വി​സ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: ട്രാ​വ​ൽ​സ് ഉ​ട​മ അ​റ​സ്റ്റി​ൽ
വി​സ വാ​ഗ്ദാ​നം ചെ​യ്ത് ത​ട്ടി​പ്പ്: ട്രാ​വ​ൽ​സ് ഉ​ട​മ അ​റ​സ്റ്റി​ൽ
Sunday, October 24, 2021 2:10 AM IST
തൃ​​​ശൂ​​​ർ : വി​​​സ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് കോ​​​ടി​​​ക​​​ൾ ത​​​ട്ടി​​​യെ​​​ടു​​​ത്ത ചേ​​​ല​​​ക്ക​​​ര​​​യി​​​ലെ ട്രാ​​​വ​​​ൽ​​​സ് ഉ​​​ട​​​മ​​​യെ പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്തു. മ​​​ല​​​പ്പു​​​റം തി​​​രൂ​​​ര​​​ങ്ങാ​​​ടി മ​​​ന്പു​​​റം തോ​​​ട്ടി​​​ങ്ങ​​​ൽ മു​​​ഹ​​​മ്മ​​​ദി​​​നെ(​​​കു​​​ഞ്ഞു​​​ട്ടി- 56) ആ​​​ണ് സി​​​ഐ ഇ. ​​​ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് അ​​​റ​​​സ്റ്റു ചെ​​​യ്ത​​​ത്.

ചേ​​​ല​​​ക്ക​​​ര​​​യി​​​ൽ ട്രാ​​​വ​​​ൽ​​​സും ബേ​​​ക്ക​​​റി​​​യും ന​​​ട​​​ത്തു​​​ന്ന ഇ​​​യാ​​​ൾ ഖ​​​ത്ത​​​ർ, കു​​​വൈ​​​റ്റ് എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്കു വി​​​സ വാ​​​ഗ്ദാ​​​നം ചെ​​​യ്ത് നി​​​ര​​​വ​​​ധി ആ​​​ളു​​​ക​​​ളി​​​ൽ​​​നി​​​ന്നും പ​​​ണം കൈ​​​പ്പ​​​റ്റു​​​ക​​​യാ​​​യി​​​രു​​​ന്നു. വി​​​വി​​​ധ ജി​​​ല്ല​​​ക​​​ളി​​​ലെ നാ​​​നൂ​​​റോ​​​ളം പേ​​​രി​​​ൽ​​​നി​​​ന്നാ​​​യി കോ​​​ടി​​​ക​​​ളാ​​​ണ് ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ത്.

ഇ​​​രു​​​പ​​​തി​​​നാ​​​യി​​​രം മു​​​ത​​​ൽ എ​​​ണ്‍​പ​​​തി​​​നാ​​​യി​​​രം​​​വ​​​രെ ഈ​​​ടാ​​​ക്കി​​​യാ​​​ണ് വി​​​സ വാ​​​ഗ്ദാ​​​നം ചെ​​​യ്ത​​​ത്. ചേ​​​ല​​​ക്ക​​​ര പോ​​​ലീ​​​സ് സ്റ്റേ​​​ഷ​​​നി​​​ൽ​​​ത​​​ന്നെ 36 പ​​​രാ​​​തി​​​ക​​​ളെ​​​ത്തി​​​യി​​​രു​​​ന്നു. മൂ​​​ന്നു​​​വ​​​ർ​​​ഷ​​​ത്തോ​​​ള​​​മാ​​​യി ഇ​​​യാ​​​ൾ സ്ഥാ​​​പ​​​നം ന​​​ട​​​ത്തി​​​വ​​​രു​​​ന്നു.

പ​​​ണം ത​​​ട്ടി​​​യെ​​​ടു​​​ത്ത​​​ശേ​​​ഷം വി​​​വി​​​ധ ലോ​​​ഡ്ജു​​​ക​​​ളി​​​ലാ​​​യി ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​ഞ്ഞി​​​രു​​​ന്ന ഇ​​​യാ​​​ളെ പോ​​​ലീ​​​സ് സം​​​ഘം ഷൊ​​​ർ​​​ണൂ​​​രി​​​ൽ​​​നി​​​ന്നാ​​​ണ് പി​​​ടി​​​കൂ​​​ടി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.