ഷം​സീ​റു​മാ​യി ന​ല്ല ബ​ന്ധം; എം​എ​ൽ​എ​മാ​രു​മാ​യി ത​ർ​ക്ക​ങ്ങ​ളി​ല്ല: മ​ന്ത്രി റി​യാ​സ്
ഷം​സീ​റു​മാ​യി ന​ല്ല ബ​ന്ധം; എം​എ​ൽ​എ​മാ​രു​മാ​യി ത​ർ​ക്ക​ങ്ങ​ളി​ല്ല: മ​ന്ത്രി റി​യാ​സ്
Saturday, October 23, 2021 1:31 PM IST
തി​രു​വ​ന​ന്ത​പു​രം: എം​എ​ൽ​എ​മാ​ർ ക​രാ​റു​കാ​ർ​ക്കൊ​പ്പം മ​ന്ത്രി​മാ​രെ കാ​ണാ​ൻ വ​രു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​തി​ക​ര​ണ​വും വി​വാ​ദ​വും അ​ട​ഞ്ഞ അ​ധ്യാ​യ​മാ​ണെ​ന്ന് പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്. വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി എ.​വി​ജ​യ​രാ​ഘ​വ​ൻ നി​ല​പാ​ട് വ്യ​ക്ത​മാ​ക്കി ക​ഴി​ഞ്ഞു.

എ.​എ​ൻ.​ഷം​സീ​ർ എം​എ​ൽ​എ​യു​മാ​യി ത​നി​ക്ക് ന​ല്ല വ്യ​ക്തി​ബ​ന്ധ​മു​ണ്ട്. ഭ​ര​ണ-​പ്ര​തി​പ​ക്ഷ എം​എ​ൽ​എ​മാ​രു​മാ​യി ത​ർ​ക്ക​ങ്ങ​ളൊ​ന്നും ഇ​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

നേ​ര​ത്തെ നി​യ​മ​സ​ഭ​യി​ലാ​ണ് ക​രാ​റു​കാ​രെ കൂ​ട്ടി എം​എ​ൽ​എ​മാ​ർ മ​ന്ത്രി​യെ കാ​ണാ​ൻ വ​ര​രു​തെ​ന്ന് റി​യാ​സ് പ​റ​ഞ്ഞ​ത്. പി​ന്നീ​ട് നി​യ​മ​സ​ഭാ അം​ഗ​ങ്ങ​ളു​ടെ യോ​ഗ​ത്തി​ൽ ഷം​സീ​ർ മ​ന്ത്രി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​നം ഉ​ന്ന​യി​ച്ചു​വെ​ന്നും പി​ന്നാ​ലെ റി​യാ​സ് ഖേ​ദം രേ​ഖ​പ്പെ​ടു​ത്തി​യെ​ന്നും റി​പ്പോ​ർ​ട്ടു​ക​ൾ പു​റ​ത്തു​വ​ന്നി​രു​ന്നു.

എ​ന്നാ​ൽ ഇ​തി​ന് ശേ​ഷ​വും പ​ര​സ്യ​മാ​യി നി​ല​പാ​ടി​ൽ മ​ന്ത്രി ഉ​റ​ച്ചു​നി​ന്ന​തോ​ടെ വി​ഷ​യ​ത്തി​ൽ പാ​ർ​ട്ടി ഇ​ട​പെ​ടു​ക​യാ​യി​രു​ന്നു. പാ​ർ​ട്ടി സം​സ്ഥാ​ന സെ​ക്ര​ട്ട​റി​ക്ക് പു​റ​മേ മു​ഖ്യ​മ​ന്ത്രി​യും മ​ന്ത്രി റി​യാ​സി​ന്‍റെ നി​ല​പാ​ടി​നെ പി​ന്തു​ണ​യ്ക്കു​ക​യാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.