മും​ബൈ ല​ഹ​രി​കേ​സ്; അ​ന​ന്യ പാ​ണ്ഡെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​ല്ല
മും​ബൈ ല​ഹ​രി​കേ​സ്; അ​ന​ന്യ പാ​ണ്ഡെ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​യി​ല്ല
Monday, October 25, 2021 5:29 PM IST
മും​ബൈ: ബോ​ളി​വു​ഡ് താ​രം ഷാ​രൂ​ഖ് ഖാ​ന്‍റെ മ​ക​ന്‍ ആ​ര്യ​ന്‍ ഖാ​ന്‍ ഉ​ള്‍​പ്പെ​ട്ട ല​ഹ​രി മ​രു​ന്ന് കേ​സി​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ന​ടി അ​ന​ന്യ പാ​ണ്ഡെ ഇ​ന്ന് ഹാ​ജ​രാ​യി​ല്ല. വ്യ​ക്തി​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ല്‍ ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ ക​ഴി​യി​ല്ലെ​ന്ന് അ​ന​ന്യ പാ​ണ്ഡെ എ​ന്‍​സി​ബി​യെ അ​റി​യി​ച്ചു.

ചോ​ദ്യം ചെ​യ്യ​ല്‍ മ​റ്റൊ​രു ദി​വ​സ​ത്തേ​ക്ക് മാ​റ്റി​വ​യ്ക്ക​ണ​മെ​ന്ന് ന​ടി അ​ഭ്യ​ര്‍​ഥി​ച്ചു. അ​ന​ന്യ​യു​ടെ അ​ഭ്യ​ര്‍​ഥ​ന എ​ന്‍​സി​ബി അം​ഗീ​ക​രി​ച്ച​താ​യാ​ണ് റി​പ്പോ​ര്‍​ട്ട്.

ആ​ര്യ​ന്‍​ഖാ​നു​മാ​യി ന​ട​ത്തി​യ വാ​ട്‌​സ്ആ​പ്പ് ചാ​റ്റു​ക​ളു​ടെ പേ​രി​ലാ​ണ് അ​ന​ന്യ പാ​ണ്ഡ എ​ന്‍​സി​ബി​യു​ടെ നോ​ട്ട​പ്പു​ള്ളി​യാ​യ​ത്. അ​ന​ന്യ​യു​ടെ വീ​ട്ടി​ല്‍ റെ​യ്ഡ് ന​ട​ത്തി​യ എ​ന്‍​സി​ബി മൊ​ബൈ​ല്‍ ഫോ​ണ്‍, ലാ​പ്പ്‌​ടോ​പ്പ് തു​ട​ങ്ങി​യ ഇ​ല​ക്ട്രോ​ണി​ക്‌​സ് ഉ​പ​ക​ര​ണ​ങ്ങ​ള്‍ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ര​ണ്ട് പ്രാ​വ​ശ്യം ചോ​ദ്യം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് തി​ങ്ക​ളാ​ഴ്ച വീ​ണ്ടും ഹാ​ജ​രാ​ക​ണ​മെ​ന്ന് എ​ൻ​സി​ബി അ​ന​ന്യ​യോ​ട് ആ​വ​ശ്യ​പ്പെ​ട്ട​ത്. എ​ന്നാ​ൽ ചോ​ദ്യം ചെ​യ്യ​ലി​ന് അ​ന​ന്യ ഹാ​ജ​രാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്തേ​ണ്ട അ​ടു​ത്ത തീ​യ​തി എ​ൻ​സി​ബി ഉ​ട​ൻ​ത​ന്നെ അ​റി​യി​ക്കു​മെ​ന്നാ​ണ് സൂ​ച​ന.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.