കാലവർഷം തുലാവർഷത്തിനു വഴിമാറുന്നു; നാ​ല് ജി​ല്ല​ക​ളി​ൽ ചൊവ്വാഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട്
കാലവർഷം തുലാവർഷത്തിനു വഴിമാറുന്നു; നാ​ല് ജി​ല്ല​ക​ളി​ൽ ചൊവ്വാഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട്
Sunday, October 24, 2021 8:22 PM IST
തി​രു​വ​ന​ന്ത​പു​രം: അ​ടു​ത്ത 48 മ​ണി​ക്കൂ​റി​നു​ള്ളി​ൽ കാ​ല​വ​ർ​ഷം പി​ൻ​വാ​ങ്ങു​ക​യും തു​ലാ​വ​ർ​ഷം പെ​യ്തു തു​ട​ങ്ങു​മെ​ന്നും കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം. കാ​ല​വ​ർ​ഷ​ത്തി​ന്‍റെ പി​ൻ​വാ​ങ്ങ​ലും തു​ലാ​വ​ർ​ഷ​ത്തി​ന്‍റെ വ​ര​വും ഇ​ക്കു​റി ഒ​രേ ദി​വ​സം ത​ന്നെ​യാ​യി​രി​ക്കും.

സം​സ്ഥാ​ന​ത്ത് ഈ ​ദി​വ​സ​ങ്ങ​ളി​ൽ അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യു​ണ്ട്. നാ​ല് ജി​ല്ല​ക​ളി​ൽ ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചു. കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ഇ​ടു​ക്കി ജി​ല്ല​ക​ളി​ലാ​ണ് ചൊവ്വാഴ്ച ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.

ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള മ​റ്റു ജി​ല്ല​ക​ളി​ൽ ചൊവ്വാഴ്ച യെ​ല്ലോ അ​ല​ർ​ട്ടും പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ആ​ല​പ്പു​ഴ, ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ തിങ്കളാഴ്ചയും തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ഒ​ഴി​കെ​യു​ള്ള ജി​ല്ല​ക​ളി​ൽ ബു​ധ​നാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച​താ​യി കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്രം അ​റി​യി​ച്ചു.

ഓ​റ​ഞ്ച് അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട ജി​ല്ല​ക​ളി​ലെ ഒ​റ്റ​പ്പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ൽ 20 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള അ​തി​ശ​ക്ത​മാ​യ മ​ഴ​യ്ക്കും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ച ജി​ല്ല​ക​ളി​ൽ 11 സെ​ന്‍റീ​മീ​റ്റ​ർ വ​രെ​യു​ള്ള ശ​ക്ത​മാ​യ മ​ഴ​യ്ക്കു​മാ​ണ് സാ​ധ്യ​ത.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.