പാ​ക് ആ​രാ​ധ​ക​ർ​ക്ക് അ​യാ​ൾ കോ​ഹ്‌​ലി​യേ​ക്കാ​ൾ വ​ലി​യ​ൻ, "ഇ​ന്ത്യ​യു​ടെ ഇ​ൻ​സ​മാം': അ​ക്ത​ർ
പാ​ക് ആ​രാ​ധ​ക​ർ​ക്ക് അ​യാ​ൾ കോ​ഹ്‌​ലി​യേ​ക്കാ​ൾ വ​ലി​യ​ൻ, "ഇ​ന്ത്യ​യു​ടെ ഇ​ൻ​സ​മാം': അ​ക്ത​ർ
Friday, October 22, 2021 10:00 PM IST
ഷാ​ർ​ജ: ഐ​സി​സി ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ക്രി​ക്ക​റ്റി​ൽ ഞാ​യ​റാ​ഴ്ച ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ഏ​റ്റു​മു​ട്ടാ​നൊ​രു​ങ്ങു​ക​യാ​ണ്. അ​തി​നി​ടെ ഇ​ന്ത്യ​ൻ താ​ര​ങ്ങ​ളെ പു​ക​ഴ്ത്തി പാ​ക് മു​ൻ പേ​സ​ർ ശു​ഐ​ബ് അ​ക്ത​ർ രം​ഗ​ത്തെ​ത്തി.

ഇ​ന്ത്യ​ൻ താ​ര​ങ്ങ​ൾ​ക്ക് പാ​ക്കി​സ്ഥാ​നി​ൽ ഒ​ട്ടേ​റെ ആ​രാ​ധ​ക​രു​ണ്ട്. ഇ​ന്ത്യ​ൻ നാ​യ​ക​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ നി​ര​വ​ധി ആ​രാ​ധ​ക​രും പാ​ക്കി​സ്ഥാ​നി​ലു​ണ്ട്. എ​ന്നാ​ൽ എ​ല്ലാ​വ​രും കൂ​ടു​ത​ൽ ആ​രാ​ധ​ക​രു​ള്ള താ​രം കോ​ഹ്‌​ലി അ​ല്ല, അ​ത് രോ​ഹി​ത് ശ​ർ​മ​യാ​ണെ​ന്നും അ​ക്ത​ർ വെ​ളി​പ്പെ​ടു​ത്തി. ഇ​ന്ത്യ​യു​ടെ ഇ​ൻ​സ​മാം ഉ​ൾ ഹ​ഖ് എ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തെ വി​ശേ​ഷി​ക്കു​ന്ന​തെന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

"ഇ​ന്ത്യ​ക്ക് ന​ല്ലൊ​രു ടീ​മി​ല്ലെ​ന്ന് പ​റ​യു​ന്ന ആ​രും ത​ന്നെ ഇ​പ്പോ​ൾ പാ​ക്കി​സ്ഥാ​നി​ല്ല. അ​വ​ർ അ​ത് പ​ര​സ്യ​മാ​യി അ​ഭി​ന​ന്ദി​ക്കു​ന്നു. വി​രാ​ട് കോ​ഹ്‌​ലി മി​ക​ച്ച ക​ളി​ക്കാ​ര​നാ​ണെ​ന്നും രോ​ഹി​ത് ശ​ർ​മ്മ​യെ ഇ​തി​ലും വ​ലി​യ ആ​ളാ​ണെ​ന്നും അ​വ​ർ ക​രു​തു​ന്നു. രോ​ഹി​ത്, ഇ​ന്ത്യ​യു​ടെ ഇ​ൻ​സ​മാം ഉ​ൾ ഹ​ഖ് ആ​ണെ​ന്നാ​ണ് അ​വ​ർ പ​റ​യു​ന്നു. ഓ​സ്‌​ട്രേ​ലി​യ​യി​ൽ ഋ​ഷ​ഭ് പ​ന്ത് പു​റ​ത്തെ​ടു​ത്ത പ്ര​ക​ട​നം എ​ല്ലാ​വ​രും അ​ഭി​ന​ന്ദി​ക്കു​ന്നു. അ​തു​പോ​ലെ സൂ​ര്യ​കു​മാ​ർ യാ​ദ​വും ഒ​രു​പാ​ട് ആ​രാ​ധ​ക​രു​ണ്ട്'-​ത​ന്‍റെ യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ അ​ക്ത​ർ പ​റ​ഞ്ഞു.

ത​നി​ക്കും ഇ​ന്ത്യ​യി​ൽ ഒ​ട്ടേ​റെ ആ​രാ​ധ​ക​രു​ള്ള​ത് ഭാ​ഗ്യ​മാ​യി ക​രു​തു​ന്നു. ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ പ​ണ​മു​ണ്ടാ​ക്കാ​നാ​ണെ​ന്ന വി​മ​ർ​ശ​ന​ങ്ങ​ളെ അ​ക്ത​ർ ത​ള്ളി​ക്ക​ള​ഞ്ഞു. എ​ന്‍റെ വി​ഡി​യോ​ക​ൾ ശ്ര​ദ്ധി​ച്ചാ​ല​റി​യാം, അ​വിടെ വെ​റു​പ്പിന് സ്ഥാ​ന​മി​ല്ല. ത​ന്‍റെ അ​ഭി​പ്രാ​യ​ങ്ങ​ൾ സ​ന്തു​ലി​ത​മാ​യി​രി​ക്ക​ണ​മെ​ന്ന് വി​ശ്വ​സി​ക്കു​ന്നു. ഇ​ന്ത്യ​ക്കാ​രെ വ​ള​രെ​യ​ധി​കം സ്‌​നേ​ഹി​ക്കു​ന്ന പാ​ക്കി​സ്ഥാ​നി​യാ​ണ് താ​ൻ. ആ​രു​ടെ​യും വി​കാ​ര​ങ്ങ​ളെ വ്ര​ണ​പ്പെ​ടു​ത്താ​ൻ ആ​ഗ്ര​ഹി​ക്കു​ന്നി​ല്ലെ​ന്നും അ​ക്ത​ർ വ്യ​ക്ത​മാ​ക്കി.

ഞാ​യ​റാ​ഴ്ച ദു​ബാ​യി​യി​ലാ​ണ് ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ പോ​രാ​ട്ടം. ഇ​ത്ത​വ​ണ കി​രീ​ടം സ്വ​ന്ത​മാ​ക്കാ​ൻ ഏ​റ്റ​വും സാ​ധ്യ​ത​യു​ള്ള ടീം ​ഇ​ന്ത്യ ആ​ണെ​ന്നു പാ​ക്കി​സ്ഥാ​ൻ മു​ൻ ക്യാ​പ്റ്റ​ൻ ഇ​ൻ​സ​മാം ഉ​ൾ ഹ​ഖ് അ​ഭി​പ്രാ​യ​പ്പെ​ട്ടി​രു​ന്നു. ലോ​ക​ക​പ്പ് ന​ട​ക്കു​ന്ന യു​എ​ഇ​യി​ൽ ഇ​ന്ത്യ​ക്ക് അ​നു​കൂ​ല സാ​ഹ​ച​ര്യ​ങ്ങ​ളാ​ണു​ള്ള​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞിരുന്നു.

ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ സ​ന്നാ​ഹ​മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​യു​ടെ പ്ര​ക​ട​നം ന​മ്മ​ൾ ക​ണ്ട​താ​ണ്. 153 റ​ണ്‍​സ് പി​ന്തു​ട​രാ​ൻ ഇ​ന്ത്യ​ക്കു ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ ആ​വ​ശ്യം പോ​ലും വ​ന്നി​ല്ല. ഇ​ന്ത്യ​യും പാ​ക്കി​സ്ഥാ​നും ത​മ്മി​ലു​ള്ള സൂ​പ്പ​ർ 12ലെ ​പോ​രാ​ട്ടം ഫൈ​ന​ലി​നു മു​ന്പു​ള്ള ഫൈ​ന​ലാ​ണ്.

2017 ചാ​ന്പ്യ​ൻ​സ് ട്രോ​ഫി​യി​ലും ഇ​തേ സാ​ഹ​ച​ര്യ​മാ​യി​രു​ന്നു. സൂ​പ്പ​ർ 12ലെ ​പോ​രാ​ട്ട​ത്തി​ൽ വി​ജ​യി​ക്കു​ന്ന ടീ​മി​നു പി​ന്നീ​ട് സ​മ്മ​ർ​ദ​മി​ല്ലാ​തെ ക​ളി​ക്കാ​നാ​കും- ഇ​ൻ​സ​മാം പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.