"ഞ​ങ്ങ​ളും ഇ​ന്ത്യ​ക്കാ​രാ​ണ്, ഉ​പ​ദ്ര​വി​ക്ക​രു​ത്': പാ​ക് ജ​യ​ത്തി​ന് പി​ന്നാ​ലെ കാ​ഷ്മീ​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ർ​ദ​നം
"ഞ​ങ്ങ​ളും ഇ​ന്ത്യ​ക്കാ​രാ​ണ്, ഉ​പ​ദ്ര​വി​ക്ക​രു​ത്': പാ​ക് ജ​യ​ത്തി​ന് പി​ന്നാ​ലെ കാ​ഷ്മീ​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് മ​ർ​ദ​നം
Monday, October 25, 2021 12:52 PM IST
ച​ണ്ഡി​ഗ​ഡ്: പാ​ക്കി​സ്ഥാ​നെ​തി​രാ​യ ആ​ദ്യ ട്വന്‍റി-20 ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ പ​ഞ്ചാ​ബി​ൽ കാ​ഷ്മീ​രി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. സം​ഗ്രൂ​രി​ലെ ഭാ​യ് ഗു​ർ​ദാ​സ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജി​ലാ​ണ് സം​ഭ​വം.

ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ളാ​ണ് ആക്രമണം നടത്തിയതെന്നാണ് ആ​രോ​പ​ണം. ഞ​ങ്ങ​ൾ മ​ത്സ​രം കാ​ണു​ക​യാ​യി​രു​ന്നു. ഇ​തി​നി​ടെ, ഇ​വി​ടേ​ക്ക് എ​ത്തി​യ യു​പി​യി​ൽ​നി​ന്നു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഞ​ങ്ങ​ൾ​ക്ക് നേ​രെ ആ​ക്രോ​ശി​ച്ചു. പി​ന്നാ​ലെ മ​ർ​ദി​ക്കു​ക​യും മു​റി അ​ടി​ച്ചു ത​ക​ർ​ക്കു​ക​യും ചെ​യ്തു.

ഞ​ങ്ങ​ളും ഇ​വി​ടെ പ​ഠി​ക്കാ​ൻ വ​ന്ന​വ​രാ​ണ്. എ​ന്താ​ണ് ഉ​ണ്ടാ​യ​തെ​ന്ന് നി​ങ്ങ​ൾ​ക്ക് അ​റി​യാം. ഉ​പ​ദ്ര​വി​ക്ക​രു​ത്. ഞ​ങ്ങ​ളും ഇ​ന്ത്യ​ക്കാ​ർ ത​ന്നെ​യാ​ണെ​ന്നും ഒ​രു വി​ദ്യാ​ർ​ഥി പ​റ​ഞ്ഞു. അ​തേ​സ​മ​യം, സം​ഭ​വ​ത്തെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കു​ക​യാ​ണെ​ന്നും സ്ഥി​തി​ഗ​തി​ക​ൾ നി​യ​ന്ത്ര​ണ​വി​ധേ​യ​മാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.