എ​ല്ലാം സ​ത്യം, പി.​സി. ജോ​ർ​ജ് മ​റു​പ​ടി പ​റ​യാ​ത്ത​ത് അ​തു​കൊ​ണ്ട്: സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ
എ​ല്ലാം സ​ത്യം, പി.​സി. ജോ​ർ​ജ് മ​റു​പ​ടി പ​റ​യാ​ത്ത​ത് അ​തു​കൊ​ണ്ട്: സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ
Saturday, October 23, 2021 3:21 PM IST
കോ​ട്ട​യം: പി.​സി. ജോ​ർ​ജി​നെ​തി​രെ സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ വീ​ണ്ടും രം​ഗ​ത്ത്. പി.​സി. ജോ​ർ​ജ് ത​ന്‍റെ ആ​രോ​പ​ണ​ങ്ങ​ൾ മ​റു​പ​ടി പ​റ​യാ​ത്ത​ത് എ​ല്ലാം സ​ത്യ​മാ​യ​തു​കൊ​ണ്ടാ​ണെ​ന്ന് സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ പ​റ​ഞ്ഞു.

ജോ​ർ​ജി​നെ​തി​രെ ഉ​ന്ന​യി​ച്ച ആ​രോ​പ​ണ​ങ്ങ​ളി​ൽ ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു. പൂ​ഞ്ഞാ​ർ മേ​ഖ​ല​യി​ലെ അ​ന​ധി​കൃ​ത ക്വാ​റി​ക​ളി​ൽ അ​ന്വേ​ഷ​ണം വേ​ണം. അ​ന്വേ​ഷ​ണം ന​ട​ത്താ​ൻ മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പി.​സി. ജോ​ർ​ജി​ന്‍റെ പ​ങ്കും അ​ന്വേ​ഷി​ക്ക​ണ​മെ​ന്നും സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ ആ​വ​ശ്യ​പ്പെ​ട്ടു. പി.​സി. ജോ​ര്‍​ജ് പാ​റ​മ​ട ലോ​ബി​യു​ടെ ആ​ളാ​ണെ​ന്നും മൂ​ന്നി​ല​വി​ല്‍ സ്വ​ന്ത​മാ​യി പാ​റ​മ​ട ന​ട​ത്തി​യി​രു​ന്നെ​ന്നും സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ല്‍ നേ​ര​ത്തെ ആ​രോ​പി​ച്ചു.

കൂ​ട്ടി​ക്ക​ല്‍ ദു​ര​ന്ത​ത്തി​ന് ഉ​ത്ത​ര​വാ​ദി സ​ര്‍​ക്കാ​രാ​ണെ​ന്ന ജോ​ര്‍​ജി​ന്‍റെ പ​രാ​മ​ര്‍​ശം ഉ​ത്സ​വ​പ്പ​റ​മ്പി​ലെ പോ​ക്ക​റ്റ​ടി​ക്കാ​ര​നെ പോ​ലെ​യാ​ണെ​ന്നും കു​ള​ത്തു​ങ്ക​ൽ പ​രി​ഹ​സി​ച്ചി​രു​ന്നു.

സെ​ബാ​സ്റ്റ്യ​ന്‍ കു​ള​ത്തു​ങ്ക​ൽ എം​എ​ൽ​എ​യു​ടെ ആ​രോ​പ​ണ​ങ്ങ​ള്‍ ത​ള്ളി പി.​സി. ജോ​ര്‍​ജും രം​ഗ​ത്തെ​ത്തി​യി​രു​ന്നു. സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ മ​റു​പ​ടി പോ​ലും അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് പി.​സി. ജോ​ർ​ജ് പ​റ​ഞ്ഞു. വി​വ​ര​ക്കേ​ടി​നു മ​റു​പ​ടി​യി​ല്ല. അ​ർ​ഹി​ക്കു​ന്ന​വ​ർ​ക്ക് മ​റു​പ​ടി ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഒ​രു പാ​റ​മ​ട ഉ​ട​മ​യു​ടെ വ​ണ്ടി​യി​ല്‍ എം​എ​ല്‍​എ ബോ​ര്‍​ഡ് വെ​ച്ച് ന​ട​ക്കു​ന്ന​യാ​ളാ​ണ് പൂ​ഞ്ഞാ​ര്‍ എം​എ​ല്‍​എ എ​ന്നും പി.​സി. ജോ​ര്‍​ജ് തി​രി​ച്ച​ടി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.