"അ​വ​നു ന​ല്ല ഭാ​വി​യു​ണ്ട്, ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ലാ​ക്ക​ണം': ഷാ​രൂ​ഖി​നോ​ട് കേ​ന്ദ്ര​മ​ന്ത്രി
"അ​വ​നു ന​ല്ല ഭാ​വി​യു​ണ്ട്, ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ലാ​ക്ക​ണം': ഷാ​രൂ​ഖി​നോ​ട് കേ​ന്ദ്ര​മ​ന്ത്രി
Monday, October 25, 2021 12:21 PM IST
ന്യൂ​ഡ​ൽ​ഹി: ആ​ര്യ​ൻ ഖാ​നെ ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ലാ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്ര​മ​ന്ത്രി രാം​ദാ​സ് അ​ത്താ​വാ​ലെ. ചെ​റു​പ്രാ​യ​ത്തി​ൽ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​യാ​കു​ന്ന​ത് ന​ല്ല​ത​ല്ലെ​ന്നും ഏ​താ​നും മാ​സ​ത്തേ​ക്ക് അ​വ​നെ ല​ഹ​രി​വി​മു​ക്ത കേ​ന്ദ്ര​ത്തി​ലേ​ക്ക് മാ​റ്റ​ണ​മെ​ന്നു​മാ​ണ് ഷാ​രൂ​ഖ് ഖാ​നോ​ട് കേ​ന്ദ്ര​മ​ന്ത്രി​യു​ടെ ഉ​പ​ദേ​ശം.

ആ​ര്യ​ന് ന​ല്ല ഭാ​വി​യു​ണ്ട്. അ​വ​നെ ജ​യി​ലി​ൽ ഇ​ടു​ന്ന​തി​ന് പ​ക​രം ഒ​ന്നോ ര​ണ്ടോ മാ​സം ല​ഹ​രി വി​മു​ക്ത കേ​ന്ദ്ര​ങ്ങ​ളി​ലേ​ക്കാ​ണ് മാ​റ്റേ​ണ്ട​ത്. ഈ ​രാ​ജ്യ​ത്ത് ഇ​തി​നാ​യി ഒ​ട്ടേ​റെ കേ​ന്ദ്ര​ങ്ങ​ളു​ണ്ട്. അ​പ്പോ​ൾ അ​വ​ന്‍റെ എ​ല്ലാ ശീ​ല​വും മാ​റി​ക്കൊ​ള്ളും- കേ​ന്ദ്ര​മ​ന്ത്രി പ​റ​ഞ്ഞു.

എ​ൻ​സി​ബി സോ​ണ​ൽ ഡ‍​യ​റ​ക്ട​ർ സ​മീ​ർ വാ​ങ്ക​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം മൂ​ന്നി​നാ​ണ്, മും​ബൈ തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ട ആ​ഡം​ബ​ര ക​പ്പ​ലി​ൽ റെ​യ്ഡ് ന​ട​ത്തി ആ​ര്യ​ൻ ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ളെ അ​റ​സ്റ്റ്ചെ​യ്ത​ത്. ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മും​ബൈ ആ​ർ​ത​ർ റോ​ഡ് ജ​യി​ലി​ൽ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി തു​ട​രു​ക​യാ​ണ് ആ​ര്യ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.