ജി​ൽ​ജി​ല്ലാ​യി ഫി​ൽ...​ബ്രൈ​റ്റ​ണെ ത​ക​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ സി​റ്റി
ജി​ൽ​ജി​ല്ലാ​യി ഫി​ൽ...​ബ്രൈ​റ്റ​ണെ ത​ക​ർ​ത്ത് മാ​ഞ്ച​സ്റ്റ​ർ സി​റ്റി
Monday, October 25, 2021 2:16 AM IST
ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗ് ഫു​ട്ബോ​ളി​ൽ യു​വ​താ​രം ഫി​ൽ ഫോ​ഡ​ന്‍റെ മി​ന്നും പ്ര​ക​ട​ന​ത്തി​ന്‍റെ ബ​ല​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് ഏ​ക​പ​ക്ഷീ​യ ജ​യം. എ​വേ പോ​രാ​ട്ട​ത്തി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി 4-1ന് ​ബ്രൈ​റ്റ​ണെ കീ​ഴ​ട​ക്കി. ര​ണ്ടു ഗോ​ള​ടി​ക്കു​ക​യും ഒ​രു ഗോ​ളി​നു വ​ഴി​യൊ​രു​ക്കു​ക​യും ചെ​യ്ത ഫി​ൽ ഫോ​ഡ​ൻ ആ​യി​രു​ന്നു സി​റ്റി​യു​ടെ വി​ജ​യ​ത്തി​ൽ നി​ർ​ണാ​യ​ക സ്വാ​ധീ​നം ചെ​ലു​ത്തി​യ​ത്.

28, 31 മി​നി​റ്റു​ക​ളി​ലാ​യി​രു​ന്നു ഫോ​ഡ​ന്‍റെ ഗോ​ൾ. റി​യാ​ദ് മ​ഹ്റെ​സി​ന്‍റെ (90+5’) ഗോ​ളി​നാ​യി​രു​ന്നു ഫോ​ഡ​ൻ വ​ഴി​യൊ​രു​ക്കി​യ​ത്. 13-ാം മി​നി​റ്റി​ൽ ഗു​ണ്‍​ഗോ​ഗ​നി​ലൂ​ടെ സി​റ്റി ഗോ​ള​ടി​ക്കു തു​ട​ക്ക​മി​ട്ടു. ഇ​രു​പ​ത്തൊ​ന്നു​കാ​ര​നാ​യ ഫി​ൽ ഫോ​ഡ​ൻ പ്രീ​മി​യ​ർ ലീ​ഗി​ൽ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്കാ​യി ഒ​രു മ​ത്സ​ര​ത്തി​ൽ മൂ​ന്നു ഗോ​ളി​ൽ നേ​രി​ട്ട് ഇ​ട​പെ​ടു​ന്ന​ത് ഇ​താ​ദ്യ​മാ​ണ്.

മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ വാ​റ്റ്ഫോ​ഡ് 5-2ന് ​എ​വ​ർ​ട്ട​ണി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ൾ സ​താം​പ്ട​ണും ബേ​ണ്‍​ലി​യും 2-2നും ​ക്രി​സ്റ്റ​ൽ പാ​ല​സും ന്യൂ​കാ​സി​ലും 1-1നും ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു. ലീ​ഡ്സ് x വൂ​ൾ​വ്സ് മ​ത്സ​ര​വും 1-1ൽ ​ക​ലാ​ശി​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.