കോ​വി​ഡ് വീ​ണ്ടും; പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി ചൈ​ന
കോ​വി​ഡ് വീ​ണ്ടും; പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി ചൈ​ന
Friday, October 22, 2021 10:30 PM IST
ബെ​യ്ജിം​ഗ്: കോ​വി​ഡി​ന്‍റെ പ്ര​ഭ​വ​കേ​ന്ദ്ര​മെ​ന്ന് ക​രു​തു​ന്ന ചൈ​ന​യി​ൽ നാ​ല് കേ​സു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് പ്ര​തി​രോ​ധം ശ​ക്ത​മാ​ക്കി. ബെ​യ്ജിം​ഗി​ലെ പ്രാ​ന്ത​ത്തി​ലാ​ണ് പു​തു​താ​യി നാ​ല് കോ​വി​ഡ് കേ​സു​ക​ൾ കൂ​ടി ക​ണ്ടെ​ത്തി​യ​ത്.

ഇ​തോ​ടെ സ്കൂ​ളു​ക​ൾ അ​ട​യ്ക്കു​ക​യും രാ​ജ്യ​ത്ത് ആ​ക​മാ​നം വി​മാ​ന​സ​ർ​വീ​സ് നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ള്‍​ക്ക് മാ​ത്ര​മാ​ണ് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് പു​റ​ത്തി​റ​ങ്ങാ​ന്‍ അ​നു​മ​തി. അ​തി​ന് കോ​വി​ഡ് നെ​ഗ​റ്റീ​വ് സ​ര്‍​ട്ടി​ഫി​ക്ക​റ്റും നി​ര്‍​ബ​ന്ധ​മാ​ണ്.

അ​തി​ർ​ത്തി​ക​ൾ അ​ട​ച്ചും നീ​ണ്ട ക്വാ​റ​ന്‍റൈ​ൻ ന​ട​പ്പാ​ക്കി​യും ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യും ചൈ​ന കോ​വി​ഡ് പൂ​ജ്യ​ത്തി​ലേ​ക്ക് എ​ത്തി​ച്ചി​രു​ന്നു. എ​ന്നാ​ൽ ലോ​ക​ത്തെ ഏ​റ്റ​വും ജ​ന​സം​ഖ്യ​യു​ള്ള രാ​ജ്യ​ത്തെ ചി​ല പ്ര​വി​ശ്യ​ക​ളി​ലെ​ങ്കി​ലും കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്നു​ണ്ട്.

2019ൽ ​ചൈ​ന​യിെ​ല വു​ഹാ​നി​ലാ​യി​രു​ന്നു കോ​വി​ഡ് ആ​ദ്യ​മാ​യി ക​ണ്ടെ​ത്തി​യ​ത്. പി​ന്നീ​ട് ലോ​ക​മാ​കെ വ്യാ​പി​ക്കു​ക​യാ​യി​രു​ന്നു. ക​ടു​ത്ത ലോ​ക്ഡൗ​ൺ ഏ​ർ​പ്പെ​ടു​ത്തി​യാ​ണ് രാ​ഷ്ട്ര​ങ്ങ​ൾ രോ​ഗ​പ്പ​ക​ർ​ച്ച ത​ട​ഞ്ഞ​ത്. അ​അ​തേ​സ​മ​യം രോ​ഗ​ത്തെ അ​തി​വേ​ഗം വ​രു​തി​യി​ലാ​ക്കി​യ ചൈ​ന പെ​ട്ടെ​ന്നു​ത​ന്നെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ഇ​ള​വ് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.