻ കൗ​സി​ൽ പോ​ലു​ള്ള സം​സ്ഥാ​ന സ​ർ​ക്കാ​ർ ഏ​ജ​ൻ​സി​ക​ൾ, സ​ഹ​ക​ര​ണ ബാ​ങ്കു​ക​ൾ, റ​വ​ന്യൂ റി​ക്ക​വ​റി ആ​ക്ട് 1968 ലെ 71-ാം ​വ​കു​പ്പ് പ്ര​കാ​രം വി​ജ്ഞാ​പ​നം ചെ​യ്തി​ട്ടു​ള്ള സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്ന് എ​ടു​ത്ത കാ​ർ​ഷി​ക- വി​ദ്യാ​ഭ്യാ​സ- ക്ഷീ​ര​വി​ക​സ​ന- മൃ​ഗ​സം​ര​ക്ഷ​ണ വാ​യ്പ​ക​ൾ​ക്ക് ഇ​ത് ബാ​ധ​ക​മാ​കു​മെ​ന്ന് ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കു​ക​ൾ, സ്വ​കാ​ര്യ ബാ​ങ്കു​ക​ൾ,എ​ൻ​ബി​എ​ഫ്സി., എം​എ​ഫ്ഐ തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു​ള്ള വാ​യ്പ​ക​പ​ളി​ലെ ജ​പ്തി ന​ട​പ​ടി​ക​ൾ​ക്ക് ഡി​സം​ബ​ർ 31 വ​രെ മോ​റ​ട്ടോ​റി​യം ദീ​ർ​ഘി​പ്പി​ക്കാ​ൻ റി​സ​ർ​വ് ബാ​ങ്കി​നോ​ടും സം​സ്ഥാ​ന​ത​ല ബാ​ങ്കേ​ഴ്സ് സ​മി​തി​യോ​ടും ആ​വ​ശ്യ​പ്പെ​ടാ​നും ക​ഴി​ഞ്ഞ​യാ​ഴ്ച ചേ​ർ​ന്ന മ​ന്ത്രി​സ​ഭാ യോ​ഗം തീ​രു​മാ​നി​ച്ചി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.