കാ​ഷ്മീ​രി​ലെ പ്ര​സം​ഗ​വേ​ദി​യി​ൽ സു​ര​ക്ഷാ​ക​വ​ചം നീ​ക്കം ചെ​യ്ത് അ​മി​ത് ഷാ
കാ​ഷ്മീ​രി​ലെ പ്ര​സം​ഗ​വേ​ദി​യി​ൽ സു​ര​ക്ഷാ​ക​വ​ചം നീ​ക്കം ചെ​യ്ത് അ​മി​ത് ഷാ
Monday, October 25, 2021 6:27 PM IST
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നി​ടെ വേ​ദി​യി​ല്‍ സു​ര​ക്ഷ​യ്ക്കാ​യി സ്ഥാ​പി​ച്ച ബു​ള്ള​റ്റ് പ്രൂ​ഫ് ഗ്ലാ​സ് ക​വ​ചം നീ​ക്കം ചെ​യ്ത് കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത്ഷാ.

ശ്രീ​ന​ഗ​റി​ലെ ഷേ​ര്‍ ഐ ​കാ​ഷ്മീ​ര്‍ ഇ​ന്‍റ​ർ​ന​ഷ​ണ​ൽ ക​ണ്‍​വെ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ലെ​ത്തി​യ​പ്പോ​ഴാ​ണ് അ​മി​ത് ഷാ ​ജ​ന​ങ്ങ​ളെ അ​ഭി​സം​ബോ​ധ​ന ചെ​യ്യാ​ന്‍ ബു​ള്ള​റ്റ് പ്രൂ​ഫ് സു​ര​ക്ഷാ ക​വ​ചം എ​ടു​ത്തു​മാ​റ്റി​യ​ത്.

ജ​മ്മു​കാ​ഷ്മീ​രി​ലെ ജ​ന​ങ്ങ​ളോ​ട് നേ​രി​ട്ട് സം​സാ​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്നു​വെ​ന്ന് സു​ര​ക്ഷാ​ക​വ​ചം എ​ടു​ത്ത് മാ​റ്റി​യ​തി​നു പി​ന്നാ​ലെ അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഞാ​ൻ പ​രി​ഹ​സി​ക്ക​പ്പെ​ട്ടു, അ​പ​ല​പി​ക്ക​പ്പെ​ട്ടു. ഇ​ന്ന് ഞാ​ൻ നി​ങ്ങ​ളോ​ട് തു​റ​ന്നു സം​സാ​രി​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്നു, അ​തി​നാ​ലാ​ണ് ഇ​വി​ടെ ബു​ള്ള​റ്റ് പ്രൂ​ഫ് ക​വ​ച​മോ സു​ര​ക്ഷ​യോ ഇ​ല്ലാ​ത്ത​ത്. ഫാ​റൂ​ഖ് സാ​ഹേ​ബ് പാ​കി​സ്താ​നോ​ട് സം​സാ​രി​ക്ക​ണ​മെ​ന്ന് എ​ന്നോ‌​ടു നി​ർ​ദ്ദേ​ശി​ച്ചു. എ​ന്നാ​ൽ യു​വാ​ക്ക​ളോ​ടും താ​ഴ്വ​ര​യി​ലെ ആ​ളു​ക​ളോ​ടും സം​സാ​രി​ക്കാ​നാ​ണ് ഞാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത്.- അ​മി​ത് ഷാ ​പ​റ​ഞ്ഞു.

2019 ഓ​ഗ​സ്റ്റി​ല്‍ 370-ാം വ​കു​പ്പ് റ​ദ്ദാ​ക്കി​യ​തി​ന് ശേ​ഷ​മു​ള്ള അ​മി​ത് ഷാ​യു​ടെ ആ​ദ്യ ക​ഷ്മീ​ര്‍ സ​ന്ദ​ര്‍​ശ​ന​മാ​യി​രു​ന്നു ഇ​ത്. തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് മൂ​ന്ന് ദി​വ​സ​ത്തെ സ​ന്ദ​ർ​ശ​നം പൂ​ർ​ത്തി​യാ​യ​ത്. ശ​നി​യാ​ഴ്ച​യാ​ണ് അ​മി​ത് ഷാ ​ശ്രീ​ന​ഗ​റി​ലെ​ത്തി​യ​ത്.

തൊ​ട്ടു​പി​ന്നാ​ലെ ഈ ​വ​ർ​ഷം ആ​ദ്യം ഭീ​ക​ര​ർ കൊ​ല​പ്പെ​ടു​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ കു​ടും​ബ​വു​മാ​യി അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. ക​ഷ്മീ​രി​ലെ സു​ര​ക്ഷാ സ്ഥി​തി​യും അ​ദ്ദേ​ഹം അ​വ​ലോ​ക​നം ചെ​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.