ഷ​ഹീ​ൻ കൊ​ടു​ങ്കാ​റ്റി​ൽ ആ​ടി​യു​ല​ഞ്ഞ് ഇ​ന്ത്യ; പാ​ക്കി​സ്ഥാ​ന് 152 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
ഷ​ഹീ​ൻ കൊ​ടു​ങ്കാ​റ്റി​ൽ ആ​ടി​യു​ല​ഞ്ഞ് ഇ​ന്ത്യ; പാ​ക്കി​സ്ഥാ​ന് 152 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം
Sunday, October 24, 2021 9:37 PM IST
ദു​ബാ​യ്: ട്വ​ന്‍റി-20 ലോ​ക​ക​പ്പ് സൂ​പ്പ​ർ 12 ഗ്രൂ​പ്പ് പോ​രാ​ട്ട​ത്തി​ൽ ഇ​ന്ത്യ​ക്കെ​തി​രെ പാ​ക്കി​സ്ഥാ​ന് 152 റ​ൺ​സ് വി​ജ​യ​ല​ക്ഷ്യം. ക്യാ​പ്റ്റ​ൻ വി​രാ​ട് കോ​ഹ്‌​ലി​യു​ടെ അ​ർ​ധ സെ​ഞ്ചു​റി മി​ക​വി​ലാ​ണ് ഇ​ന്ത്യ ഭേ​ദ​പ്പെ​ട്ട സ്കോ​ർ സ്വ​ന്ത​മാ​ക്കി​യ​ത്.

ഷ​ഹീ​ൻ അ​ഫ്രീ​ദി കൊ​ടു​ങ്കാ​റ്റി​ൽ ആ​ടി​യു​ല​ഞ്ഞ ടീം ​ഇ​ന്ത്യ​യെ കോ​ഹ്‌​ലി​യും (57) ഋ​ഷ​ഭ് പ​ന്തും (39) നാ​ണ​ക്കേ​ടി​ൽ​നി​ന്ന് ര​ക്ഷി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു. രോ​ഹി​ത് ശ​ർ​മ​യെ ഗോ​ൾ​ഡ​ൻ ഡ​ക്കും കെ.​എ​ൽ രാ​ഹു​ലി​നെ ബൗ​ൾ​ഡാ​ക്കി​യും ഷ​ഹീ​ൻ ഇ​ന്ത്യ​യെ തു​ട​ക്ക​ത്തി​ലെ വി​റ​പ്പി​ച്ചു. സൂ​ര്യ​കു​മാ​ർ യാ​ദ​വി​നെ (11) ഹ​സ​ൻ അ​ലി​യും പു​റ​ത്താ​ക്കി​യ​തോ​ടെ ഇ​ന്ത്യ പ​ത​റി.

പി​ന്നീ​ട് ക്രീ​സി​ൽ ഒ​ന്നി​ച്ച പ​ന്തും ക്യാ​പ്റ്റ​നും ചേ​ർ​ന്ന് ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 40 പ​ന്തി​ൽ 53 റ​ൺ​സ് ആ​ണ് ഇ​രു​വ​രും ചേ​ർ​ന്ന് അ​ടി​ച്ചെ​ടു​ത്ത​ത്. പ​ന്തി​നെ ഷ​ഹ​ബാ​ദ് ഖാ​ൻ പു​റ​ത്താ​ക്കി​യ​തോ​ടെ ഇ​ന്ത്യ​യു​ടെ പി​ടി അ​യ​ഞ്ഞു.

ര​ണ്ടാം സ്പെ​ല്ലി​ൽ കോ​ഹ്‌​ലി​യെ പു​റ​ത്താ​ക്കി ഷ​ഹീ​ൻ ഇ​ന്ത്യ​ൻ കു​തി​പ്പ് ത​ട​ഞ്ഞു. ഫോം ​ഔ​ട്ടാ​ണെ​ന്ന് ഒ​രി​ക്ക​ൽ കൂ​ടി തെ​ളി​യി​ച്ച ഹാ​ർ​ദി​ക് പാ​ണ്ഡ്യ​ക്കും (11) ജ​ഡേ​ജ​യ്ക്കും അ​വ​സാ​ന ഓ​വ​റു​ക​ളി​ൽ ആ​ഞ്ഞ​ടി​ക്കാ​നാ​യി​ല്ല. ഇ​ന്ത്യ 151 ൽ ​ഒ​തു​ങ്ങി. പാ​ക്കി​സ്ഥാ​ന്‍റെ ഉ​ജ്വ​ല ഫീ​ൽ​ഡിം​ഗും ഇ​ന്ത്യ​യു​ടെ റ​ൺ ഒ​ഴു​ക്ക് ത​ട​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.