ഷോ​പ്പി​യാ​നി​ൽ ആ​പ്പി​ൾ ക​ച്ച​വ​ട​ക്കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു; സി​ആ​ർ​പി​എ​ഫ് വെ​ടി​വ​ച്ചു​കൊ​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ
ഷോ​പ്പി​യാ​നി​ൽ ആ​പ്പി​ൾ ക​ച്ച​വ​ട​ക്കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു; സി​ആ​ർ​പി​എ​ഫ് വെ​ടി​വ​ച്ചു​കൊ​ന്ന​തെ​ന്ന് നാ​ട്ടു​കാ​ർ
Sunday, October 24, 2021 5:58 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ലെ ഷോ​പ്പി​യാ​നി​ൽ സു​ര​ക്ഷാ സേ​ന​യു​ടെ കാ​മ്പി​നു സ​മീ​പം ആ​പ്പി​ൾ ക​ച്ച​വ​ട​ക്കാ​ര​ൻ വെ​ടി​യേ​റ്റു മ​രി​ച്ചു. ഞാ​യ​റാ​ഴ്ച രാ​വി​ലെ ഷോ​പ്പി​യാ​നി​ലെ സൈ​ൻ​പോ​ർ ഗ്രാ​മ​ത്തി​ലാ​യി​രു​ന്നു സം​ഭ​വം. ഷാ​ഹി​ദ് അ​ജാ​സ് (20) എ​ന്ന​യാ​ളാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്.

സം​ഭ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സു​ര​ക്ഷാ സേ​ന​യും നാ​ട്ടു​കാ​രും വ്യ​ത്യ​സ്ത ക​ഥ​ക​ളാ​ണ് പ​റ​യു​ന്ന​ത്. ആ​പ്പി​ൾ വി​ൽ​ക്കു​ന്ന വാ​ഹ​ന​ത്തി​ന് അ​ടു​ത്തു​ത​ന്നെ​യാ​ണ് അ​ജാ​സി​ന്‍റെ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. പോ​ലീ​സ് പ​റ​യു​ന്ന​ത് ഏ​റ്റു​മു​ട്ട​ലി​ലാ​ണ് അ​ജാ​സ് കൊ​ല്ല​പ്പെ​ട്ട​തെ​ന്നാ​ണ്. രാ​വി​ലെ 10.30 ന് ​സി​ആ​ർ​പി​എ​ഫി​നു നേ​രെ തീ​വ്ര​വാ​ദി ആ​ക്ര​മ​ണം ഉ​ണ്ടാ​യെ​ന്നും തി​രി​ച്ച​ടി​ച്ചെ​ന്നും പോ​ലീ​സ് പ​റ​യു​ന്നു.

എ​ന്നാ​ൽ പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്ന​ത് തൊ​ട്ട​ടു​ത്തു​നി​ന്ന് അ​ജാ​സി​നെ വെ​ടി​വ​ച്ചു വീ​ഴ്ത്തു​ക​യാ​യി​രു​ന്നെ​ന്നാ​ണ്. സി​ആ​ർ​പി​എ​ഫ് ക്യാ​മ്പി​നു സ​മീ​പം അ​ജാ​സി​നെ സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ർ ത​ട​യു​ക​യും വാ​ക്കേ​റ്റം ഉ​ണ്ടാ​കു​ക​യും ചെ​യ്തു. ഇ​തോ​ടെ സി​ആ​ർ​പി​എ​ഫ് ചെ​റു​പ്പ​ക്കാ​ര​നു നേ​രെ വെ​ടി​യു​തി​ർ​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​സ്ഥ​ല​ത്തു ത​ന്നെ അ​ജാ​സ് മ​രി​ച്ചു​വീ​ണു-​പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.