മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ ഭീ​തി സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
മു​ല്ല​പ്പെ​രി​യാ​ർ വി​ഷ​യ​ത്തി​ൽ ഭീ​തി സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യെ​ന്ന് മു​ഖ്യ​മ​ന്ത്രി
Monday, October 25, 2021 7:08 PM IST
തി​രു​വ​ന​ന്ത​പു​രം: മു​ല്ല​പ്പെ​രി​യാ​ർ ഡാ​മി​ന്‍റെ സു​ര​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി വ​സ്തു​താ വി​രു​ദ്ധ​മാ​യ പ്ര​ച​ര​ണം ന​ട​ത്തി ഭീ​തി സൃ​ഷ്ടി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

തീ​ർ​ത്തും അ​ശാ​സ്ത്രീ​യ​വും അ​ടി​സ്ഥാ​ന​ര​ഹി​ത​വു​മാ​യ ആ​രോ​പ​ണ​ങ്ങ​ളു​യ​ർ​ത്തി ജ​ന​ങ്ങ​ളി​ൽ അ​നാ​വ​ശ്യ​മാ​യ ആ​ശ​ങ്ക പ​ട​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ചി​ല കേ​ന്ദ്ര​ങ്ങ​ളി​ൽ നി​ന്നു​മു​ണ്ടാ​കു​ന്ന​തെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

മു​ല്ല​പ്പെ​രി​യാ​റി​ൽ പു​തി​യ ഡാം ​വേ​ണ​മെ​ന്ന നി​ല​പാ​ടി​ൽ സ​ർ​ക്കാ​ർ ഉ​റ​ച്ചു നി​ൽ​ക്കു​ക​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, മു​ല്ല​പ്പെ​രി​യാ​റി​ൽ കൂ​ടു​ത​ൽ വെ​ള്ളം നി​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ത​മി​ഴ്‌​നാ​ട് മു​ഖ്യ​മ​ന്ത്രി എം.​കെ. സ്റ്റാ​ലി​ന്‍റെ ഫേ​സ്‌​ബു​ക്ക് പേ​ജി​ന് കീ​ഴി​ല്‍ അ​ഭ്യ​ര്‍​ത്ഥ​ന​യു​മാ​യി മ​ല​യാ​ളി​ക​ള്‍ വ്യാ​പ​ക​മാ​യി എ​ത്തു​ക​യാ​ണ്. സ​ര്‍, "വെ​ള്ളം എ​ത്ര​വേ​ണ​മെ​ങ്കി​ലും എ​ടു​ത്തോ​ളൂ, ജീ​വ​ന്‍ എ​ടു​ക്ക​രു​ത്' എ​ന്നു​തു​ട​ങ്ങി​യ ക​മ​ന്‍റു​ക​ളാ​ണ് ഏ​റെ​യും പേ​ജി​ന് കീ​ഴി​ല്‍ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്.

ഡീ​ക​മ്മീ​ഷ​ന്‍ മു​ല്ല​പ്പെ​രി​യാ​ര്‍ ഡാം ​എ​ന്ന ഹാ​ഷ്ടാ​ഗി​ല്‍ കാ​മ്പ​യി​നും ഫേ​സ്ബു​ക്കി​ല്‍ ന​ട​ക്കു​ന്നു​ണ്ട്. ഡാം ​ഡീ​ക​മ്മീ​ഷ​ന്‍ ചെ​യ്യാ​ന്‍ എ​ത്ര​യും പെ​ട്ടെ​ന്ന് ത​മി​ഴ്നാ​ടി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും മ​ല​യാ​ളി​ക​ള്‍ ആ​വ​ശ്യ​പ്പെ​ടു​ന്നു. ട്വി​റ്റ​ർ, ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ലാ​ണ് കൂ​ടു​ത​ല്‍ ക​മ​ന്‍റു​ക​ളും നി​റ​യു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.