കംഗാരുക്കൾ വിയർത്ത് ജയിച്ചു; ആ​ദ്യ ജ​യം ഓ​സീ​സി​ന്
കംഗാരുക്കൾ വിയർത്ത് ജയിച്ചു; ആ​ദ്യ ജ​യം ഓ​സീ​സി​ന്
Saturday, October 23, 2021 7:22 PM IST
അ​ബു​ദാ​ബി: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് ആ​ദ്യ മ​ത്സ​ര​ത്തി​ൽ ഓ​സ്ട്രേ​ലി​യ​ക്ക് അ​ഞ്ച് വി​ക്ക​റ്റ് ജ​യം. ദ​ക്ഷി​ണാ​ഫ്രി​ക്ക ഉ​യ​ർ​ത്തി​യ 118 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം ര​ണ്ട് പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഓ​സീ​സ് മ​റി​ക​ട​ന്നു.

ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ചെ​റു​വി​ജ​യ​ല​ക്ഷ്യം പി​ന്തു​ട​ർ​ന്ന ഓ​സീ​സ് വി​യ​ർ​ത്താ​ണ് മ​ത്സ​രം പി​ടി​ച്ച​ത്. മു​ൻ ക്യാ​പ്റ്റ​ൻ സ്റ്റീ​വ​ൻ സ്മി​ത്തി​ന്‍റെ​യും (35) ആ​റാം വി​ക്ക​റ്റി​ൽ സ്റ്റോ​ണി​സ് (24) മാ​ത്യു വേ​ഡ് (15) (പു​റ​ത്താ​കാ​തെ) സ​ഖ്യ​ത്തി​ന്‍റെ പ്ര​ക​ട​ന​വു​മാ​ണ് കം​ഗാ​രു​ക്ക​ളെ ര​ക്ഷി​ച്ച​ത്.

ആ​രോ​ൺ ഫി​ഞ്ചി​നെ റ​ൺ എ​ടു​ക്കും​മു​ൻ​പെ പു​റ​ത്താ​ക്കി ദ​ക്ഷി​ണാ​ഫ്രി​ക്ക തു​ട​ക്ക​ത്തി​ലെ പി​ടി​മു​റു​ക്കി. ബൗ​ള​ർ​മാ​ർ റ​ൺ​സ് വി​ട്ടു​കൊ​ടു​ക്കാ​തെ പി​ശു​ക്കു​കാ​ട്ടി​യ​തോ​ടെ മ​ത്സ​രം ടൈ​റ്റാ​യി. സ്മി​ത്ത്-​മാ​ക്സ്‌​വെ​ൽ (18) സ​ഖ്യ​മാ​ണ് ക​ളി​തി​രി​ച്ച​ത്. നാ​ലാം വി​ക്ക​റ്റി​ൽ ഇ​രു​വ​രും ചേ​ർ​ന്ന് 42 റ​ൺ​സ് സ്കോ​ർ ചെ​യ്ത​ത് നി​ർ​ണാ​യ​ക​മാ​യി.

40 റ​ൺ​സെ​ടു​ത്ത എ​യ്ഡ​ൻ മാ​ർ​ക്രം മാ​ത്ര​മാ​ണ് ദ​ക്ഷി​ണാ​ഫ്രി​ക്ക​ൻ നി​ര​യി​ൽ തി​ള​ങ്ങി​യ​ത്. മി​ച്ച​ൽ സ്റ്റാ​ർ​ക്കും ഹെ​യ്സ​ൽ​വു​ഡും ആ​ദം സാ​മ്പ​യും ര​ണ്ട് വി​ക്ക​റ്റ് വീ​തം വീ​ഴ്ത്തി​യ​പ്പോ​ൾ മാ​ക്സ്‌​വെ​ലും ക​മ്മി​ൻ​സും ഓ​രോ വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.