മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള കു​ട്ടി​ക്ക് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം; പ്ര​തി​ക്ക് 30 വ​ർ​ഷം ത​ട​വു​ശി​ക്ഷ
മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള കു​ട്ടി​ക്ക് പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​നം; പ്ര​തി​ക്ക് 30 വ​ർ​ഷം ത​ട​വു​ശി​ക്ഷ
Monday, October 25, 2021 4:53 PM IST
തി​രു​വ​ന​ന്ത​പു​രം: മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള കു​ട്ടി​യെ പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ കേ​സി​ലെ പ്ര​തി​ക്ക് 30 വ​ര്‍​ഷം ത​ട​വും നാ​ല്‍​പ്പ​തി​നാ​യി​രം രൂ​പ പി​ഴ​യും. തി​രു​വ​ന​ന്ത​പു​രം മ​ണ്ണ​ന്ത​ല സ്വ​ദേ​ശി മു​രു​ക​നെ(47)​നെ​യാ​ണ് അ​തി​വേ​ഗ സ്‌​പെ​ഷ​ല്‍ കോ​ട​തി ശി​ക്ഷി​ച്ച​ത്. പി​ഴ​യൊ​ടു​ക്കി​യി​ല്ലെ​ങ്കി​ല്‍ ഒ​രു വ​ര്‍​ഷ​വും ഒ​ന്‍​പ​ത് മാ​സ​വും കൂ​ടി ത​ട​വ് ശി​ക്ഷ അ​നു​ഭ​വി​ക്ക​ണം.

2018 ഒ​ക്ടോ​ബ​ര്‍13​നാ​ണ് സം​ഭ​വം ന​ട​ന്ന​ത്. പ്ര​തി മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള കു​ട്ടി​യെ അ​യ​ല്‍​വാ​സി​യാ​യ പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി വീ​ട്ടി​ല്‍ വി​ളി​ച്ചു​വ​രു​ത്തി പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. പു​റ​ത്തു​പ​റ​ഞ്ഞാ​ല്‍ കൊ​ന്നു​ക​ള​യു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

എ​ന്നാ​ല്‍ കു​ട്ടി അ​മ്മ​യോ​ട് വി​വ​രം പ​റ​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വം പു​റ​ത്താ​യ​ത്. തു​ട​ര്‍​ന്ന് അ​മ്മ മ​ണ്ണ​ന്ത​ല പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യും പ്ര​തി​യെ പോ​ലീ​സ് പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.