വി​ൻ​ഡീ​സി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് അ​നാ​യാ​സ ജ​യം
വി​ൻ​ഡീ​സി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് അ​നാ​യാ​സ ജ​യം
Saturday, October 23, 2021 11:18 PM IST
ദു​ബാ​യി: ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ല്‍ വെ​സ്റ്റ് ഇ​ൻ​ഡീ​സി​നെ​തി​രെ ഇം​ഗ്ല​ണ്ടി​ന് അ​നാ​യാ​സ ജ​യം. ഇം​ഗ്ല​ണ്ട് ആ​റു വി​ക്ക​റ്റി​ന് ജ​യി​ച്ചു. വി​ൻ​ഡീ​സ് ഉ​യ​ർ​ത്തി​യ 56 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം 70 പ​ന്തു​ക​ൾ ബാ​ക്കി​നി​ൽ​ക്കെ ഇം​ഗ്ലീ​ഷു​കാ​ർ മ​റി​ക​ട​ന്നു.

ചെ​റു​സ്കോ​ർ പി​ന്തു​ട​ർ​ന്ന ഇം​ഗ്ല​ണ്ടി​നെ നാ​ല് വി​ക്ക​റ്റു​ക​ൾ വീ​ഴ്ത്തി പേ​ടി​പ്പി​ക്കാ​ൻ വി​ൻ​ഡീ​സ് ബൗ​ള​ർ​മാ​ർ​ക്കാ​യി. എ​ന്നാ​ൽ ഓ​പ്പ​ണ​ർ ജോ​സ് ബ​ട്‌​ല​ർ (24) പു​റ​ത്താ​കാ​തെ​നി​ന്ന് ഇം​ഗ്ല​ണ്ടി​നെ വി​ജ​യ​തീ​ര​ത്ത് എ​ത്തി​ച്ചു. ബ​ട്‌​ല​ർ​ക്കൊ​പ്പം ക്യാ​പ്റ്റ​ന്‍ ഓ​യി​ന്‍ മോ​ര്‍​ഗ​ന്‍ ഏ​ഴു റ​ണ്‍​സോ​ടെ പു​റ​ത്താ​കാ​തെ നി​ന്നു.

ജേ​സ​ണ്‍ റോ​യ് (11), ജോ​ണി ബെ​യ​ര്‍​സ്‌​റ്റോ (9), മോ​യി​ന്‍ അ​ലി (3), ലി​യാം ലി​വിം​ഗ്സ്റ്റ​ണ്‍ (1) എ​ന്നി​വ​രാ​ണ് പു​റ​ത്താ​യ​ത്. നേ​ര​ത്തെ ടോ​സ് ന​ഷ്ട​പ്പെ​ട്ട് ആ​ദ്യം ബാ​റ്റി​ങ്ങി​നി​റ​ങ്ങി​യ വി​ന്‍​ഡീ​സ് 14.2 ഓ​വ​റി​ല്‍ 55 റ​ണ്‍​സി​ന് പു​റ​ത്താ​യി. രാ​ജ്യാ​ന്ത​ര ട്വ​ന്‍റി 20-യി​ലെ ര​ണ്ടാ​മ​ത്തെ ഏ​റ്റ​വും ചെ​റി​യ സ്‌​കോ​റാ​ണി​ത്. ട്വ​ന്‍റി 20 ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും ചെ​റി​യ സ്‌​കോ​റും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.