പാ​ക്കി​സ്ഥാ​നെ​തി​രാ​യ തോ​ൽ​വി; ഷ​മി​യെ "രാ​ജ്യ​ദ്രോ​ഹി'​യാ​ക്കി സൈ​ബ​ർ ആ​ക്ര​മ​ണം
പാ​ക്കി​സ്ഥാ​നെ​തി​രാ​യ തോ​ൽ​വി; ഷ​മി​യെ "രാ​ജ്യ​ദ്രോ​ഹി'​യാ​ക്കി സൈ​ബ​ർ ആ​ക്ര​മ​ണം
Monday, October 25, 2021 6:04 PM IST
ന്യൂ​ഡ​ൽ​ഹി: പാ​ക്കി​സ്ഥാ​നെ​തി​രെ​യാ ട്വ​ന്‍റി20 ലോ​ക​ക​പ്പ് മ​ത്സ​ര​ത്തി​ല്‍ ഇ​ന്ത്യ പ​രാ​ജ​യ​പ്പെ​ട്ട​തി​ന് പി​ന്നാ​ലെ ഇ​ന്ത്യ​ന്‍ പേ​സ് ബൗ​ള​ര്‍ മു​ഹ​മ്മ​ദ് ഷ​മി​ക്കു നേ​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം.

ഷ​മി രാ​ജ്യ​ദ്രോ​ഹി​യാ​ണെ​ന്നും ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ നി​ന്നും പു​റ​ത്താ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നൂ​റു ക​ണ​ക്കി​ന് സ​ന്ദേ​ശ​ങ്ങ​ളാ​ണ് ഷ​മി​യു​ടെ ഇ​ന്‍​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ല്‍ വ​ന്ന് നി​റ​യു​ന്ന​ത്.

എ​ന്നാ​ല്‍ ഷ​മി​ക്ക് പി​ന്തു​ണ​യു​മാ​യി നി​ര​വ​ധി​യാ​ളു​ക​ളും രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. ഷ​മി​ക്കെ​തി​രെ​യു​ള്ള വ്യ​ക്തി​പ​ര​മാ​യ അ​ധി​ക്ഷേ​പ​ങ്ങ​ള്‍ ഞെ​ട്ടി​ക്കു​ന്ന​താ​ണെ​ന്ന് മു​ന്‍ ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് താ​രം വീ​രേ​ന്ദ​ര്‍ സേ​വാ​ഗ് ട്വീ​റ്റ് ചെ​യ്തു.

ഇ​ത്ത​രം സൈ​ബ​ര്‍ ആ​ക്ര​മ​ണ​ങ്ങ​ള്‍ ന​ട​ത്തു​ന്ന​ത് വ്യ​ക്തി​ത്വ​മി​ല്ലാ​ത്ത​വ​രാ​ണെ​ന്ന് മു​ന്‍ ക്രി​ക്ക​റ്റ് താ​ര​വും ക​മ​ന്‍റേ​റ്റ​റു​മാ​യ ആ​കാ​ശ് ചോ​പ്ര പ്ര​തി​ക​രി​ച്ചു.

കാ​ഷ്​മീ​ര്‍ മു​ന്‍ മു​ഖ്യ​മ​ന്ത്രി ഒ​മ​ര്‍ അ​ബ്ദു​ള്ള​യും ഷ​മി​ക്ക് പി​ന്തു​ണ​യു​മാ​യി രം​ഗ​ത്തെ​ത്തി. പാ​ക്കി​സ്ഥാ​നോ​ടു പ​രാ​ജ​യ​പ്പെ​ട്ട ഇ​ന്ത്യ​ന്‍ ടീ​മി​ലെ ഒ​രു അം​ഗ​മാ​ണ് ഷ​മി. അ​ദ്ദേ​ഹം മാ​ത്ര​മ​ല്ല ടീ​മി​ലു​ണ്ടാ​യി​രു​ന്ന​ത്. ഷ​മി​ക്കൊ​പ്പം ടീം ​ഇ​ന്ത്യ നി​ല​നി​ല്‍​ക്കേ​ണ്ട​തു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ട്വി​റ്റ​റി​ല്‍ കു​റി​ച്ചു.

പാ​ക്കി​സ്ഥാ​നെ​തി​രെ എ​റി​ഞ്ഞ ആ​ദ്യ മൂ​ന്ന് ഓ​വ​റി​ല്‍ 26 റ​ണ്‍​സാ​ണ് ഷ​മി വി​ട്ടു ന​ല്‍​കി​യ​ത്. 18-ാം ഓ​വ​റി​ല്‍ 17 റ​ണ്‍​സും ന​ല്‍​കി. പി​ന്നാ​ലെ പാ​ക്കി​സ്ഥാ​നോ​ട് പ​രാ​ജ​യ​പ്പെ​ട്ടു. ഇ​തേ​തു​ട​ര്‍​ന്നാ​ണ് ഷ​മി​ക്കെ​തി​രെ സൈ​ബ​ര്‍ ആ​ക്ര​മ​ണം ആ​രം​ഭി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.