മു​ല്ല​പ്പെ​രി​യാ​റി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം; മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച് സ​തീ​ശ​ൻ
മു​ല്ല​പ്പെ​രി​യാ​റി​ൽ സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണം; മു​ഖ്യ​മ​ന്ത്രി​യു​മാ​യി സം​സാ​രി​ച്ച് സ​തീ​ശ​ൻ
Monday, October 25, 2021 10:56 AM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 136 അ​ടി ആ​യ​തോ​ടെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ൻ. തു​ട​ർ​ച്ച​യാ​യി ഉ​ണ്ടാ​കു​ന്ന പ്ര​കൃ​തി ക്ഷോ​ഭ​ങ്ങ​ളു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജ​ന​ങ്ങ​ളി​ൽ ഭീ​തി നി​ഴ​ലി​ക്കു​ന്നു​ണ്ടെ​ന്നും സ​തീ​ശ​ൻ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ൽ കു​റി​ച്ചു.

മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യം ഫോ​ണി​ൽ സം​സാ​രി​ച്ചു. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നും, സു​ര​ക്ഷ​യ്ക്കും ഹ്ര​സ്വ കാ​ല​ത്തേ​ക്കും ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​മു​ള്ള പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്ക​ണ​മെ​ന്നും സ​തീ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

മു​ല്ല​പെ​രി​യാ​ർ അ​ണ​ക്കെ​ട്ടി​ൽ ജ​ല​നി​ര​പ്പ് 136 അ​ടി ആ​യ​തോ​ടെ ജ​ന​ങ്ങ​ൾ ആ​ശ​ങ്ക​യി​ലാ​ണ്. ക​ഴി​ഞ്ഞ നാ​ല് വ​ർ​ഷ​മാ​യി തു​ട​രെ ഉ​ണ്ടാ​വു​ന്ന പ്ര​കൃ​തി​ക്ഷോ​ഭ​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ കൂ​ടി​യാ​കാം, ജ​ന​ങ്ങ​ൾ അ​വ​രു​ടെ ആ​ശ​ങ്ക​യും ഉ​ത്ക​ണ്ഠ​യും പ​ങ്കു​വ​യ്ക്കു​ന്ന​ത്. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ൽ ഉ​ള്ള പ്ര​തി​ക​ര​ണ​ങ്ങ​ളി​ൽ ജ​ന​ങ്ങ​ളു​ടെ ഭീ​തി നി​ഴ​ലി​ക്കു​ന്നു​ണ്ട്.

മു​ഖ്യ​മ​ന്ത്രി​യു​മാ​യി ഇ​ക്കാ​ര്യം ഫോ​ണി​ൽ സം​സാ​രി​ച്ചു. സ​ർ​ക്കാ​ർ ഇ​ട​പെ​ട​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടു. മു​ല്ല​പ്പെ​രി​യാ​റി​ലെ ജ​ല​നി​ര​പ്പ് ക്ര​മീ​ക​രി​ക്കു​ന്ന​തി​നും , സു​ര​ക്ഷ​യ്ക്കും ഹ്ര​സ്വ കാ​ല​ത്തേ​ക്കും ദീ​ർ​ഘ​കാ​ല​ത്തേ​ക്കു​മു​ള്ള പ​ദ്ധ​തി​ക​ൾ സ​ർ​ക്കാ​ർ ആ​വി​ഷ്ക​രി​ക്ക​ണം. അ​തി​ലൂ​ടെ മാ​ത്ര​മേ ജ​ന​ങ്ങ​ളു​ടെ ആ​ശ​ങ്ക അ​ക​റ്റാ​ൻ ക​ഴി​യു. ഈ ​വി​ഷ​യം നി​യ​മ​സ​ഭ​യി​ലും ഉ​ന്ന​യി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.