കേ​സ് ഒ​തു​ക്കാ​ൻ കൈ​ക്കൂ​ലി: സ​മീ​ർ വാ​ങ്ക​ഡെ​യ്ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം
കേ​സ് ഒ​തു​ക്കാ​ൻ കൈ​ക്കൂ​ലി: സ​മീ​ർ വാ​ങ്ക​ഡെ​യ്ക്കെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം
Monday, October 25, 2021 4:29 PM IST
മും​ബൈ: ആ​ര്യ​ന്‍ ഖാ​ന്‍ പ്ര​തി​യാ​യ ല​ഹ​രി​മ​രു​ന്ന് കേ​സി​ല്‍ കൈ​ക്കൂ​ലി ആ​രോ​പ​ണം ഉ​യ​ര്‍​ന്ന​തോ​ടെ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ സ​മീ​ർ വാ​ങ്ക​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​ത്തി​നെ​തി​രേ വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വി​ട്ട് എ​ൻ​സി​ബി. ഏ​ജ​ന്‍​സി​യു​ടെ ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലാ​യ ഗ്യാ​നേ​ശ്വ​ര്‍ സിം​ഗാ​ണ് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ല്‍​കു​ക.

ആ​ഡം​ബ​ര ക​പ്പ​ലി​ലെ ല​ഹ​രി​പാ​ർ​ട്ടി​ക്കി​ടെ അ​റ​സ്റ്റി​ലാ​യ ആ​ര്യ​ൻ ഖാ​നെ മോ​ചി​പ്പി​ക്കു​ന്ന​തി​നു പി​താ​വ് ഷാ​രൂ​ഖ് ഖാ​നോ​ടു നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ ബ്യൂ​റോ ഉ​ദ്യോ​ഗ​സ്ഥ​രും മ​റ്റു​ചി​ല​രും 25 കോ​ടി രൂ​പ കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​താ​യാ​ണ് കേ​സി​ലെ ദൃ​ക്സാ​ക്ഷി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

കേ​സി​ലെ സാ​ക്ഷി​യാ​യ പ്ര​ഭാ​ക​ര്‍ സ​യി​ലി​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ സം​ബ​ന്ധി​ച്ചു​ള്ള വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് മും​ബൈ​യി​ലെ എ​ൻ​സി​ബി ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഡ​യ​റ​ക്ട​ര്‍ ജ​ന​റ​ലി​ന് കൈ​മാ​റി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​ജി​ല​ൻ​സ് അ​ന്വേ​ഷ​ണം.

എ​ൻ​സി​ബി ഉ​ദ്യോ​ഗ​സ്ഥ​രും ഗോ​സ​വി​യും സാം ​ഡി​സൂ​സ എ​ന്ന​യാ​ളും ചേ​ർ​ന്നാ​ണ് 25 കോ​ടി കൈ​ക്കൂ​ലി ആ​വ​ശ്യ​പ്പെ​ട്ട​തെ​ന്നാ​ണു പ്ര​ഭാ​ക​ർ സ​യി​ലി​ന്‍റെ ആ​രോ​പ​ണം. ഗോ​സ​വി​യു​ടെ സു​ര​ക്ഷാ​ഗാ​ർ​ഡാ​ണു പ്ര​ഭാ​ക​ർ സ​യി​ൽ.

സാം ​ഡി​സൂ​സ​യും ഗോ​സ​വി​യും ത​മ്മി​ൽ 18 കോ​ടി രൂ​പ​യു​ടെ ഇ​ട​പാ​ട് ന​ട​ത്തു​ന്ന​തു താ​ൻ കേ​ട്ടെ​ന്നും ഇ​തി​ൽ 8 കോ​ടി രൂ​പ സ​മീ​ർ വാ​ങ്ക​ഡെ​യ്ക്കു ന​ൽ​കി​യെ​ന്നു​മാ​ണു സ​യി​ൽ പ​റ​യു​ന്ന​ത്. ഗോ​സ​വി ത​ന്‍റെ കൈ​യി​ലും പ​ണം ത​ന്നെ​ന്നും അ​തു സാം ​ഡി​സൂ​സ​യ്ക്കു കൈ​മാ​റി​യെ​ന്നും പ്ര​ഭാ​ക​ർ പ​റ​ഞ്ഞു. ഗോ​സ​വി ഒ​ളി​വി​ലാ​ണെ​ന്നും ത​ന്‍റെ ജീ​വ​നു ഭീ​ഷ​ണി​യു​ണ്ടെ​ന്നും പ്ര​ഭാ​ക​ർ തു​ട​ർ​ന്നു.

എ​ൻ​സി​ബി സോ​ണ​ൽ ഡ‍​യ​റ​ക്ട​ർ സ​മീ​ർ വാ​ങ്ക​ഡെ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഈ ​മാ​സം മൂ​ന്നി​നാ​ണ്, മും​ബൈ തീ​ര​ത്ത് ന​ങ്കൂ​ര​മി​ട്ട ആ​ഡം​ബ​ര ക​പ്പ​ലി​ൽ റെ​യ്ഡ് ന​ട​ത്തി ആ​ര്യ​ൻ ഉ​ൾ​പ്പെ​ടെ പ്ര​തി​ക​ളെ അ​റ​സ്റ്റ്ചെ​യ്ത​ത്. ജാ​മ്യം ല​ഭി​ക്കാ​ത്ത​തി​നെ​ത്തു​ട​ർ​ന്ന് മും​ബൈ ആ​ർ​ത​ർ റോ​ഡ് ജ​യി​ലി​ൽ വി​ചാ​ര​ണ​ത്ത​ട​വു​കാ​ര​നാ​യി തു​ട​രു​ക​യാ​ണ് ആ​ര്യ​ൻ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.