ഇ​ന്ത്യ ക​വ​ർ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്ക​ണം: ഫ​റൂ​ഖ് അ​ബ്ദു​ള്ള
ഇ​ന്ത്യ ക​വ​ർ​ന്ന പാ​ക്കി​സ്ഥാ​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്ക​ണം: ഫ​റൂ​ഖ് അ​ബ്ദു​ള്ള
Sunday, October 24, 2021 8:05 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ൽ ശാ​ശ്വ​ത​സ​മാ​ധാ​ന​ത്തി​നാ​യി പാ​ക്കി​സ്ഥാ​നു​മാ​യി ച​ർ​ച്ച ന​ട​ത്ത​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് നേ​താ​വും മു​ൻ മു​ഖ്യ​മ​ന്ത്രി​യു​മാ​യ ഫ​റൂ​ഖ് അ​ബ്ദു​ള്ള. പാ​ക്കി​സ്ഥാ​ൻ ച​ർ​ച്ച​യ്ക്കു ത​യാ​റാ​വു​ന്ന​തു​വ​രെ ജ​മ്മു​കാ​ഷ്മീ​രി​ൽ സ​മാ​ധാ​നം പു​ല​രി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പൂ​ഞ്ചി​ൽ പൊ​തു​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു ഫ​റൂ​ഖ് അ​ബ്ദു​ള്ള. കേ​ന്ദ്രം ജ​മ്മു​കാ​ഷ്മീ​രി​നോ​ട് സ​ത്യ​സ​ന്ധ​ത​കാ​ട്ടി​യി​ല്ല. മേ​ഖ​ല​യെ കേ​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​മാ​ക്കി. എ​ന്നാ​ൽ നാ​ഷ​ണ​ൽ കോ​ൺ​ഫ​റ​ൻ​സ് അ​ധി​കാ​ര​ത്തി​ൽ എ​ത്തി​യാ​ൽ ആ​ർ​ട്ടി​ക്കി​ൾ 370, 35എ ​എ​ന്നി​വ പു​നഃ​സ്ഥാ​പി​ക്കും- മു​ൻ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​ന്ത്യ ക​വ​ർ​ന്നെ​ടു​ത്ത പാ​ക്കി​സ്ഥാ​ന്‍റെ അ​വ​കാ​ശ​ങ്ങ​ൾ പു​ന​സ്ഥാ​പി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.