കൊ​ളം​ബി​യ​യി​ലെ കു​പ്ര​സി​ദ്ധ അ​ധോ​ലോ​ക നേ​താ​വ് ഒ​ട്ടോ​ണി​യ​ല്‍ പി​ടി​യി​ൽ
കൊ​ളം​ബി​യ​യി​ലെ കു​പ്ര​സി​ദ്ധ അ​ധോ​ലോ​ക നേ​താ​വ് ഒ​ട്ടോ​ണി​യ​ല്‍ പി​ടി​യി​ൽ
Sunday, October 24, 2021 2:30 PM IST
ബൊ​ഗോ​ട്ട: കൊ​ളം​ബി​യ​യി​ലെ കു​പ്ര​സി​ദ്ധ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​കാ​ര​നും അ​ധോ​ലോ​ക നേ​താ​വു​മാ​യ ഒ​ട്ടോ​ണി​യ​ല്‍( ഡൈ​റോ അ​ന്‍റോ​ണി​യോ ഉ​സു​ഗ) അ​റ​സ്റ്റി​ല്‍. കൊ​ളം​ബി​യ​യി​ലെ ആ​ന്‍റി​യോ​ക്വി​യ പ്ര​വ​ശ്യ​യി​ലെ ഉ​റാ​ബ​യി​ലു​ള്ള ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ ന​ട​ന്ന ഏ​റ്റു​മു​ട്ട​ലി​ലാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.



കൊ​ളം​ബി​യ​യി​ലെ കു​പ്ര​സി​ദ്ധ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​മാ​യ ഉ​സു​ഗ ക്ലാ​ന്‍റെ നേ​താ​വാ​ണ് ഒ​ട്ടോ​ണി​യ​ൽ. അ​മേ​രി​ക്ക​യി​ലേ​ക്ക് ഡ​സ​ൻ ക​ണ​ക്കി​ന് മ​യ​ക്കു​മ​രു​ന്ന് ക​ട​ത്തു​ക​യും പോ​ലീ​സു​കാ​ർ ഉ​ൾ​പ്പ​ടെ നി​ര​വ​ധി പേ​രെ കൊ​ല​പ്പെ​ടു​ത്തു​ക​യും പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത​വ​രെ മ​യ​ക്കു​മ​രു​ന്ന് ക​ച്ച​വ​ട​ത്തി​ന് ഉ​പ​യോ​ഗി​ക്കു​ക​യും തു​ട​ങ്ങി നി​ര​വ​ധി കേ​സു​ക​ളി​ലെ പ്ര​തി​യാ​ണ് ഇ​യാ​ൾ.

ഒ​ട്ടോ​ണി​യ​ലി​നെ സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ​ക്ക് കൈ​മാ​റു​ന്ന​വ​ർ​ക്ക് മൂ​ന്ന് ബി​ല്യ​ൺ പെ​സോ (ഏ​ക​ദേ​ശം 800,000 യു​എ​സ് ഡോ​ള​ർ) വ​രെ കൊ​ളം​ബി​യ​ൻ സ​ർ​ക്കാ​രും അ​ഞ്ച് മി​ല്യ​ൺ ഡോ​ള​ർ അ​മേ​രി​ക്ക​യും പാ​രി​തോ​ഷി​കം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

1990ക​ളി​ൽ രാ​ജ്യ​ത്തെ മ​യ​ക്കു​മ​രു​ന്ന് ശൃ​ഖ​ല നി​യ​ന്ത്രി​ച്ചി​രു​ന്ന കൊ​ടും​കു​റ്റ​വാ​ളി പാ​ബ്ലൊ എ​സ്കൊ​ബാ​റി​നെ വ​ധി​ച്ച​തി​നു ശേ​ഷം ന​ട​ത്തു​ന്ന ഏ​റ്റ​വും വ​ലി​യ ഓ​പ്പ​റേ​ഷ​നാ​യാ​ണ് ഒ​ട്ടോ​ണി​യ​ലി​ന്‍റെ അ​റ​സ്റ്റി​നെ കൊ​ളം​ബി​യ​ൻ സ​ർ​ക്കാ​ർ ക​ണ​ക്കാ​ക്കു​ന്ന​ത്. ഒ​ട്ടോ​ണി​യ​ലി​നെ പി​ടി​കൂ​ടു​ന്ന​തി​നി​ടെ കു​റ്റ​വാ​ളി​ക​ളു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ കൊ​ല്ല​പ്പെ​ട്ടു.

കൊ​ളം​ബി​യ​യി​ലെ ഏ​റ്റ​വും വ​ലി​യ മ​യ​ക്കു​മ​രു​ന്ന് ക​ട​ത്ത് സം​ഘ​ത്തി​ന്‍റെ ത​ല​വ​നെ പി​ടി​കൂ​ടി​യ​ത് പ്ര​സി​ഡ​ന്‍റ് ഇ​വാ​ൻ ഡ്യൂ​ക്ക് സ​ർ​ക്കാ​രി​ന്‍റെ വി​ജ​യ​മാ​യാ​ണ് ക​ണ​ക്കാ​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.